Entertainment news
ഹിന്ദുവെന്ന നിലയില്‍ ഞാനും, മുസ്‌ലിമായതില്‍ അവളും ഏറെ അഭിമാനം കൊള്ളുന്നു; മതത്തെക്കാള്‍ ആത്മീയതയില്‍ വിശ്വസിക്കുന്നു: മനോജ് ബാജ്‌പേയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 06, 10:24 am
Thursday, 6th April 2023, 3:54 pm

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടന്‍ മനോജ് ബാജ്പേയിയും നടി ശബാനയും വിവാഹിതരാവുന്നത്. 2006ല്‍ ആണ് ഇരുവരും വിവാഹിതരായത്. വ്യത്യസ്ത മതത്തില്‍പ്പെട്ട തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയുകയാണ് മനോജ് ബാജ്പേയ്.

അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ മതത്തില്‍ ഏറെ അഭിമാനിക്കുന്നെന്നാണ് മനോജ് ബാജ്പേയ് പറയുന്നത്.

”എന്റെയും ശബാനയുടെയും വിവാഹം മതത്തിന് അപ്പുറം മൂല്യങ്ങള്‍ പങ്കിടുന്നതാണ്. നാളെ, ഞങ്ങളില്‍ ഒരാള്‍ മൂല്യങ്ങള്‍ മാറ്റിയാല്‍ അത് ഞങ്ങളുടെ ദാമ്പത്യത്തെ ബാധിക്കും.

ഞാന്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. ഒരു ഫ്യൂഡല്‍ കുടുംബമാണ്. ശബാനയുടേത് അറിയപ്പെടുന്ന മുസ്‌ലിം കുടുംബം. ഹിന്ദു എന്ന നിലയില്‍ ഞാനും മുസ്‌ലിം ആയതില്‍ അവളും ഏറെ അഭിമാനം കൊള്ളുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തില്ല.

അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഞങ്ങളുടെ മതങ്ങളില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. മതത്തെക്കാള്‍ ആത്മീയതയില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

സുഹൃത്തുക്കളുടെ ഇടയില്‍ പോലും മതത്തേക്കുറിച്ചോ സമുദായത്തെക്കുറിച്ചോ ആരെങ്കിലും മോശമായി സംസാരിച്ചാല്‍ ഞാന്‍ അത് കാര്യമാക്കാറില്ല. ,” മനോജ് ബാജ്പേയി പറഞ്ഞു.

content highlight: manoj vajpeyi about his life