ഈഴവ സമുദായത്തില്‍ കുറവ് വന്നതിന് കാരണം ലവ് ജിഹാദ്: വെള്ളാപ്പള്ളി നടേശന്‍
കോഴിക്കോട്: ഈഴവ സമുദായത്തില്‍ കുറവ് വന്നതിന് കാരണം മതപരിവര്‍ത്തനവും ലവ് ജിഹാദുമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് കുഴപ്പമെന്നും സാമൂഹികനീതി ലഭിക്കണമെങ്കില്‍ ജാതി പറയണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷമെന്ന പേരില്‍ ചിലര്‍ പലതും കവര്‍ന്നെടുക്കുകയാണ്. വോട്ട് ലഭിക്കുന്നതിന് വേണ്ടി പല രാഷ്ട്രീയ പാര്‍ട്ടികളും അടവുനയം മാറ്റികൊണ്ടിരിക്കുന്നുണ്ട്.
മതത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും മതേതരത്വം പറയുന്നുണ്ട്.
എന്നാല്‍ ഇവരില്‍ ഉള്ളവര്‍ ആരൊക്കെയാണെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
6000 രൂപയില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ഇന്ന് വലിയ സാമ്പത്തിക ശക്തിയായെന്ന് മുഖ്യമന്ത്രി പറഞ്ഞത് യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീതാണ്.
എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പഠിക്കുന്നയാളാണ് മുഖ്യമന്ത്രി. അത് പുറത്ത് പ്രകടിപ്പിക്കുന്നത് അപൂര്‍വമായാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
നേരത്തെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തിക്കുന്നത് സനാതനധര്‍മത്തിന്റെ പരിപാലത്തിനാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരാമര്‍ശം മുഖ്യമന്ത്രി തിരുത്തിയിരുന്നു.
കേരളത്തിന്റെ മുന്നേറ്റത്തില്‍ വലിയ പങ്ക് എസ്.എന്‍.ഡി.പിക്കുണ്ട്. ശ്രീനാരായണ ധര്‍മപരാപാലനത്തിനാണ് എസ്.എന്‍.ഡി.പി.
എസ്.എന്‍.ഡി.പിയുടെയും എസ്.എന്‍ ട്രസ്റ്റിന്റെയും അമരക്കാരനായി വെള്ളാപ്പള്ളി നടേശന്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്നത് അസുലഭ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Love jihad is the reason for decline in Ezhava community: Vellappally Nadeshan