Advertisement
Entertainment
എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇതുവരെ കിട്ടിയിട്ടില്ല, ഒരു മിഠായി പോലും ആരും തന്നിട്ടില്ല: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 05:37 am
Tuesday, 8th April 2025, 11:07 am

മലയാളസിനിമയിലെ എവർ ഗ്രീൻ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് അർഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസിൽ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലൻ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. പിന്നീട് മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി.

നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിൽ ബാബു ആൻ്റണി നായകനായി. പിന്നീട് സ്വഭാവവേഷങ്ങളിലേക്കും മാറി അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബാബു ആന്റണി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോൾ തനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് പറയുകയാണ് ബാബു ആൻ്റണി.

വൈശാലിയോ പൂവിന് പൂന്തെന്നൽ പോലൊരു സിനിമയോ മതി ലൈഫിൽ എന്നും നിലനിൽക്കാനെന്ന് ബാബു ആൻ്റണി പറയുന്നു.

അഭിനയം കൊള്ളാം എന്നുപറഞ്ഞ് മിഠായി പോലും ആരും തന്നിട്ടില്ലെന്നും അത് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ബാബു ആൻ്റണി പറഞ്ഞു. അവാർഡുകൾ അല്ല ലക്ഷ്യമെന്നും ജനങ്ങളെ എൻ്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് പ്രധാനമെന്നും ബാബു ആൻ്റണി പറയുന്നു. കൗമുദിയോട് സംസാരിക്കുകയായിരുന്നു ബാബു ആൻ്റണി.

‘വൈശാലി പോലൊരു സിനിമ അല്ലെങ്കിൽ പൂവിന് പുതിയ പൂന്തെന്നൽ പോലൊരു സിനിമ അതുമതി നമ്മുടെ ലൈഫിൽ എന്നും നിലനിൽക്കാൻ. പിന്നെ എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്ന് വരെ കിട്ടിയിട്ടില്ല. അത് വേറെ കാര്യം. അഭിനയം കൊള്ളാം എന്നുപറഞ്ഞ് മിഠായി പോലും ആരും തന്നിട്ടില്ല. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡ്സ് അല്ല നമ്മുടെ ലക്ഷ്യം. ജനങ്ങളെ നമ്മൾ എൻ്റർടൈൻ ചെയ്യിപ്പിക്കുക എന്നതാണ് പ്രധാനം,’ ബാബു ആൻ്റണി പറയുന്നു.

Content Highlight: Actor Babu Antony Saying That He Didn’t Get Any Awards