ന്യൂദല്‍ഹി: തുടര്‍ച്ചയായ മൂന്ന് മാസങ്ങളിലെ വെട്ടിച്ചുരുക്കലിന് പിന്നാലെ രാജ്യത്ത് പാചക വാതക വില കുതിച്ചുയര്‍ന്നു. ഗാര്‍ഹിക സിലിണ്ടറിന് മൊത്ത വിപണിയില്‍ 11.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 597 രൂപയാണ് പുതിയ വില.
വാണിജ്യ സിലിണ്ടറിന് 109 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. 1,125 രൂപയാണ് പുതിയ വില.
ജൂണ്‍ മാസം മുതല്‍ ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നതുകൊണ്ടാണ് പുതിയ മാറ്റങ്ങളെന്നാണ് ഇന്ത്യന്‍ ഓയില്‍ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വില താഴ്ന്ന സമയത്ത് 700 രൂപയുണ്ടായിരുന്ന സിലിണ്ടറിന്റെ വില 581 രൂപയായി കുറച്ചിരുന്നുന്നെന്നും ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.
ദല്‍ഹിയില്‍ 593, കൊല്‍ക്കത്തിയില്‍ 616, മുംബൈയില്‍ 590.50, ചെന്നൈയില്‍ 606.50 എന്നിങ്ങനെയാണ് പുതിയ വില.