ന്യൂദല്‍ഹി: തന്റെ ആദ്യത്തെ പുകവലിയനുഭവം തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താങ്കള്‍ പുകവലിക്കാറുണ്ടോയെന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശശി തരൂര്‍.
‘സര്‍ നിങ്ങള്‍ പുകവലിച്ചിട്ടുണ്ടോ? നിങ്ങളുടേത് ഗാം
ഭീര്യമുള്ള ശബ്ദമാണല്ലോ. അറിയാനുള്ള ആകാംക്ഷകൊണ്ടാണ് ചോദിക്കുന്നത്’. ശശിതരൂരിനോട് ലവ് ദത്ത എന്ന് പേരുള്ള ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതിങ്ങനെയാണ്. ഉടന്‍ തന്നെ ശശിതരൂര്‍ അതിന് മറുപടിയുമായെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഞാന്‍ സിഗരറ്റ് പരീക്ഷിച്ചത് ക്യൂബയിലെ ഹവാനയിലുള്ള കോപാകബാന ക്ലബില്‍ വെച്ചാണ്. ക്യൂബയില്‍ സിഗരറ്റുവലിക്കുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍ വലിച്ചതിന്റെ അസഹ്യമായ ഒരു ഗന്ധം എന്റെ വായില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. ഒരിക്കലും താന്‍ സിഗരറ്റിന് അടിമപ്പെട്ടിട്ടില്ല’, തരൂര്‍ പറഞ്ഞു.
തരൂരിന്റെ ശബ്ദത്തിന് ആരാധകര്‍ ഏറെയുണ്ടെന്നാണ് ട്വിറ്ററിലെ സംസാരം.
ഇതിനുമുമ്പ് തരൂരിന്റെ ശബ്ദത്തെ പുകഴ്ത്തിയത് അമേരിക്കന്‍ കൊമേഡിയനായ ഹസന്‍ മിന്‍ഹാജ് ആണ്. പിക്‌സര്‍ സിനിമകളിലെ കടമാനിന്റെ ശബ്ദം പോലെയാണ് ശശിതരൂരിന്റെ ശബ്ദമെന്നാണ് ഹസര്‍ മിന്‍ഹാജ് പറഞ്ഞത്.
Never even been tempted. I tried a cigar once at the famous Copacabana Club in Havana, Cuba, because not to have a cigar in Cuba seemed terribly prudish. Left a vile taste in my mouth for days.
— Shashi Tharoor (@ShashiTharoor) February 8, 2020
ഇംഗ്ലിഷില്‍ വ്യത്യസ്തമായ വാക്കുകളുടെ ഉപയോഗം കൊണ്ടും ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങള്‍ തുറന്നു പറഞ്ഞു കൊണ്ടും എപ്പോഴും ചര്‍ച്ചകളില്‍ ഇടം പിടിക്കാന്‍ കോണ്‍ഗ്രസ് എം.പിക്ക് സാധിക്കാറുണ്ട്. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഒരിക്കല്‍ വിളി വന്ന കാര്യവും എം.പി തുറന്നുപറഞ്ഞിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍ നേരത്തേ രൂക്ഷവിമര്‍ശനം ഉന്നിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ രാജ്യത്തിന്റെ ആത്മാവിനെ രണ്ടായി പകുത്തെടുത്തുവെന്നാണ് പാര്‍ലമെന്റില്‍ ശശി തരൂര്‍ പറഞ്ഞത്. സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനി പേര് മാറ്റി ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെയാക്കി പുനര്‍ നിര്‍വചിക്കണമെന്നും അദ്ദേഹം പറഞ്ഞു.