Football
അര്‍ജന്റീനയുടെ ഏറ്റവും മൂല്യംകൂടിയ താരം മെസിയല്ല! ഇതിഹാസത്തെ മറികടന്ന് സൂപ്പര്‍ സ്‌ട്രൈക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 04, 02:45 pm
Monday, 4th July 2022, 8:15 pm

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ഇതിഹാസമായ ലയണല്‍ മെസി. ഫുട്‌ബോളിലെ ഓള്‍ ടൈം ഗ്രെയ്റ്റ് എന്നാണ് മെസി അറിയപ്പെടുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മെസിയല്ല അര്‍ജന്റീനയുടെ നിലവിലെ ഏറ്റവും മൂല്യമേറിയ താരം.

കഴിഞ്ഞ ദിവസം ട്രാന്‍സ്ഫര്‍ മാര്‍കറ്റ് എന്ന വെബ് സസൈറ്റില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഫ്രാന്‍സിന്റെ സൂപ്പര്‍താരമായ കിലിയന്‍ എംബാപെയാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. 160 മില്യണ്‍ യൂറോയാണ് നിലവില്‍ എംബാപെയുടെ മൂല്യം.

ടി.വൈ.സി എന്ന അര്‍ജന്റൈന്‍ മാധ്യമം ഇതില്‍ നിന്നും അര്‍ജന്റൈന്‍ താരങ്ങളുടെ മൂല്യം വേര്‍ത്തിരിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആദ്യമായി മെസി ഏറ്റവും മൂല്യമേറിയ പദവി മെസിക്ക് നഷ്ടമായി.

ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ മാര്‍ട്ടിനെസാണ് മെസിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. മെസിയുടെ പ്രായവും കരാര്‍ കലാവധിയുമാണ് താരത്തിന്റെ മൂല്യം കുറച്ചത്.

75 മില്യണ്‍ യൂറോയാണ് മാര്‍ട്ടിന്‍നെസിന്റെ നിലവിലെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ നിലവിലെ മൂല്യം 50 മില്യണ്‍ യൂറോയാണ്. 49 മില്യണ്‍ യൂറോയുമായി ക്രിസ്റ്റന്‍ റൊമേറോയാണ് മൂന്നാമത്.

45 മില്യണ്‍ യൂറോയുമായി എയ്ഞ്ചല്‍ കൊറേയയാണ് നാലാം സ്ഥാനത്തുള്ളത്. ആദ്യ നൂറ് താരങ്ങളില്‍ നാല് അര്‍ജന്റൈന്‍ കളിക്കാര്‍ മാത്രമേ ഇടം നേടിയിട്ടുള്ളു.

 

Content Highlights: Martiness Overcome Lionel Messi And became most valuable footballer in Argentina