Film News
ലൂക്കിന് മൊമെന്റോ നല്‍കി ഡി.ക്യു; വൈറലായി മെഗാ ഫാമിലി പിക്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 07, 06:18 pm
Wednesday, 7th December 2022, 11:48 pm

അടുത്തിടെ തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിലെത്തിയ ചിത്രം വേറിട്ട റിവഞ്ച് ത്രില്ലറായിരുന്നു. ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിലൊന്ന് മമ്മൂട്ടിക്ക് മൊമെന്റോ നല്‍കുന്ന ദുല്‍ഖറിന്റേതാണ്. സുറുമി മമ്മൂട്ടിക്കും അമാലിനുമൊപ്പമാണ് ദുല്‍ഖര്‍ മമ്മൂട്ടിക്ക് മൊമെന്റോ നല്‍കിയത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് റോഷാക്ക് വിതരണത്തിനെടുത്തത്. മമ്മൂട്ടി കമ്പനിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. സെലിബ്രേഷനിടക്ക് ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ ആസിഫിന് മമ്മൂട്ടി റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു.

വിക്രം സിനിമ ഹിറ്റായപ്പോള്‍ അതിഥി വേഷത്തിലെത്തിയ സൂര്യക്ക് കമല്‍ ഹാസന്‍ റോളക്സ് വാച്ച് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരിച്ചത്. ആസിഫ് അലി തന്നോട് ഒരു റോളക്സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്സ് എന്ന് വിളിച്ചപ്പോള്‍ നിര്‍മാതാവ് ബാദുഷയും എസ്. ജോര്‍ജും വാച്ചിന്റെ ഗിഫ്റ്റ് ബോക്സുമായി സ്റ്റേജിലേക്ക് വരികയായിരുന്നു. വാച്ച് മേടിച്ച് മമ്മൂട്ടിയ കെട്ടിപ്പിടിച്ചാണ് ആസിഫ് സന്തോഷം പ്രകടിപ്പിച്ചത്.

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്രത്തിലെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് മിഥുന്‍ മുകുന്ദന്‍ ആണ്.

Content BHighlight: mammootty and dulquer salmaan pics from rorschach success celebration became viral