സൗത്ത് കൊറിയന്‍ ഇലക്ട്രോണിക് ഉത്പാദകരായ എല്‍.ജി വി.സീരീസ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലുള്ള അവരുടെ ആദ്യത്തെ ഫോണ്‍ പുറത്തിറക്കുന്നു. ഡ്യുവല്‍ സ്‌ക്രീനും ഡ്യുവല്‍ ഫ്രണ്ട് ക്യാമറയുമുള്ളതാണ് പുതിയ മോഡല്‍.
സ്റ്റീലും സിലിക്കണും ഉപയോഗിച്ചാണ് ഫോണിന്റെ പ്രതലം നിര്‍മിച്ചിരിക്കുന്നത്.. 5.7 ഇഞ്ച് ക്യുഎച്ച്ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്.
മെയിന്‍ സ്‌ക്രീനില്‍ നിങ്ങള്‍ ഒരു സിനിമയോ വീഡിയോയോ കാണുകയാണെങ്കില്‍ ആ സമയത്ത് നിങ്ങള്‍ക്ക് വരുന്ന കോളുകളും ടെക്‌സ്റ്റ് മെസ്സേജുകളും സെക്കന്‍ഡ് സ്‌ക്രീനില്‍ കാണിക്കും.
സിനിമ കാണുന്നതിന് യാതൊരു തടസവും ഇത് ഉണ്ടാക്കുകയുമില്ല. 5 മെഗാപിക്‌സല്‍ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയില്‍ രണ്ട് വ്യത്യസ്ത ലെന്‍സുകളാണ് ഉള്ളത്.
സ്റ്റാന്‍ഡേര്‍ഡ് ആംഗിളില്‍ 80 ഡിഗ്രി വരെ സെല്‍ഫിയും വൈഡ് ആംഗിളില്‍ 120 ഡിഗ്രിയില്‍ സെല്‍ഫിയും എടുക്കാം. പിന്‍വശത്തെ ക്യാമറ 16 പിക്‌സലാണ്.
സ്‌നാപ് വീഡിയോ, 15 സെക്കറ്റ് ഓട്ടോ എഡിറ്റ്, ഓഡിയോ മോണിറ്റര്‍, വിന്റ് നോയിസ് ഫില്‍ട്ടര്‍ എന്നീ സംവിധാനങ്ങളും ഉണ്ട്. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്.
മൈക്രോ എസ്.ഡി സപ്പോര്‍ട്ടോടെ 2 ടിബി വരെ ഉയര്‍ത്താം. 3000 എം.എ.എച്ച് റിമൂവബിള്‍ ബാറ്ററിയാണ് ഉള്ളത്. സ്‌പേസ് ബ്ലാക്ക്, ലൈറ്റ് വൈറ്റ്, ഓഷ്യന്‍ ബ്ലൂ, ഒപല്‍ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 192 ഗ്രാമാണ് ഫോണിന്റെ ഭാരം.