സ്വന്തക്കാരുടെ കമ്മിറ്റി പിരിച്ചുവിട്ട് കോളേജ് സര്‍ക്കാരിന് കൈമാറിയാല്‍ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കും; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ലീഗ് വിമത സ്ഥാനാര്‍തഥി
Kerala News
സ്വന്തക്കാരുടെ കമ്മിറ്റി പിരിച്ചുവിട്ട് കോളേജ് സര്‍ക്കാരിന് കൈമാറിയാല്‍ അഞ്ച് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കും; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് ലീഗ് വിമത സ്ഥാനാര്‍തഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th March 2021, 11:54 am

വേങ്ങര: വേങ്ങരയിലെ മലബാര്‍ കോളേജില്‍ സ്വന്തക്കാരെ തിരുകികയറ്റുകയാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടിയെന്ന് വേങ്ങരയിലെ ലീഗ് വിമത സ്ഥാനാര്‍ത്ഥി.

കുഞ്ഞാലിക്കുട്ടിയുടെ പത്ത് ആള്‍ക്കാരുടെ കമ്മിറ്റിയാണ് കോളേജിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഒഴിവാക്കി ആ കോളേജ് തിരിച്ചു തരികയാണെങ്കില്‍ കോളേജിന് അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കുമെന്നും ലീഗ് വിമത സ്ഥാനാര്‍ത്ഥി കെ.പി സബാഹ് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി എന്തിനാണ് രാജിവെച്ച് കേരളത്തിലേക്ക് വന്നത് എന്ന് തെളിയുക്കകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം രാജിവെച്ച് താന്‍ വീട്ടിലേക്ക് പോയിക്കോളാം എന്നും ലീഗ് വിമത സ്ഥാനാര്‍ത്ഥി പറഞ്ഞു. വികസനം വേങ്ങരയില്‍ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയില്‍ ലീഗ് അനുഭാവിയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

അടിക്കടി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്നും ഈ നടപടിയോടുള്ള പ്രതിഷേധം കാരണമാണ് സ്ഥാനാര്‍ത്ഥിയായതെന്നും സബാഹ് പറഞ്ഞു. എസ്.ഡി.പി.ഐ പിന്തുണയോടെയാണ് സബാഹ് മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: league rebel candidate against P.K Kunjalikkutty