ഈ ഒളിമ്പിക്‌സില്‍ മനു ഭാക്കര്‍ നേടുന്ന രണ്ടാമത്തെ മെഡല്‍ ആണിത്. നേരത്തെ 10 മീറ്റര്‍ വനിതാ എയര്‍ പിസ്റ്റളില്‍ മനു മെഡല്‍ സ്വന്തമാക്കിയത്. ഇതോടെ ഒളിമ്പിക്സില്‍ ഷൂട്ടിങ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടവും ഭാക്കര്‍ കൈപ്പിടിയിലാക്കിയിരുന്നു. യോഗ്യത റൗണ്ടില്‍ 580 പോയിന്റ് നേടികൊണ്ടാണ് ഭാക്കര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നത്.
ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഭാക്കര്‍ സ്വന്തമാക്കി. ഒളിമ്പിക്‌സിന്റെ ഒരു പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് ഭാക്കര്‍ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി .വി സിന്ധുവിന് ശേഷം രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ നേടുന്ന രണ്ടാമത്തെ വനിതാ താരമായി മാറാനും ഭാക്കറിന് സാധിച്ചു.
2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സിന്ധു വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഹിബിംഗ്ജിയാവോയെ 21-13, 21-15 എന്നീ സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയായായിരുന്നു സിന്ധു മെഡല്‍ സ്വന്തമാക്കിയത്. 2016 റിയോ ഒളിമ്പിക്‌സിലും താരം വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു.
Content Highlight: Manu Bhaker Create a History in 2024 Paris Olympics