മഹീന്ദ്രയുടെ മരാസോ തിങ്കളാഴ്ച നിരത്തിലെത്തും
Mahindra
മഹീന്ദ്രയുടെ മരാസോ തിങ്കളാഴ്ച നിരത്തിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 4:17 pm

മഹീന്ദ്രയുടെ എം.പി.വി തിങ്കളാഴ്ച നിരത്തിലെത്തും. ഇതിന് മുന്നോടിയായി വാഹനത്തിനുള്ള ബുക്കിങ് പുരോഗമിക്കുകയാണ്. 10,000 രൂപ അഡ്വാന്‍സായി വാങ്ങിയാണ് ഡീലര്‍മാര്‍ മഹീന്ദ്ര മരാസോയുടെ ബുക്കിങ് സ്വീകരിക്കുന്നത്.

മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് മോഡലായ മരാസോയ്ക്ക് 14 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയായിരിക്കും എക്സ് ഷോറൂം വിലയെന്നാണ് ഡീലര്‍മാര്‍ നല്‍കുന്ന സൂചന.

സെപ്റ്റംബര്‍ മൂന്നിന് വാഹനം ഔദ്യോഗികമായി പുറത്തിറക്കുമെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഡീലര്‍ഷിപ്പില്‍ എത്തുകയുള്ളൂ എന്നാണ് വിവരം.


Read:  മധ്യപ്രദേശില്‍ ഹൈന്ദവ ക്ഷേത്രങ്ങളുടെ കണക്കെടുത്ത് ബി.ജെ.പി; നടപടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയെന്ന അഭിപ്രായ സര്‍വ്വേ ഫലം വന്നതിനു പിന്നാലെ


നാല് ഓപ്ഷനുകളിലാണ് മരാസോ വിപണിയില്‍ എത്തുന്നത്. എം2. എം4. എം6, എം8 എന്നിങ്ങനെയാണ് ഓപ്ഷന്‍ തിരിച്ചിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന മോഡലായ എം2വില്‍ തന്നെ ഡുവര്‍ എയര്‍ബാഗ്, എ.ബി.എസ് ഇ.ബി.ഡി ബ്രേക്കിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

വളരെ സ്‌റ്റൈലിഷും സൗകര്യമുള്ളതുമായ ഉള്‍വശമാണ് വാഹനത്തിനുള്ളത്. പിന്‍ നിരയിലെ യാത്രക്കാര്‍ക്കായി നല്‍കിയിരിക്കുന്ന എ.സി വെന്റുകളാണ് മരാസോയിലെ പുതുമ. മാരുതി എര്‍ട്ടിഗയുമായായിരിക്കും മരാസോ പ്രധാനമായും ഏറ്റുമുട്ടുന്നത്.