Film News
ഹാപ്പി ബെര്‍ത്ത്‌ഡേ ലാലേട്ടാ; നടനവിസ്മയത്തിന് പിറന്നാള്‍ ആശംസകളുമായി മലയാള സിനിമാ ലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 21, 02:34 am
Sunday, 21st May 2023, 8:04 am

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 63ാം പിറന്നാള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി വന്ന് പിന്നീട് എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ കേരളത്തിന് പുറത്തേക്കും സ്വാധീനം ചെലുത്തിയ മോഹന്‍ലാലിന് ആശംസകള്‍ അറിയിക്കുകയാണ് മലയാള സിനിമാ ലോകം.

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിനൊപ്പം വേദി പങ്കിടുന്ന ചിത്രമാണ് യേശുദാസ് പങ്കുവെച്ചത്. ഛായമുഖി നാടകത്തിലെ കോസ്റ്റിയൂംസ് ധരിച്ച് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഹാപ്പ് ബെര്‍ത്ത്‌ഡേ അളിയാ എന്നാണ് മുകേഷ് കുറിച്ചത്.

ടൊവിനോ തോമസ്, അജു വര്‍ഗീസ്, മേജര്‍ രവി, ഷറഫുദ്ദീന്‍, ബിജു മേനോന്‍, മാളവിക നായര്‍, ഹണി റോസ്, വിനു മോഹന്‍, സ്വാസിക തുടങ്ങി നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്.

പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുടെ അപ്‌ഡേഷനും എത്തിയിരുന്നു. പിസ്റ്റളിന്റെ ചിത്രമുള്ള പോസ്റ്ററില്‍ ഹാപ്പി ബെര്‍ത്ത്‌ഡേ ഖുറേഷി എബ്രഹാം എന്നാണ് പൃഥ്വിരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഈ വര്‍ഷം ആരാധാകരും മലയാള സിനിമ ലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാം നെല്‍സണ്‍ ദിലീപ് കുമാറിന്റെ രജനീകാന്ത് ചിത്രം ജയ്‌ലര്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ ലൈനപ്പിലുള്ളത്.

Content Highlight: Malayalam cinema world wishes birthday to mohanlal