2022 ഖത്തര്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന തങ്ങളുടെ ചിരവൈരികളായ ബ്രസീലിനെ ട്രോളികൊണ്ടുള്ള ഗാനം പുറത്തിറക്കി. അര്‍ജന്റീന താരം ലിയാന്‍ഡ്രോ പരേഡെസ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിയിലൂടെയാണ് ഗാനം പുറത്തുവിട്ടത്.
ഇന്‍സ്റ്റാഗ്രാമില്‍ @എയ്‌റ്റൊക്യുഒഫീഷ്യല്‍ എന്ന പേജില്‍ ആണ് ഗാനം പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ നിരവധി അര്‍ജന്റീനിയന്‍ താരങ്ങള്‍ ഉണ്ട്. ലൗട്ടാരോ മാര്‍ട്ടിനെസ് ഗാനം ആവേശത്തോടെ പാടുന്നതായിട്ടാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
Leandro Paredes shares the song on IG:
“Brazilian what happened, the five-time champion got wrinked
Messi went to Rio and kept the trophy
We are the Argentine band, we will always support
Because we have the dream of becoming world champion.” pic.twitter.com/XECHpPnU8r
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 25, 2023
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ട അര്‍ജന്റീന പിന്നീടുള്ള മത്സരങ്ങള്‍ എല്ലാം വിജയിച്ചു കൊണ്ട് ലോകകിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ 3-3 എന്ന ആവേശകരമായ സ്‌കോറില്‍ മത്സരം അവസാനിക്കുകയും അവസാനം പെനാല്‍റ്റി വിധി എഴുതിയ മത്സരത്തില്‍ അര്‍ജന്റീന വിജയിക്കുകയുമായിരുന്നു.
ലോകകപ്പിന് മുമ്പ് നടന്ന കോപ്പ അമേരിക്ക ഫൈനലിലും ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചുകൊണ്ട് അര്‍ജന്റീന കിരീടം സ്വന്തമാക്കിയിരുന്നു.
അതേസമയം ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനാല്‍ട്ടിയില്‍ തോറ്റു പുറത്താവുകയായിരുന്നു.
അടുത്തിടെ നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലും അര്‍ജന്റീന ബ്രസീലിനെ തോല്‍പ്പിച്ചിരുന്നു.
മത്സരത്തില്‍ ഒറ്റ ഗോളിന്റെ വിജയമായിരുന്നു അര്‍ജന്റീന സ്വന്തമാക്കിയത്. മത്സരത്തില്‍ വിവാദപരമായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബ്രസീലിയന്‍ പൊലീസുകാരും അര്‍ജന്റീന ആരാധകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.
അതേസമയം അര്‍ജന്റീന ലോകകപ്പില്‍ സൗദി അറേബ്യയോട് തോറ്റതിനുശേഷം ഉറുഗ്വാക്ക് മുന്നില്‍ വീണിരുന്നു. ഈ തോല്‍വിയില്‍ നിന്നുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ബ്രസീലിനെതിരെ അവര്‍ നടത്തിയത്.
അതേസമയം ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു ഇത്.
ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മെസിയും കൂട്ടരും.
മറുഭാഗത്ത് ആറ് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം ഏഴ് പോയിന്റുമായി ആറാം സ്ഥാനത്താണ് കാനറികള്‍.
Content Highlight: Leandro Paredes shares song trolling Brazil after World Cup winning argentina.