ആസിഫ് അലി നായകനായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം. മിസ്റ്ററി ക്രൈം ത്രില്ലര്‍ ഴോണറില്‍ എത്തിയ ഈ സിനിമ ജോണ്‍ മന്ത്രിക്കലിന്റെയും രാമു സുനിലിന്റെയും തിരക്കഥയിലായിരുന്നു ഒരുങ്ങിയത്.
ജോഫിന് ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം കൂടിയാണ്. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.
എ.ഐയുടെ സഹായത്തോടെ പഴയകാല മമ്മൂട്ടിയെ സിനിമയിൽ അണിയറ പ്രവർത്തകർ പുനർനിർമിച്ചിട്ടുണ്ട്. സിനിമയ്ക്കായി മമ്മൂട്ടി ഡബ്ബ് ചെയ്തതും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. സിനിമയുടെ സത്യസന്ധമായ കഥയിൽ താനും ഭാഗമാണെന്നും അതിനാൽ ചിത്രത്തിൽ നിന്ന് താൻ മാറി നിന്നാൽ പൂർണമാവില്ലായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.
പാരലൽ ഹിസ്റ്ററിയിൽ അധികം സിനിമകൾ വന്നിട്ടില്ലെന്നും അങ്ങനെയുള്ള കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ നമ്മളും കൂടെ നിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. പുതിയ ചിത്രം ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയിരുന്നു അദ്ദേഹം.
‘ആ സിനിമയുടെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. അതുകൊണ്ട് ഞാൻ മാറി നിന്നാൽ ആ സിനിമ പൂർണമാവില്ല. ഈ മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്ന് പറഞ്ഞിട്ട് എനിക്കന്ന് കത്തുകളൊക്കെ വന്നിട്ടുണ്ട്. സത്യത്തിൽ അതൊരു ബ്രില്ല്യന്റ് ചിന്തയാണ്.
കാരണം ഈ പാരലൽ ഹിസ്റ്ററിയിൽ അധികം സിനിമകൾ വന്നിട്ടില്ല. അങ്ങനെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മളും കൂടെ നിക്കണ്ടേ. അത് മാത്രമേ ഞാനും ചെയ്തുള്ളൂ,’മമ്മൂട്ടി പറയുന്നു.
Content Highlight: Mammootty About Rekhachithram Movie