ധോണി എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മ്മാണത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നദിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, രമേഷ് തമിഴ്മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത എല്‍.ജി.എമ്മിന് മികച്ച പ്രതികരണം. ജൂലൈ 28 വെള്ളിയാഴ്ചയാണ് ചിത്രം തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ തിയറ്റര്‍ റിലീസ് ചെയ്തത്.
പ്രണയം, സൗഹൃദം, കുടുംബബന്ധം, വിനോദം, നര്‍മ്മം, സംഗീതം, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തിന് പ്രാരംഭ ഘട്ടത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഹരീഷ് കല്യാണ്‍, ഇവാന, നദിയ എന്നിവര്‍ ടൈറ്റില്‍ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് നാലിന് ചിത്രം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും.
Content Highlight: lgm movie audience response