DSport
ലിവര്‍പൂളിനോടേറ്റ തോല്‍വിക്ക് കോച്ചിന്റെ വിചിത്ര ശിക്ഷ; തുടര്‍ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 10, 03:34 am
Friday, 10th March 2023, 9:04 am

കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. റയല്‍ ബെറ്റിസിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പര്‍താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, വൂട്ട് വോഗോസ്റ്റ് എന്നിവരാണ് റെഡ് ഡെവില്‍സിനായി ഗോളുകള്‍ വലയിലാക്കിയത്.

ഇതോടെ ലിവര്‍പൂളിനെതിരെ തോല്‍വി വഴങ്ങിയതിന്റെ നിരാശയകറ്റാന്‍ യുണൈറ്റഡിനായി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നായിരുന്നു യുണൈറ്റഡ് ആന്‍ഫീല്‍ഡില്‍ ഏറ്റുവാങ്ങിയിരുന്നത്.

നാണംകെട്ട തോല്‍വിക്ക് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്ക് എറിക് ടെന്‍ ഹാഗ് വിചിത്ര ശിക്ഷ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിവര്‍പൂള്‍ താരങ്ങളും ആരാധകരും വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ കാണാന്‍ കോച്ച് എറിക് ടെന്‍ ഹാഗ് യുണൈറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു.

ഒരിക്കല്‍കൂടി ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാനാണിതെന്ന് ടെന്‍ ഹാഗ് താരങ്ങളോട് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. മാത്രവുമല്ല തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊടും തണുപ്പില്‍ പരിശീലനം നടത്താനും യുണൈറ്റഡ് താരങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. അതിരാവിലെ ആറ് ഡിഗ്രി തണുപ്പിലായിരുന്നു താരങ്ങള്‍ പരിശീലനം നടത്തിയിരുന്നത്.

ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്. ഈ ജയത്തോടെ ലിവര്‍പൂളിനോട് ഏറ്റ തോല്‍വിയില്‍ നിന്നും ടീം മനോഹരമായി തിരിച്ചുവരുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.

മാര്‍ച്ച് 12ന് സൗതാംപ്ടണിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights: Manchester United wins against Real Betis in Premier league