Mollywood
ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം; നൂറ് കോടി ബഡ്ജറ്റില്‍ പ്രിയന്‍ -ലാല്‍ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Apr 28, 11:16 am
Saturday, 28th April 2018, 4:46 pm

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രം മരയ്ക്കാരുടെ പ്രഖ്യാപനം നടന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനം കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടന്നു. മോഹന്‍ലാലിന്റെ മുപ്പതാം വിവാഹവാര്‍ഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രമുണ്ടാകും എന്ന് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമും ഇതേ പേരില്‍ ചിത്രവുമായി മുന്നോട്ടുവന്നു. ഇതോടെ പ്രിയദര്‍ശന്‍ തല്‍ക്കാലം പിന്മാറുകയും എന്നാല്‍ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ മാത്രം തന്റെ ചിത്രവുമായി മുന്നോട്ടുപോകും എന്ന് അറിയിക്കുകയുമായിരുന്നു


Also Read മലയാളിയുടെ കപടസദാചാരബോധങ്ങൾക്ക് നേരെ കണ്ണുതുറന്ന് അങ്കിൾ


ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നംവബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ തന്നെ എറ്റവും വലിയ ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍. നൂറ് കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ചരിത്രവും ഇമാജിനേഷനും കൂടികലര്‍ന്നതായിരിക്കും ചിത്രമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. നേരത്തെ കാലാപാനി എന്ന ചരിത്ര ചിത്രം മോഹന്‍ലാല്‍ പ്രിയദര്‍ശന്റെതായി വന്നിരുന്നു.