ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി റുതുരാജ് ഗെയ്ക്വാദ് 62 റണ്‍സ് നേടിയെങ്കിലും 129.16 സ്ട്രൈക്ക്‌റേറ്റിലാണ് ബാറ്റ് വീശാന്‍ സാധിച്ചത്. അജിന്‍ങ്ക്യ രഹാന 29 റണ്‍സെടുക്കാന്‍ 24 പന്തുകള്‍ നേരിട്ടു. ചെന്നൈ രക്ഷകന്‍ എം.എസ്. ധോണിക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 127.27 സ്ട്രൈക്ക് റേറ്റില്‍ 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
എന്നിരുന്നാലും ചെന്നൈയുടെ എക്കാലത്തെയും വീര നായകന്‍ ധോണി മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയയിരിക്കുന്നത്. ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനാണ് ധോണിക്ക് സാധിച്ചത്.
ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം, സിക്‌സ്
എം.എസ്. ധോണി – 66*
കിറോണ്‍ പൊള്ളാര്‍ട് – 33
രവീന്ദ്ര ജഡേജ – 29
ഹര്‍ദിക് പാണ്ഡ്യ – 28
രോഹിത് ശര്‍മ – 23
Most IPL sixes in 20th over
66 – MS DHONI
33 – Kieron Pollard
29 – Ravindra Jadeja
28 – Hardik Pandya
23 – Rohit SharmaDouble the next highest! 🎇pic.twitter.com/8xLq7yOfnz
— Kausthub Gudipati (@kaustats) May 1, 2024
പഞ്ചാബ് ബൗളിങ്ങില്‍ സ്പിന്നര്‍മാരായ രാഹുല്‍ ചഹര്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചഹര്‍ നാലു ഓവറില്‍ 16 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റും ബ്രാര്‍ നാല് ഓവറില്‍ 17 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റും വീഴ്ത്തി. കാഗിസോ റബാദ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പഞ്ചാബിനായി ജോണി ബെയര്‍സ്റ്റോ 30 പന്തില്‍ 46 റണ്‍സും റില്ലി റൂസോ 23 പന്തില്‍ 43 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സന്ദര്‍ശകര്‍ നാലാം വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: M.S. Dhoni In Record Achievement