Kerala News
ഛത്തീസ്ഗഡിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 08, 05:37 pm
Friday, 8th July 2022, 11:07 pm

റായ്പൂര്‍: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മലയാളി ജവാന്‍ മരിച്ചു. ഛത്തീസ് ഗഡിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് മലയാളി ജവാന്‍ മരിച്ചത്. സി.ആര്‍.പിഎഫ് കമാന്‍ഡോയായ കൊല്ലം ശൂരനാട് സ്വദേശി സൂരജ്. ആറാണ് മരിച്ചത്. നക്‌സല്‍ ബാധിത മേഖലയില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളഴാഴ്ച രാവിലെ 7.30ഓടെ തുമാല്‍ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടമുണ്ടായത്.

സുഖ്മാ-ബീജാപ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് തിരച്ചിലിനൊടുവില്‍ സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ എ.കെ 47 തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിനിടെ നാല് ജവാന്മാരും ഒഴുക്കില്‍പ്പട്ടെങ്കിലും ഇവരെ രക്ഷപ്പെടുത്തി.