ജയ്പൂര്‍: വനിതകള്‍ മാത്രം ജോലിക്കാരായുള്ള വര്‍ക്ക് ഷോപ്പുമായി രാജ്യത്തെ വാഹനനിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പൂര്‍ണമായും സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന വര്‍ക്ക്‌ഷോപ്പ് ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണ്.
ജയ്പൂരിലാരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ ഒന്‍പത് വനിതകളാണ് ജീവനക്കാരായുള്ളത്. സാങ്കേതിക വിദഗ്ധര്‍, സര്‍വീസ് അഡൈ്വസര്‍, ഡ്രൈവര്‍, മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങി വര്‍ക്ക്‌ഷോപ്പിലെ എല്ലാ മേഖലകളിലേക്കും സ്ത്രീ സാന്നിധ്യമായിരിക്കും ഉണ്ടായിരിക്കുക.
കല്യാണ്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കോംപാക്ട് ക്യുക്ക് ഔട്ട്‌ലെറ്റ്. രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക് ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.
ട്രെയിനികളില്‍ മൂന്നിലൊന്ന് സ്ത്രീകളെ നിയമിക്കണമെന്ന് മഹീന്ദ്ര ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട. ജീവനക്കാര്‍ക്ക് പരീശീലനം നല്‍കുമ്പോള്‍ അടക്കേണ്ട ഫീസില്‍ വനിതാ ജീവനക്കാര്‍ക്ക് കമ്പനി ഇളവ് അനുവദിച്ചിരുന്നു.