'വെടിമരുന്നും ആയുധങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍'; നിയമം ലംഘിച്ചെത്തിയത് ആയിരം പേര്‍; ബംഗാളിലെ റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ബി.ജെ.പി നടത്തിയ റാലിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്.
വെടിമരുന്നും ആയുധങ്ങളും കരുതിക്കൊണ്ടാണ് ബി.ജെ.പി ‘ സമാധാന’ റാലി നടത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്ര്‌സ് എം.പി കക്കോലി ജി ദാസ്തിദാര്‍ പറഞ്ഞു.
100 പേര്‍ക്ക് മാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ആയിരത്തോളം പേര്‍ റാലിയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമാസക്താരായ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി നടത്തിയ ‘നബന്ന ചലോ’ പ്രക്ഷോഭത്തിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ്
കണ്ണീര്‍വാതകം പ്രയോഗിച്ചു.
രണ്ട് മണിക്കൂറിന് ശേഷം പ്രതിഷേധ പരിപാടി ബി.ജെ.പി പിരിച്ചുവിട്ടു.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നേരത്തെ ബി.ജെ.പി യൂത്ത് വിങിന് മാര്‍ച്ച് നടത്താനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
പിന്നീട് അനുവദനീയമായ ചുറ്റളവില്‍ 100 പേര്‍ക്ക് സമാധാനപരവും ജനാധിപത്യപരവുമായ റാലികള്‍ നടത്താന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ 100 പേര്‍ക്ക് പകരം 1000 പേരെ ഉള്‍പ്പെടുത്തി ബി.ജെ.പി റാലി നടത്തുകയും അത് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content HighLights: Major showdown in Kolkata: Clashes erupt as cops block BJP’s march to Mamata Banerjee’s office