Nun abuse case
രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരയ്‌ക്കൊപ്പം; കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 10, 02:07 pm
Monday, 10th September 2018, 7:37 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി യാക്കോബായ സഭാ നിരണം ഭദ്രസനാധിപന്‍ മാര്‍ കൂറിലോസ്. രാഷ്ട്രീയത്തിലായാലും സഭകളിലായും എപ്പോഴും ഇരയ്‌ക്കൊപ്പമായിരിക്കുമെന്ന് മാര്‍ കൂറിലോസ് പറഞ്ഞു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണം നിഷേധിച്ച് മിഷണറീസ് ഓഫ് ജീസസ് രംഗത്തെത്തി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തുന്ന സമരത്തെ അപലപിക്കുന്നതായും മിഷണറീസ് ഓഫ് ജീസസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി; കന്യാസ്ത്രീയുടെ സഹോദരന്‍ കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു

സഭക്കെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘടിത നീക്കമാണെന്നും, സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയും, താറടിച്ചു കാണിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇപ്പോള്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ ആരാണെന്ന് അന്വഷിക്കണം. കന്യാസ്ത്രീയെ സംരക്ഷിച്ചില്ലെന്ന ആരോപണം തെറ്റാണ്. 2014ല്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീ പിന്നീടും അദ്ദേഹത്തിനൊപ്പം പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: