Malayala cinema
ആകാംക്ഷ ഉയര്‍ത്തി 'ഉണ്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 21, 01:44 pm
Friday, 21st September 2018, 7:14 pm

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉണ്ടയുടെ ഫസ്റ്റ് ലുക്ക പോസ്റ്റര്‍ പുറത്ത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ പേര് ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ അനുജനാണ് ഖാലിദ് റഹ്മാന്‍.

Also Read : അവസാനം കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാന്‍ വക്കീലിന് അനുമതി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയായിരുന്നു ഉണ്ട എന്ന പേര് പോലെ തന്നെ വ്യത്യസ്തമായ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

കൃഷ്ണ സേതുകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മമ്മൂട്ടിയും ബിജുമേനോനും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.