നിവിന്‍ പോളി ചിത്രം രാമചന്ദ്രബോസ് ആന്‍ഡ് കോയെ പറ്റിയുള്ള നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. ഒരു ജാതി ഒരു ജാതകം എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയ ലിസ്റ്റിനോട് നിവിന്‍ പോളിയുടെ ബോസ് & കോ ഓണത്തിന് ആവുമോ റിലീസ് എന്നാണ് ഓണ്‌ലൈന്‍ മാധ്യമങ്ങള്‍ ചോദിച്ചത്.
ഓണത്തിന് ആണ് പ്ലാന്‍ ചെയ്യുന്നത് എന്ന് ലിസ്റ്റിന്‍ പറഞ്ഞപ്പോള്‍ കിങ് ഓഫ് കൊത്തക്ക് ഒരു വെല്ലുവിളി ആയിരിക്കുമോ എന്നും മാധ്യമങ്ങള്‍ ചോദിച്ചു. അല്ല, ഞങ്ങളുടെ പടത്തിന് കിങ് ഓഫ് കൊത്ത ഒരു വെല്ലുവിളി ആയിരിക്കുമെന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.
90 ശതമാനവും ദുബായില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കോമഡി പടമാണ് ബോസ് ആന്‍ഡ് കോ എന്നും ലിസ്റ്റിന്‍ പറഞ്ഞു. നിവിന്‍ പോളിയുടെ തിരിച്ചുവരവായിരിക്കുമോ ചിത്രം എന്ന ചോദ്യത്തിന് അദ്ദേഹം എവിടെയും പോയിട്ടില്ലല്ലോയെന്നും ലിസ്റ്റിന്‍ പറഞ്ഞു.
ഹനീഫ് അദേനിയാണ് ബോസ് ആന്‍ഡ് കോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയും ഓണത്തിന് റിലീസ് ചെയ്യും. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: listin stephan about boss and co and king of kotha