മുംബൈ: മഹാരാഷ്ട്രയിലെ മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുക എന്നത് കോണ്‍ഗ്രസിന് പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിലെ മറ്റ് സഖ്യകക്ഷികളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ ബാലാസാഹേബ് തോറാട്ട്. മുസ്‌ലിങ്ങള്‍ക്ക് സംവരണ നല്‍കുക എന്ന കാര്യത്തില്‍ അങ്ങനെയാരു നിര്‍ദേശം തനിക്ക് മുമ്പില്‍ എത്തിയിട്ടില്ലെന്നും അക്കാര്യത്തില്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ പ്രതികരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉദ്ദവ് താക്കറേ പറഞ്ഞത് സത്യമാണെന്നും സംവരണ കാര്യത്തില്‍ ഇത് വരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ബാലാസാഹേബ് തോറാട്ട് പറഞ്ഞു. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡിയുടെ കോര്‍ഡിനേഷന്‍ സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.