ഐ.പി.എല്‍ 2023ലെ 15ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.
44 പന്തില്‍ 61 റണ്‍സുമായി വിരാടും 46 പന്തില്‍ നിന്നും 79 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫും തിളങ്ങിയപ്പോള്‍ 29 പന്ത് നേരിട്ട് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.
— Royal Challengers Bangalore (@RCBTweets) April 10, 2023
ഇവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പുറമെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പീഡ്സ്റ്റര്‍ മാര്‍ക് വുഡ് എറിഞ്ഞ അവസാന ഓവറും ചര്‍ച്ചയാകുന്നുണ്ട്. അവസാന ഓവറിലെ ആറ് പന്തും 150 കിലോമീറ്റര്‍ വേഗതയിലെറിഞ്ഞാണ് വുഡ് എതിരാളികളെ ഞെട്ടിച്ചത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം പാളി. കഴിഞ്ഞ രണ്ട് മത്സരത്തിലും ടീമിന്റെ വിശ്വസ്തനായ കൈല്‍ മയേഴ്‌സിനെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് സിറാജ് വെടിക്കെട്ടിന് തിരികൊളുത്തി.
നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ പത്ത് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ലഖ്‌നൗ. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടിയ ദീപക് ഹൂഡയുമാണ് ക്രീസില്‍. എക്‌സ്ട്രാസിലൂടെയാണ് അഞ്ച് റണ്‍സ് പിറന്നത്.
Content Highlight: Mark Wood’s incredible bowling against RCB