Maha Cyclone
അതിതീവ്ര ന്യൂനമര്‍ദം 'മഹാ' ചുഴലികാറ്റായി; അതീവജാഗ്രത നിര്‍ദ്ദേശം; മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 30, 05:11 pm
Wednesday, 30th October 2019, 10:41 pm

 

തിരുവനന്തപുരം: അറബികടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ചുഴലികാറ്റായി മാറി. മഹാ എന്ന് പേരിട്ടിരിക്കുന്ന ചുഴലികാറ്റിന് മണിക്കൂറില്‍ 60 മുതല്‍ 90 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കും.

നേരത്തെ തന്നെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിന്ന് കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് സ്മ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ലക്ഷദ്വീപില്‍ രണ്ട് ദിവസം റെഡ് അലേര്‍ട്ടാണ്.

ന്യൂനമര്‍ദ്ദം കേരള തീരം തൊടില്ലെങ്കിലും തീരദേശത്തിനോട് ചേര്‍ന്ന കടല്‍പ്രദേശത്ത് രുപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരിക്ഷണകേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മറ്റന്നാള്‍ മുതല്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. നേരത്തെ തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മലയോര പ്രദേശങ്ങളിലും സഞ്ചാരികളെ അനുവദിക്കില്ല. ബീച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ