ട്രിപോലി: സ്‌കൂളുകളില്‍ വേണ്ടത്ര പാഠപുസ്തകങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വിദ്യാഭ്യാസ മന്ത്രിയെ അറസ്റ്റ് ചെയ്തു.
സ്‌കൂളുകളില്‍ പുസ്തങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച മന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു.
ലിബിയയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ മൗസ അല്‍-മെഗരീഫിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയായതിനാല്‍ ഇദ്ദേഹത്തെ പ്രതിരോധ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പുസ്തകങ്ങള്‍ പ്രിന്റ് ചെയ്യുന്ന സാഹചര്യവും അതിന്റെ എണ്ണത്തില്‍ വലിയ കുറവ് വരുന്നത് സംബന്ധിച്ചുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുന്നത്.
മറ്റ് ഉദ്യോഗസ്ഥരെയും ഇത് സംബന്ധിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഈ അധ്യയന വര്‍ഷം ലിബിയയില്‍ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പാഠപുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത് കാരണം മിക്കവാറും വിദ്യാര്‍ത്ഥികളും ലഭിച്ച പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പി എടുക്കേണ്ട അവസ്ഥയിലാണ്.