മധുരത്തോടാണ് കൂടുതൽ പ്രിയം' ; ഇഷ്ടമുള്ള ഭക്ഷണം ഏതെന്ന് പങ്കുവെച്ച് ലയണൽ മെസി
ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. തന്റെ ഇഷ്ട ഭക്ഷണവും വീട്ടിലുള്ള ശീലങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് മെസി.
പാരീസിൽ നിന്നും രണ്ട് വർഷത്തെ കരാർ അവസാനിപ്പിച്ചുകൊണ്ടാണ് താരം അമേരിക്കയിലേക്ക് ചേക്കേറിയത്. മെസിയും, ഭാര്യ അന്റോണല റൊകുസോയും, മൂന്ന് മക്കളായ തിയോ, മാറ്റിയോ, സിറോ എന്നിവരും അടുത്തിടെ മയാമിയിലെ ഒരു പുതിയ വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്റിലേക്ക് മാറിയിരുന്നു.
വീട്ടിളുള്ള തന്റെ ശീലങ്ങളെക്കുറിച്ചാണ് മെസി ആദ്യം പറഞ്ഞത്. ‘ഉറങ്ങുന്നതിനു മുമ്പായി ഞാൻ അടുത്ത ദിവസത്തേക്കുള്ള പ്രഭാത ഭക്ഷണത്തിനായി മേശകൾ വൃത്തിയായി തയ്യാറാക്കി വെക്കും. എനിക്കും അന്റോണേലയും കൂട്ടികൾക്കും അവരുടെതായ ടേബിളുകൾ ഉണ്ട്. അവർ എപ്പോഴും ആ സ്ഥാനത്തു മാത്രമാണ് ഇരിക്കുക’, മെസി ടി.എൻ.30 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശരിയല്ലാത്ത ഭക്ഷണക്രമം എല്ലായ്പ്പോഴും ആരോഗ്യകരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഇഷ്ടപ്പെട്ട മധുര പലഹാരം ഏതാണെന്നും മെസി വെളിപ്പെടുത്തി. ‘ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാൻ വളരെ ലളിതമാണ്.
അസാഡോ, മിലനേസ, പാസ്ത, ചോക്ലേറ്റ്, ഡൾസെ ഡി ലെച്ചെ, ഐസ്ക്രീം തുടങ്ങിയ മധുരമുള്ള സാധനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമാണ്. ഞാൻ ഇത് കുറച്ചേ കഴിക്കാറുള്ളൂ എന്നാൽ ഇടയ്ക്കിടെ കഴിക്കാൻ എനിക്ക് ഇഷ്ടമാണ്,’ മെസി കൂട്ടിച്ചേർത്തു.
നിലവിൽ ഇന്റർ മയമിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് താരം നേടിയത്. സൂപ്പർതാരത്തിന്റെ വരവോടുകൂടി ഒരുപിടി വിജയങ്ങളും ഇതുവരെ ഇല്ലാതിരുന്ന കിരീടവും നേടാൻ ടീമിന് സാധിച്ചു.
Content Highlight: Lionel Messi opens up about his favorite food.