പത്തനംതിട്ടയില്‍ വീണ്ടും പുലിയിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th July 2012, 10:05 am
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുലി ഇറങ്ങിയതായി റിപ്പോര്‍ട്ട്. കോന്നിക്ക് സമീപം മാളാപ്പാറ എന്ന പ്രദേശത്താണ് ഇന്നലെ രാത്രി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്.
തുടര്‍ന്ന് വനംവകുപ്പ് അധികൃതരും റാന്നി ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. തിരച്ചില്‍ ഇന്ന് രാവിലെയും തുടരുകയാണ്.
കഴിഞ്ഞ ദിവസം ഐരാവണിനു സമീപത്ത് ഇറങ്ങിയ പുലിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് പിടിച്ചെങ്കിലും പിന്നീട് പുലി ചത്തിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലായിരുന്നു പുലിയെ കണ്ടെത്തിയത്. പുലിയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.