പണവും സമയവും ലാഭിച്ചുകൊണ്ട് തടി കുറയ്ക്കാം: ഈ പോഷകാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി
Health
പണവും സമയവും ലാഭിച്ചുകൊണ്ട് തടി കുറയ്ക്കാം: ഈ പോഷകാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd March 2018, 8:10 pm

 

തടി കുറയാന്‍ പട്ടിണി കിടക്കുന്ന ആള്‍ക്കാരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. പണം ചെലവാക്കിയും വ്യായാമം ചെയ്തും തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാവരും.

ഇനി സമയവും പണവും ലാഭിച്ച് തടി കുറയ്ക്കാന്‍ കഴിയുന്ന ഭക്ഷണക്രമം പാലിക്കുന്നതാണ് ഉത്തമം. കുറഞ്ഞ കലോറിയുള്ള ഇത്തരം ആഹാരക്രമം അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കും.

1. ചോറിനു പകരം ധാന്യങ്ങള്‍

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് കഴിക്കുന്നത് പരമാവധി കുറയ്‌ക്കേണ്ടതാണ്. ഇതിനുപകരം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു കപ്പചോറില്‍ ഏകദേശം 368 കലോറിയാണുള്ളത്. അതേസമയം ധാന്യങ്ങളില്‍ പ്രോട്ടീനും ഇരുമ്പും അടങ്ങിയിട്ടുളളത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്.

2. ഓട്‌സ്

കലോറിയുടെ അളവ് വളരെ കുറവുള്ള ഭക്ഷണമാണ് ഓട്‌സ്. തടി കുറയാന്‍ ആഗ്രഹിക്കുന്നവര്‍ ഓട്‌സ് ആഹാരക്രമത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഓട്‌സ് സഹായിക്കുന്നു.

 

3. പാസ്തയ്ക്ക് പകരം ബ്രൗണ്‍ റൈസ്/തവിട് കളയാത്ത അരി

പാസ്ത തുടങ്ങിയ കൃത്രിമ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ബ്രൗണ്‍ റൈസ് സ്ഥിരമാക്കുന്നത് ആരോഗ്യ പ്രദമാണ്. ഇതിന്റെ ഉപയോഗം തടി കുറയ്ക്കാനും സഹായിക്കുന്നു.

4. ശീതളപാനീയങ്ങള്‍ ഒഴിവാക്കുക

കൃത്രിമ പാനീയങ്ങള്‍ക്ക് പകരം കരിക്കിന്‍ വെള്ളം ശീലമാക്കുന്നത് ആരോഗ്യത്തിനും തടി കുറയാനും ഉപയോഗിക്കാവുന്നതാണ്.