ആദ്യമായി ഒരു മുസ്‌ലിം സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച് മാര്‍വെല്‍ സ്റ്റുഡിയോസ്. മാര്‍വലിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസിന്റെ ഒറിജിനില്‍ സീരിസിലാണ് ആദ്യമായി മുസ്‌ലിം കഥാപാത്രം സൂപ്പര്‍ ഹീറോയാകുന്നത്. മിസ് മാര്‍വല്‍ എന്നാണ് സീരിസിന്റെ പേര്.
കമല ഖാന്‍ എന്ന പാകിസ്ഥാനി-അമേരിക്കന്‍ പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കാനഡയില്‍ നിന്നുള്ള പുതുമുഖ നടി ഇമാന്‍ വെല്ലാനിയാണ് കമല ഖാനായെത്തുന്നത്.
കഴിഞ്ഞ ദിവസം സീരിസിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നതിന്റെയും ചില കോമിക്കിലെ ഭാഗങ്ങളും അടങ്ങിയ വീഡിയോ ഡിസ്‌നി പ്ലസ് പുറത്തുവിട്ടിരുന്നു. ലക്ഷകണക്കിന് പേരാണ് വീഡിയോ കണ്ടത്.
ഡിസ്‌നി പ്ലസ് സീരിസിലെത്തുന്ന കമല ഖാന്‍ മാര്‍വലിന്റെ മറ്റു സിനിമകളിലുമുണ്ടാകുമെന്ന് മാര്‍വര്‍ സ്റ്റുഡിയോസ് ചീഫ് കെവിന്‍ ഫീജ് അറിയിച്ചു.
2014ലാണ് കമല ഖാന്‍ എന്ന ആദ്യ മുസ്‌ലിം സൂപ്പര്‍ഹീറോ മാര്‍വല്‍ കോമിക്‌സില്‍ എത്തുന്നത്. അന്നുതന്നെ മികച്ച സ്വീകാര്യതയാണ് കമല ഖാന് ലഭിച്ചത്. ഇപ്പോള്‍ സീരിസ് പ്രഖ്യാപിച്ചപ്പോഴും ആരാധകര്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
Ms. Marvel, a newer character to Marvel comics has grabbed the world’s imagination and we are excited to announce Iman Vellani as Kamala Khan.
2018ല്‍ ബ്ലാക് പാന്തര്‍ എന്ന ചിത്രത്തിലൂടെ മാര്‍വല്‍ ആദ്യ കറുത്ത വര്‍ഗക്കാരന്‍ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത്. ഷാങ് ഷി ആന്റ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ് എന്ന പുതിയ ചിത്രത്തില്‍ ഏഷ്യന്‍ വംശജനാണ് സൂപ്പര്‍ ഹീറോയായെത്തുന്നത്.
വെളുത്ത വര്‍ഗക്കാരെ മാത്രം സൂപ്പര്‍ ഹീറോകളും പ്രധാന കഥാപാത്രങ്ങളുമാക്കുന്ന മാര്‍വലിന്റെയും ഹോളിവുഡിന്റെയും രീതികള്‍ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. സിനിമാലോകത്ത് ഇന്നും തുടരുന്ന വംശീയതയാണ് മറ്റു വംശജരോടുള്ള ഈ അവഗണനയെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക