അജഗജാന്തരത്തിലെ ഓളുള്ളേരു എന്ന ഗാനത്തിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ് നടനും സംവിധായകനുമായ എം. ശശികുമാര്‍
സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് അജഗജാന്തരത്തിലെ ഓളുള്ളേരു എന്ന സൈ ട്രാന്‍സ് ഗാനം. ഇപ്പോഴിതാ ആ ഗാനത്തിനും സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകളര്‍പ്പിച്ച് എത്തിയിരിക്കുകയാണ് തമിഴ് നടനും സംവിധായകനുമായ എം. ശശികുമാര്‍.
ട്വിറ്ററിലൂടെയാണ് അദ്ദേഹം സിനിമയ്ക്ക് ആശംസകളര്‍പ്പിച്ച് എത്തിയിരിക്കുന്നത്.
സമകാലിക തമിഴ് സിനിമയുടെ ക്ലാസിക് എന്നറിയപ്പെടുന്ന ‘സുബ്രമണ്യപുരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശശികുമാര്‍. കൂടാതെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഓളുള്ളേരെ എന്ന ഗാനം പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന ‘അജഗജാന്തരം’ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ചിത്രീകരണ സമയത്ത് തന്നെ ‘അജഗജാന്തരം’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കൊപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
മുന്‍പ് ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള മാനിപ്പുലേഷന്‍ പോസ്റ്ററുകള്‍ക്ക് വലിയ അളവില്‍ സ്വീകാര്യത ലഭിച്ചിരുന്നു.