സ്ക്രിപ്റ്റ് ലോഹിയെക്കൊണ്ടോ ശ്രീനിവാസനെക്കൊണ്ടോ എഴുതിക്കാമെന്ന് ബ്ലെസി പറഞ്ഞു, നീ തന്നെ എഴുതാന്‍ ഞാനും: മമ്മൂട്ടി
Film News
സ്ക്രിപ്റ്റ് ലോഹിയെക്കൊണ്ടോ ശ്രീനിവാസനെക്കൊണ്ടോ എഴുതിക്കാമെന്ന് ബ്ലെസി പറഞ്ഞു, നീ തന്നെ എഴുതാന്‍ ഞാനും: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd September 2023, 10:51 pm

കാഴ്ചയുടെ സ്ക്രിപ്റ്റ് ബ്ലെസ്സിയോട് താനാണ് എഴുതാൻ പറഞ്ഞത് മമ്മൂട്ടി. കഥ പറയാൻ വന്നപ്പോൾ തന്നോട് പറഞ്ഞപോലെ കഥ എഴുതാൻ പറഞ്ഞെന്നും ഏഴ് ദിവസം കൊണ്ട് 62 സീൻ എഴുതി വന്നെന്നും അതോടെ ബാക്കി എഴുതാൻ പറഞ്ഞെന്നും അങ്ങനെയാണ് കാഴ്ച സിനിമ ഉണ്ടായതെന്നും മമ്മൂട്ടി പറഞ്ഞു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ബ്ലെസ്സി എന്റെ അടുത്ത് കഥ പറയാൻ വന്നപ്പോൾ, കഥ പറഞ്ഞിട്ട് ഇത് ലോഹി സാറിനോട് ചോദിച്ചിട്ടുണ്ട് പുള്ളിക്ക് സമയമുണ്ടെങ്കിൽ പുള്ളിയെകൊണ്ട് എഴുതിക്കണം അല്ലെങ്കിൽ ശ്രീനിവാസൻ സാർ ആയാൽ എങ്ങനെയുണ്ടാകും എന്നൊക്കെ എന്നോട് ചോദിച്ചു. അവരൊക്കെ വേറെ പണിയുള്ളവരല്ലേ, എന്നോട് പറഞ്ഞ പോലെ ഈ കഥ ഒന്ന് എഴുതി നോക്കാൻ ഞാൻ അവനോട് പറഞ്ഞു. ഇത് ഇതുപോലെ ഒന്ന് എഴുതാൻ പറഞ്ഞു. ഏഴാമത്തെ ദിവസം അവൻ പറഞ്ഞു 62 സീനായി എന്ന്. അത് ഞാൻ കണ്ടിന്യൂ ചെയ്യാൻ പറഞ്ഞു. പിന്നെ അത് വായിച്ചപ്പോൾ അത് ഒക്കെയാണ്, അതാണ് കാഴ്ച,’മമ്മൂട്ടി പറഞ്ഞു.

കലൂർ ഡെന്നിസിന്റെ മകൻ ബസൂക്കയുടെ കഥ പറയാൻ വന്നതും അത് അവനോട് തന്നെ സംവിധാനം ചെയ്യാൻ പറഞ്ഞതും മമ്മൂട്ടി അഭിമുഖത്തിൽ പറഞ്ഞു.
ബസ്സുക്കയുടെ കഥ എന്നോട് പറയണം എന്ന് പറഞ്ഞ് കലൂർ ഡെന്നിസിന്റെ മകൻ കുറെ നാളായിട്ട് ഇങ്ങനെ നടക്കുന്നു. ‘അച്ഛൻ എഴുതിയതാണെന്ന് കരുതി നിനക്കെന്താ ക്വാളിറ്റി’ എന്ന് ഞാൻ അവനോട് ചോദിച്ചു. അല്ല എന്റെ കഥ ഒന്ന് കേൾക്കണമെന്ന് അവൻ എന്നോട് പറഞ്ഞു.

കഥ ഇങ്ങനെ കേട്ടു. അത് ചെയ്യാമെന്ന ലൈനിൽ ഒക്കെയായി. പല പ്രൊഡ്യൂസർമാരുടെ അടുത്തും അന്വേഷിച്ചിട്ട് നടന്നിട്ടുണ്ട്. അപ്പോഴും ഡയറക്ടർ ആയിട്ടില്ല സിനിമയ്ക്ക്. കഥ പറഞ്ഞിട്ട് വേണമല്ലോ ഡയറക്ടറെ തീരുമാനിക്കാൻ.

ഈ കഥ നിന്നോളം പറയാൻ ആർക്കും പറ്റില്ല എന്ന് ഞാൻ അവനോട് പറഞ്ഞു. അവനോട് ഡയറക്ട് ചെയ്യാൻ പറഞ്ഞു. അവന് ഒരു എക്സ്പീരിയൻസും ഇല്ല. ബാക്കി നിങ്ങൾ കാണുമ്പോൾ തീരുമാനിച്ചാൽ മതി. പക്ഷേ അവന് ഓരോ ഫ്രെയിമും കാണാപ്പാഠമാണ്. ഒരു സീനും ഓരോ ഷോട്ടും കൃത്യമാണ്,’ മമ്മൂട്ടി പറഞ്ഞു.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 2024ൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് ബസൂക. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തുന്ന സിനിമയിൽ ദിവ്യ പിള്ളൈ, ശറഫുദ്ധീൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Mammootty told Blessy to write the script of the scene