ശ്രീലങ്കയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ഡര്‍ബനിലെ കിങ്‌സ്മീഡില്‍ നടക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക പ്രോട്ടിയാസിനെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ സെക്ഷന്‍ അവസാനിച്ചപ്പോള്‍ 191 റണ്‍സിന് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ട് ആയി.
ലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ, പ്രതാപ് ജയസൂര്യ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവച്ചത്.
എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലങ്കയെ അടിമുടി തകര്‍ത്താണ് പ്രോട്ടിയാസ് ബൗളര്‍ താണ്ഡവമാടിയത്. വെറും 42 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ലങ്ക തകര്‍ന്നു വീണത്.
🔄 | Change of Innings
The Proteas demolish the Sri Lankan batting line-up🔥🏏🇿🇦
🇱🇰Sri Lanka manage to post 42/10 in only 13.5 overs of play.#WozaNawe #BePartOfIt #SAvSL pic.twitter.com/SfGojn5G6o
— Proteas Men (@ProteasMenCSA) November 28, 2024
മാര്‍ക്കോ യാന്‍സന്റെ തീപ്പൊരി ബൗളിങ്ങിനു മുന്നിലാണ് ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിഴച്ചത്. വെറും 6.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 13 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകളാണ് യാന്‍സന്‍ സ്വന്തമാക്കിയത്. 1.9 എന്ന ഇടിവെട്ട് എക്കണോമിയും താരത്തിനുണ്ട്. ഇതോടെ തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
Jansen on song!🎵
Marco meant business, and took NO prisoners as he bull-dozed the Sri Lanka batters to get career-best Test Match figures of 7/13😃😎🇿🇦
An absolute dominant display, one for the history books.📖🏏#WozaNawe #BePartOfIt #SAvSL pic.twitter.com/OWrXUKX0lO
— Proteas Men (@ProteasMenCSA) November 28, 2024
ടെസ്റ്റില്‍ യാന്‍സന്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനവും, സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റിലെ ഒരു താരത്തിന്റെ മികച്ച ബൗളിങ് പ്രകടനവുമാണ് ഇത്. മുമ്പ് ഇന്ത്യക്കെതിരെ ആയിരുന്നു യാന്‍സന്‍ ആക്രമണം അഴിച്ചുവിട്ടത്.
മാര്‍ക്കോ യാന്‍സന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം, എതിരാളി, വേദി, വര്‍ഷം എന്ന ക്രമത്തില്‍
7/98 -ഇന്ത്യ – ജോഹന്നാസ്ബര്‍ഗ് – 2022
7/91 ഇന്ത്യ – ക്യാപ്പ് ടൗണ്‍ – 2022
7/13 ശ്രീലങ്ക- ടര്‍ബന്‍- 2024
താരത്തിന് പുറമേ കാഗീസോ റബാദ ഒരു വിക്കറ്റും ജെറാള്‍ഡ് കോട്‌സി രണ്ട് വിക്കറ്റും നേടിയിരുന്നു. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ടോണി ഡി സോര്‍സി 17 റണ്‍സിനും വണ്‍ ഡൗണ്‍ ബാറ്റര്‍ വിയാന്‍ മോള്‍ഡര്‍ 15 റണ്‍സിനുമാണ് കൂടാരം കയറിയത്. നിലവില്‍ എയ്ഡന്‍ മാത്രം 43 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഒരു റണ്‍സുമായും ക്രീസില്‍ തുടരുകയാണ്.
Content Highlight: Marco Jansen In Great Record Achievement In Test Cricket