നീ റൊണാൾഡോയെ കണ്ടു പഠിക്കൂ; പോർച്ചുഗീസുകാരന് ഉപദേശം നൽകി സ്പാനിഷ് താരം
Football
നീ റൊണാൾഡോയെ കണ്ടു പഠിക്കൂ; പോർച്ചുഗീസുകാരന് ഉപദേശം നൽകി സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th January 2024, 10:22 pm

ബാഴ്‌സലോണയുടെ പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് ഇതിഹാസതാരം ലൂയിസ് കാമിനെറോ.

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ വിജയ മനോഭാവം എങ്ങനെയാണെന്ന് പഠിക്കണമെന്നാണ് ജാവോ ഫെലിക്‌സിനോട് അത്ലറ്റികോ മാഡ്രിഡ് ഇതിഹാസം പറഞ്ഞത്.

‘ഫുട്‌ബോളില്‍ സ്ഥിരതയുള്ള മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ഞാന്‍ ജാവോ ഫെലിക്‌സിനോട് സത്യസന്ധമായ ഒരു കാര്യം പറയുകയാണ്. നിങ്ങള്‍ റൊണാള്‍ഡോയുടെ കളി ശൈലി വിശകലനം ചെയ്യണം. എല്ലാദിവസവും കളിക്കളത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാനസികാവസ്ഥയുള്ള വ്യക്തിയായാണ് നിങ്ങള്‍ മാറേണ്ടത്,’ ലൂയിസ് കാമിനെറോ എസന്‍ഷെലി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ജാവോ ഫെലിക്‌സില്‍ അത്ലറ്റികോ മാഡ്രിഡില്‍ നിന്നും ലോണിലാണ് ബാഴ്സലോണയിലേക്ക് ചേക്കേറിയത്. സ്പാനിഷ് വമ്പന്മാര്‍ക്കായി 24 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫെലിക്‌സ് ആറു ഗോളുകളും അഞ്ചു അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. ഇതിനുമുമ്പ് ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിക്ക് വേണ്ടിയും താരം ലോണില്‍ കളിച്ചിട്ടുണ്ട്.

ലാ ലിഗയില്‍ നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയും നടക്കുന്ന 41 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്‌സലോണ.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും ആണ് ഈ 38കാരന്‍ സ്വന്തമാക്കിയത്.

2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു ക്ലബ്ബിനും ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

Content Highlight: Looyis Caminero advice Joao Felix to learn Cristaino Ronaldo.