Entertainment
മഞ്ജു വാര്യരെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് നടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 28, 06:26 am
Sunday, 28th March 2021, 11:56 am

സോഷ്യല്‍ മീഡിയയില്‍ നടി മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്. ആ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറാണ് വൈറലാകുന്നതിന് പിന്നിലെ കാരണം. മമ്മൂട്ടിയാണ് ആ ഫോട്ടോഗ്രാഫര്‍.

ദി പ്രീസ്റ്റ് സെറ്റില്‍ വെച്ച് മമ്മൂട്ടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക എടുത്ത ചിത്രങ്ങളാണിതെന്നും ഇത് ഒരു നിധി തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെല്ലുന്ന ചിത്രങ്ങളെന്നാണ് പലരും ഫോട്ടോയോട് പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയിട്ടുള്ളത്.

ലോക്ക്ഡൗണ്‍ കാലത്ത് ക്യാമറയുമായിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. താനെടുത്ത ചില ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.

ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ മമ്മൂട്ടി പകര്‍ത്തി പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Manju Warrier shares new photos clicked by Mammootty