Daily News
ഫേസ്ബുക്ക് വാളിലെ ജാതിവാലും അതുമുറിക്കാനുള്ള ലാസറിന്റെ കത്തിയും; ഫേസ്ബുക്കിലെ ഒരുജാതി കളിയിലേയ്ക്ക്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Nov 24, 03:14 pm
Monday, 24th November 2014, 8:44 pm

ഇ.എം.എസ് കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെതന്നെ ബൗദ്ധികാംഗീകരത്തിലേക്കെത്തിയത്, അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലും ബൗദ്ധികതയും കൊണ്ട് മാത്രമാണെന്ന് നിഷ്‌കളങ്കമായി ചിന്തിക്കാനാവില്ല, മറിച്ച് ജീതിശ്രേണീബദ്ധമായ ഒരു സമൂഹത്തില്‍ നമ്പൂതിരി സമൂഹത്തിന്റെ എല്ലാ സാമൂഹ്യ പ്രിവിലെജുകളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. അതിന്റെ അപരഹിംസയെ വിസ്മരിക്കുന്നത് ചരിത്രനിഷേധമായിപ്പോകുകയും ചെയ്യും.



ആമുഖം | ഷഫീക്ക് എച്ച്, സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്‌


ജാതിവാല്‍ ഒഴിവാക്കുക, അറ്റലീസ്റ്റ് ഫേസ്ബുക്കിലെയെങ്കിലും.. ഇങ്ങനെയായിരുന്നു ലാസര്‍ഷൈന്‍ എന്ന കഥാകൃത്ത് ഫേസ്ബുക്കില്‍ തന്റെ സമരം തുടങ്ങുന്നത്. ലാസര്‍ ഇതിനെ ഒരു ഗെയിം എന്നാണ് വിശേഷിപ്പിച്ചത്. ജീവിതമുള്‍പ്പെടെ എല്ലാം സമരമാകുകയും, സംഘടിത സമരങ്ങള്‍ ഗെയിമുകളും ഗിമ്മിക്കുകളുമൊക്കെയുമാകുന്ന ഒരു വര്‍ത്തമാന കാലത്ത് ഗെയിം ഒരു സമരമാകുന്ന അപൂര്‍വ്വത ലാസര്‍ ഷൈനിന്റെ ഈ ഗെയിമിന് അഥവാ സമരത്തിനുണ്ട്.

ജാതിവാല്‍ എന്നത് അത്ര ലളിതമായി കാണേണ്ടുന്ന ഒരു സംഗതിയാണോ? അല്ല എന്നു തന്നെയാണ് ചരിത്രത്തില്‍ നിന്നുള്ള ഉത്തരം. ഈ ചോദ്യം ചോദിക്കാന്‍ കാരണം പലരും ജാതിവാലിന്റെ വിഷയം വരുമ്പോള്‍ വെച്ചുപുലര്‍ത്തുന്ന ഉദാസീനഭാവവും അലംഭാവവുമാണ്. ഇതിലേയ്ക്ക് വരുന്നതിനു മുമ്പ് ജാതിയെന്നതിന്റെ ഒരു സവിശേഷത ദളിത് പഠനങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്; ജാതി ഒരു മൂലധനമാണ്; സാംകാരിക മുലധനം. ജാതിശ്രേണിയില്‍ മുകളിലേയ്ക്ക് പോകുന്തോറും ഈ മൂലധനം ഗുണാത്മകമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജാതി ശ്രേണിയുടെ താഴേക്ക് സഞ്ചരിക്കുമ്പോള്‍ ഇത് നിഷേധാതമകമായിട്ടാകും പ്രവര്‍ത്തിക്കുക.

നമ്മള്‍ ഈ സമൂഹത്തിലാണ് ജീവിക്കുന്നത്. ഈ സമൂഹമാകട്ടെ ജാതിബദ്ധസമൂഹവും. ജാതിയുടെ മേല്‍പറഞ്ഞ സ്വഭാവസവിശേഷത വളരെ ഹിംസാത്മകമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചുകൊണ്ടുമിരിക്കുമ്പോള്‍ ജാതിവാല്‍ വളരെ ലളിതമായ ഒന്നാണെന്ന് എങ്ങനെയാണ് പറയാനാവുക? സ്വാഭാവികമായും ജാതിവാല്‍ ചില പ്രിവിലജുകളെ ക്ഷണിച്ചുകൊണ്ടുവരുന്നുണ്ട്. പ്രസ്തുത വ്യക്തി അത് അനുഭവിക്കുന്നുമുണ്ട്. ആ വ്യക്തി അത് നിഷേധിച്ചാലും നിഷേധിച്ചില്ലെങ്കിലും, ബോധവാനായാലും ബോധവാനല്ലെങ്കിലും ഇത് ഇങ്ങനെ പ്രവര്‍ത്തിക്കുന്നു.

ഇനി ഈ ജാതിവാലുകള്‍ അതിന്റെ ഉടമസ്ഥന് പ്രിവിലജ് നേടിക്കൊടുക്കുന്നത് മറ്റുള്ള കീഴാള ജാതിവിഭാഗങ്ങളെ അരികുവല്‍ക്കരിച്ചുകൊണ്ടാണ്, അദൃശ്യവല്‍ക്കരിച്ചുകൊണ്ടാണ്, അല്ലെങ്കില്‍ അടിച്ചമര്‍ത്തിക്കൊണ്ടാണ്; അല്ലാതെ സ്വതന്ത്രമായി നിന്നുകൊണ്ടല്ല. ജാതിക്കും ജാതിവാലിനും സ്വതന്ത്രമായി നില്‍ക്കാനും സാധ്യമല്ല.

 


ഇനി ഈ ജാതിവാലുകള്‍ അതിന്റെ ഉടമസ്ഥന് പ്രിവിലജ് നേടിക്കൊടുക്കുന്നത് മറ്റുള്ള കീഴാള ജാതിവിഭാഗങ്ങളെ അരികുവല്‍ക്കരിച്ചുകൊണ്ടാണ്, അദൃശ്യവല്‍ക്കരിച്ചുകൊണ്ടാണ്, അല്ലെങ്കില്‍ അടിച്ചമര്‍ത്തിക്കൊണ്ടാണ്; അല്ലാതെ സ്വതന്ത്രമായി നിന്നുകൊണ്ടല്ല. ജാതിക്കും ജാതിവാലിനും സ്വതന്ത്രമായി നില്‍ക്കാനും സാധ്യമല്ല. അതുകൊണ്ടാണ് ജാതിവാല്‍ മുറിക്കുക എന്ന ലാസറിന്റെ ആഹ്വാനം പലര്‍ക്കും അത്ഭുതവും അങ്കലാപ്പും ആശങ്കയും നല്‍കിയത്. വാസ്തവത്തില്‍ ലാസര്‍ അറിഞ്ഞോ അറിയാതയോ ഒരു ഹിംസയെ, ഒരു ഹിംസാത്മക രാഷ്ട്രീയ പ്രയോഗത്തെയാണ് ഫേസ്ബുക്ക് വാളുകളിലെങ്കിലും ഭേദിക്കാനന്‍ പറഞ്ഞത്. അതെ, ജാതിവാല്‍ നിങ്ങള്‍ക്ക് സാമൂഹ്യ പദവി നല്‍കുന്നത് ജാതിശ്രേണിയിലെ കീഴടരുകളില്‍ വിന്യസിക്കുന്നവരെ ചവിട്ടിമെതിച്ചുകൊണ്ട് തന്നെയാണ്. ദലിതര്‍ ഇരിക്കുന്നിടം ചാണകവെള്ളവുമായി എത്തുന്ന അതേ വരേണ്യമനസ്ഥിതിയാണ് വാല്‍ വെയ്ക്കുന്നതിലും ഉള്ളടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും അത് മുറിക്കണോ വേണ്ടയോ എന്നത് സ്വയം മറ്റ് മനുഷ്യരെ അടിച്ചമര്‍ത്തണോ അരികുവല്‍ക്കരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പുകൂടിയാണ്..

EMS-namboodiripad
ഇ.എം.എസ് കേരളത്തിലെ, ഇന്ത്യയിലെ, ലോകത്തിലെതന്നെ ബൗദ്ധികാംഗീകരത്തിലേക്കെത്തിയത്, അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലും ബൗദ്ധികതയും കൊണ്ട് മാത്രമാണെന്ന് നിഷ്‌കളങ്കമായി ചിന്തിക്കാനാവില്ല, മറിച്ച്  ജാതി ശ്രേണി ബദ്ധമായ ഒരു സമൂഹത്തില്‍ നമ്പൂതിരി സമൂഹത്തിന്റെ എല്ലാ സാമൂഹ്യ പ്രിവിലെജുകളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. അതിന്റെ അപരഹിംസയെ വിസ്മരിക്കുന്നത് ചരിത്രനിഷേധമായിപ്പോകുകയും ചെയ്യും. (ഇനി അദ്ദേഹം കുടമ മുറിച്ചില്ലേ.. പാര്‍ട്ടിക്ക് ഏക്കര്‍ എഴുതിക്കൊടുത്തില്ലേ എന്നൊക്കെ പറഞ്ഞുകൊണ്ട് വരണ്ട, ജാതിവിരുദ്ധസമരത്തിന് ഏക്കറും കുടമമുറിക്കലും അന്ന് പോലും മതിയാകുമോ എന്ന് പുനര്‍ വിചിന്തനം ആവശ്യമാണ്.)

അതുകൊണ്ടാണ് ജാതിവാല്‍ മുറിക്കുക എന്ന ലാസറിന്റെ ആഹ്വാനം പലര്‍ക്കും അത്ഭുതവും അങ്കലാപ്പും ആശങ്കയും നല്‍കിയത്. വാസ്തവത്തില്‍ ലാസര്‍ അറിഞ്ഞോ അറിയാതയോ ഒരു ഹിംസയെ, ഒരു ഹിംസാത്മക രാഷ്ട്രീയ പ്രയോഗത്തെയാണ് ഫേസ്ബുക്ക് വാളുകളിലെങ്കിലും ഭേദിക്കാനന്‍ പറഞ്ഞത്. അതെ, ജാതിവാല്‍ നിങ്ങള്‍ക്ക് സാമൂഹ്യ പദവി നല്‍കുന്നത് ജാതിശ്രേണിയിലെ കീഴടരുകളില്‍ വിന്യസിക്കുന്നവരെ ചവിട്ടിമെതിച്ചുകൊണ്ട് തന്നെയാണ്. ദലിതര്‍ ഇരിക്കുന്നിടം ചാണകവെള്ളവുമായി എത്തുന്ന അതേ വരേണ്യമനസ്ഥിതിയാണ് വാല്‍ വെയ്ക്കുന്നതിലും ഉള്ളടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും അത് മുറിക്കണോ വേണ്ടയോ എന്നത് സ്വയം മറ്റ് മനുഷ്യരെ അടിച്ചമര്‍ത്തണോ അരികുവല്‍ക്കരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പുകൂടിയാണ്..

അത്തരം തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ചര്‍ച്ചകളും അവയോടുള്ള ചില പ്രതികരണങ്ങളും ലാസര്‍ഷൈന്‍ നടത്തിയ ഇടപെടലുകളുമാണ് ഈ പോസ്റ്റ്. ലാസറിന്റെ ആഹ്വാനം മുതല്‍ വ്യത്യസ്ത പ്രതികരണങ്ങളും അദ്ദേഹം നടത്തിയ അഭിമുഖങ്ങളും പിന്നെ ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ നടത്തിയിട്ടുള്ള ഗൗരവമായ കുറിപ്പുകളുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ലാസര്‍ഷൈനിന്റെ ഈ അഹങ്കാരത്തിന്റെ അവസാനത്തതിന്റെ തൊട്ട് തലേനാളാണ് ഇന്ന്.. നാളെ ഈ അഹങ്കാരം, ഈ സമരം, ഈ കളി അവസാനിക്കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നു..

ശക്തവും സത്യസന്ധവുമായ ഒരു സമരത്തിന്റെ ഉള്ളുകളിലേയ്ക്ക് നമുക്ക് കടക്കാം അടുത്ത താളുകള്‍ മുതല്‍ ലാസറിന്റെ കളിയുടെ തുടക്കം വരെ…

പോസ്റ്റുകളുടെ ക്രമീകരണം: മറ്റ് ഒരു പ്രിവിലെജും ഇല്ല. പ്രസിദ്ധീകൃതമായ തീയതി മാത്രം..

അടുത്ത പേജില്‍ തുടരുന്നു

lasar-shine

ലാസര്‍ ഷൈന്‍


ഫേസ്ബുക്ക് പേരിലെ #ജാതിവാല്?! ഒഴിവാക്കൂ
DAY K

(Zമുതലുള്ള യാത്രയില്‍ വിട്ടു പോയ അക്ഷരമായിരുന്നു K)

K യില്‍ പേരുകള്‍ തുടങ്ങുന്ന പ്രിയ ഫേസ്ബുക്ക് ചങ്ങാതീ…
അങ്ങയുടെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടെങ്കില്‍ എന്നെ ഒന്ന് അണ്‍ഫ്രണ്ട് ചെയ്യാമോ? അല്ലെങ്കില്‍ തിങ്കളുടെ ലിസ്റ്റില്‍ നിന്ന് ഞാന്‍ സ്വയമിറങ്ങിപ്പോരും.

ഏറെ ദിവസമായി തുടരുന്ന ഈ യാത്ര ഇനി ഒരക്ഷരം കൂടി മാത്രം ബാക്കി നില്‍ക്കെ പൂര്‍ത്തിയാവുകയാണ്.


ബ്ലോഗുകള്‍ കടന്ന് ഓര്‍ക്കുട്ടും താണ്ടി ഫേസ്ബുക്കിലെത്തിയപ്പോള്‍ സമൂഹത്തില്‍ ഏറ്റവും ഇടപെടല്‍ സാധ്യതയുള്ള നവമാധ്യമം നമുക്ക് സൃഷ്ടിക്കാനായി. അഭിമാനിക്കാം. മീഡിയ എന്നതിന്റെ പേരും പൊരുളും ശരിയായ ദിശയിലേയ്ക്ക് ചാലുകീറി. എന്നാല്‍, അത്തരം ഒരു നവമാധ്യമത്തില്‍ പോലും ഉളുപ്പില്ലാതെ ജാതിവാലിട്ട പേരുകള്‍ വിലസുന്നതിനെ അലസമായി നോക്കി കാണാനാവില്ല.

ഫേസ്ബുക്കിലെ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ജാതിവാലുള്ളവര്‍ വേണ്ട എന്ന വ്യക്തിപരമായ തീരുമാനമെടുത്തത് അങ്ങനെയാണ്.

അനൗദ്യോഗികമായ ഈ സൗഹൃദസപേസില്‍ പോലും പേരില്‍ ജാതിവാലുമായി വിലസുന്നത് അപമാനകരമാണ് എന്നതാണ് നിലപാട്. സമൂഹത്തിലെ മതവും ജാതിക്കുമെതിരെ എക്കാലത്തോ തുടങ്ങിവെച്ച യുദ്ധത്തില്‍ നാം നേരിടുന്ന പരാജയത്തിന്റെ മോഡിയാണ് ചുറ്റും കാണാനാവുന്നത്. ആദിവാസികളുടെ നില്‍പ്പിനു നേരെയുള്ള അവഗണനയിലും ചുംബനസമരത്തിനെതിരായ കുറുവടി പ്രതിഷേധത്തിലും അതുതന്നെയാണ് കാണുന്നത്.

എന്റെ ഫേസ്ബുക്കിലെ #ജാതിവാലുകള്?! ഒഴിവാക്കാന്‍ ഞാനിതാണ് ചെയ്തത്:

1. ആദ്യം അത് ഫേസ്ബുക്കിലൂടെ അറിയിച്ചു.

2. പിന്നീട് Z മുതല്‍ A വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരുകളില്‍ ഓരോ ദിവസവും പരിശോധന നടത്തി ജാതിപ്പേരുകാരെ അണ്‍ഫ്രണ്ട് ചെയ്തു.

3. ആ ദിവസങ്ങളിലെല്ലാം പത്തോളം കലാകാരന്മാര്‍ ഫേസ്ബുക്ക് കവര്‍ ചിത്രങ്ങള്‍ തയ്യാറാക്കി അവരുടെ ആവശ്യം വ്യക്തമാക്കി.

4. എന്റെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും ഓരോപോസ്റ്റുകളിലും സംവാദങ്ങള്‍ നടന്നു.

5. പലരും (60 പേരോളം) എന്നെ അണ്‍ഫ്രണ്ട് ചെയ്തു സഹകരിച്ചു. അത്രത്തോളെ പേരെ ഞാനും അണ്‍ഫ്രണ്ട് ചെയ്തു.

6. ഫേസ്ബുക്കില്‍ ജാതിരഹിത പേരുകള്‍ സ്വീകരിച്ച ഫേയദോര്‍ സാം ബ്രൂക്ക്, ദി നില്‍, ലാലി ഒ പോസിറ്റീവ്, നദീ ഗുല്‍മോഹര്‍, ഉണ്ണി ജാതിയില്ല എന്നിവരുമായുള്ള അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധീകരിച്ചു.

7. ഇപ്പോള്‍ ഫേസ്ബുക്ക് ഫ്രണ്ട്‌സിന് ഇതേപറ്റിയുള്ള പ്രതികരണം എന്റെ വാളില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

ഫേസ് ഫ്രണ്ട്‌സ് ലിസ്റ്റിലെ ജാതിവാല്‍ മുറിക്കല്‍ യാത്ര അവസാന ദിവസത്തിലെത്തി. ഇനി അവസാനത്തെ അക്ഷരമാണ് A.
A കഴിയുന്നതോടെ എന്റെ ഫേസ്ബുക്ക് ഫ്രണ്ട്‌സില്‍ പേരില്‍ ജാതിവാലുള്ള ആരും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.

cover-1

പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് Murukesh Thulasiram


ചില സുഹൃത്തുക്കള്‍ ജാതിപ്പേര് മാറ്റാന്‍ തയ്യാറായതും ചിലര്‍ അവരുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സ് ലിസ്റ്റ് ജാതിവാല്‍ രഹിതമാക്കുന്നതിനും ശ്രമം നടത്തിയതും സന്തോഷകരമാണ്.

ജാതിപ്പേര് മാറ്റാതെ എന്നെ അണ്‍ഫ്രണ്ട് ചെയ്തവരോട് നന്ദി പറയുന്നു.

അപ്പോഴും സമൂഹത്തില്‍ ജാതിവാലുള്ള പേരുകളുമായി ആത്മസുഹൃത്തുക്കളടക്കം നില്‍പ്പുണ്ട്. അവര്‍ക്ക് എന്റെ സങ്കടം മനസിലായിക്കാണണം. ഏകപക്ഷീയമായി അവരെ ഒഴിവാക്കിയ എന്റെ ധാര്‍ഷ്ട്യം അവര്‍ക്കു മനസിലാക്കാനാവുന്നതല്ലേയുള്ളു. എനിക്കത് ചെയ്യേണ്ടി വന്നതാണ്. ക്ഷമിക്കുക.

ജാതി, പേരുകളില്‍ ഉള്ളതിനെക്കാള്‍ മനസിലടക്കം വേറെ പലയിടത്തുമാണെന്നും ആ അടയാളങ്ങളെ വ്യക്തിയുടേയും സമൂഹത്തിന്റേയും വേരില്‍ നിന്ന് അപ്പാടെ മായ്ക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കുമെപ്പം ഒപ്പമുണ്ടാകുമെന്നും ഇതിനാല്‍ അറിയിക്കുന്നു.


ഇനി ഡേ A.
എന്റെയീ യാത്രയുടെ അവസാന ദിവസം.

എ യില്‍ തുടങ്ങുന്ന പ്രിയ ഫേസ്ബുക്ക് പേരുകാരാ… അങ്ങയുടേത് ജാതിപ്പേരുള്ള പേരാണെങ്കില്‍,
ആ ഫ്രണ്ട്‌ലിസ്റ്റില്‍ നിന്ന് എന്നെ ഒന്ന് അണ്‍ഫ്രണ്ട് ചെയ്തുകൂടെ?

അടുത്ത പേജില്‍ തുടരുന്നു


“ജാതിയും, മതവും, വര്‍ഗ്ഗവും,നാടും,വീടും തിരിച്ചറിയാത്ത പേരാണ് നിനക്ക്. നിന്റെ പേര് ലോകത്ത് ആര്‍ക്കും ഉണ്ടാകില്ല. ഈ പേരില്‍ നീ മാത്രം!!” അച്ഛന്റെ മറുപടി എനിക്കിഷ്ടപ്പെട്ടു.


Anvino-Signi

ജാതിവാല്‍ മുറിക്കുക എന്ന ആഹ്വനത്തോടുള്ള ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പ്രതികരണങ്ങള്‍:


അന്‍വിനോ സിഗ്‌നി


എന്താ അച്ഛാ ഇങ്ങനെ ഒരു പേര്?

“Anvino signi”, ഇത് എന്തൊരു പേരാടാ? എന്നായിരുന്നു ചെറിയ ക്ലാസ്സുകളില്‍ മാഷന്മാര്‍ ഈ പേര് കേള്‍ക്കുമ്പോള്‍ ചോദിച്ചിരുന്നത്.

കൂടെ പഠിക്കുന്നവരെല്ലാം എന്റെ പേരിനെ കളിയാക്കികൊണ്ടിരുന്നു. അന്നൊക്കെ എന്റെ കുഞ്ഞു മനസ്സിനെ ഇവയെല്ലാം വല്ലാതെ വേദനിപ്പിച്ചിരുന്നു

“എന്താ അച്ഛാ ഇങ്ങനെ ഒരു പേര്?” എന്ന് ഞാന്‍ എപ്പോഴും അച്ഛനോട് ചോദിക്കും.
“ജാതിയും, മതവും, വര്‍ഗ്ഗവും,നാടും,വീടും തിരിച്ചറിയാത്ത പേരാണ് നിനക്ക്. നിന്റെ പേര് ലോകത്ത് ആര്‍ക്കും ഉണ്ടാകില്ല. ഈ പേരില്‍ നീ മാത്രം!!” അച്ഛന്റെ മറുപടി എനിക്കിഷ്ടപ്പെട്ടു.

അന്ന് മുതല്‍ ഞാന്‍ എന്റെ പേരില്‍ അഭിമാനിച്ചു എനിക്കൊരു അനുജന്‍ ഉണ്ടായപ്പോള്‍ അവനും കിട്ടി ലോകത്ത് ആര്‍ക്കും ഇല്ലാത്ത പേര് asvino signi.

ജാതിയുടെ വാല്‍ ഇല്ലാതെ ജീവിക്കുവാന്‍ ഒരു കാലത്ത് കേരളത്തില്‍ വിഷമകരമായിരുന്നു.
അന്ന് ജാതി ഒരു നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു.

പിന്നെ കുറേക്കാലം ജാതി കാണാനില്ലായിരുന്നു.
പിന്നെയാണ് സോഷ്യല്‍ മീഡിയുടെ വരവ്.

അപ്പോള്‍ “അനില്‍”; “അനില്‍ നായരാ”യി !!
“പവിത്രന്‍”; “പവിത്രന്‍ മേനോനാ”യി.

പുതിയ തലമുറ എന്തിനാ ഇങ്ങനെ ജാതി വാലും കൊണ്ട് നടക്കുന്നത് എന്ന് ആലോചിച്ചിരുക്കുകയായിരുന്നു…

ആപ്പോഴാണ് നമ്മുടെ ലാസര്‍ ചേട്ടന്‍ ജാതി വാലിനെതിരെ യുദ്ധം തുടങ്ങിയത്. അപ്പോള്‍ ഞാനും ഒപ്പം കൂടി. ഞാനും ഫ്രണ്ട് ലിസ്റ്റിലെ ജാതി വാലുകാരെ ഒഴിവാക്കാന്‍ തുടങ്ങി.

അടുത്ത പേജില്‍ തുടരുന്നു


ദളിതന് ജാതി എന്നത് നിയമപരമായി ആക്ഷേപമായി നിലനില്‍ക്കുന്ന ഒരു രാജ്യമാണിത്. അവിടെ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. ലാസര്‍ ജാതി വേണ്ട എന്ന് പറയുമ്പോഴും ഒരു പക്ഷം നിഴലിക്കുന്നു. ആ പക്ഷം തീര്‍ത്തും നിഷ്പക്ഷതയുടേതാണെങ്കില്‍. അത് നവമാധ്യമങ്ങളുടെതായ ഒരു പ്രോട്ടോകോള്‍ ആയി മാറ്റെണ്ടതുണ്ട്.


V-K-Ajith-Kumar


വി.കെ അജിത് കുമാര്‍


വാലുള്ളവന്മാര്‍ അതില്ലാത്തവരെ അണ്‍ഫ്രണ്ട് ചെയ്യുന്ന ദിനം?

ജാതി വാലല്ല തലയാണ്. വലെന്നു പറയുമ്പോള്‍ ലാസറിന്റെ കാര്‍ട്ടൂണുകളില്‍ ഒരു കുരങ്ങുവാല്‍ അല്ലെങ്കില്‍ പട്ടിവാല്‍ ഇതെല്ലാമാണ് കാണുന്നത് തലകഴിഞ്ഞു വാല്‍ മാത്രമുള്ള മുര്‍ഖനെപ്പോലെയാണ് ജാതിയുടെ വാല്‍. അല്ലെങ്കില്‍ വാലിന്റെ വിഷമുള്ള തല എന്നും പറയാം. അതിനെ അങ്ങനെ തന്നെയാണ് ചിത്രീകരിക്കേണ്ടത്. കാരണം പട്ടി അതിന്റെ നന്ദികാണിക്കാനും കുരങ്ങുകള്‍ ആയാസം ലഘുകരിക്കാനുമാണ് വാല്‍ ഉപയോഗിക്കുന്നത്. വീണ്ടും ഓര്‍മിപ്പിക്കുന്നു വലല്ല പ്രശ്‌നം, തലതന്നെയാണ്. ഐഡന്റിറ്റിയില്‍ പിടിച്ചുള്ള ന്യയീകരണവും പേരിട്ട “പിതാക്കന്മാരെ”പഴിപറയുകയും ചെയ്യുമ്പോഴെല്ലാം ഈ തലയാണ് പ്രവര്‍ത്തിക്കുന്നത്.

ദളിതന് ജാതി എന്നത് നിയമപരമായി ആക്ഷേപമായി നിലനില്‍ക്കുന്ന ഒരു രാജ്യമാണിത്. അവിടെ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. ലാസര്‍ ജാതി വേണ്ട എന്ന് പറയുമ്പോഴും ഒരു പക്ഷം നിഴലിക്കുന്നു. ആ പക്ഷം തീര്‍ത്തും നിഷ്പക്ഷതയുടേതാണെങ്കില്‍. അത് നവമാധ്യമങ്ങളുടെതായ ഒരു പ്രോട്ടോകോള്‍ ആയി മാറ്റെണ്ടതുണ്ട്. ഇന്ന് ബാങ്ക് ടെസ്റ്റ് കഴിഞ്ഞ് വന്ന രണ്ട് കുട്ടികള്‍ ബസ് യാത്രയ്ക്കിടയില്‍ സംസാരിക്കുന്നത് കേട്ടു “..അപ്പുറത്തിരിക്കുന്ന എസ്.സി /എസ്.ടി ലുക്കുള്ള കറുത്തവന്‍ എന്ന് കുടെ പഠിക്കുന്ന ഏതോ ഒരു കുട്ടിയെ പറ്റി പറഞ്ഞതാണ്.

അല്പമെങ്കിലും ചിന്തയ്ക്ക് വകനല്‍കുന്ന താങ്കളുടെ ഉദ്യമത്തിന് നന്ദി. ഇനി എന്നാണോ വാലുള്ളവന്മാര്‍ അതില്ലാത്തവരെ അണ്‍ഫ്രണ്ട് ചെയ്യുന്ന ദിനം അതിനായും കാത്തിരിക്കാം. അല്ലേ?

അടുത്ത പേജില്‍ തുടരുന്നു

Manu-Sarngadharan.


മനു ശാര്‍ങ്ധരന്‍


മോന്തബുക്കിലെ വിപ്ലവം

ജാതിയില്ല, മതമില്ല, ഈഴവന്‍ മരിച്ചാല്‍ യൂത്ത് മൂവ്‌മെന്റ്കാര്‍ വരും. മരിച്ചവന്റെ ഫോട്ടോക്ക് ക്യാപ്ഷന്‍ എഴുതി, ഏതാണ്ട് ഇങ്ങനെ “നാടിന്റെ പ്രിയപ്പെട്ട മനുവേട്ടന് വിട”. എ3 സൈസില്‍ പോസ്‌റര്‍ ആക്കി കവലകളില്‍ പതിക്കാന്‍, പിന്നെ ശവത്തിനു അവകാശം അവര്‍ക്കാണ്. നസ്രാണിക്കും, മുസ്‌ലീമിനും ഉണ്ടാകും ഇങ്ങനെ ശവത്തിന്റെ അവകാശികള്‍.

കല്യാണത്തിനും ഉണ്ട് ഇതേ പോലെ. പച്ചക്കറി അരിയുന്നത് മുതല്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍. സ്ഥാനം നോക്കി വിളമ്പാന്‍ അറിയാത്ത മറ്റു ജാതികളോടു പുച്ഛവുമായി ചില നാട്ടു പ്രമാണിമാര്‍. അല്പം ബോധം ഉള്ളവന്‍ ഇപ്പോള്‍ സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നു. എന്തിനു വെറുപ്പിക്കുന്നു അല്ലങ്കില്‍ അവജ്ഞ ഏറ്റു വാങ്ങുന്നു. മാറിപ്പോയി നമ്മള്‍, വേറെ ഏതോ ലോകമായി.

മോന്തബുക്കില്‍ ഇരുന്നു ഞാനും വിപ്ലവം നടത്തുന്നു. മതസൗഹാര്‍ദ സമസ്ത സുന്ദര കേരളത്തെ കുറിച്ച്. എന്നിട്ട് അനിയന്റെ കല്യാണത്തിന് കുറി മുറിക്കാന്‍ ശാഖയിലെ ഏമാന്‍മാരുടെ സമയം കാത്തു നില്‍ക്കുന്നു സ്വയം പുച്ഛം.

അടുത്ത പേജില്‍ തുടരുന്നു


Its not a name designs the human being its patently depends upon his character and attitude. Most of your friends removed their caste name from their name but transparently how many of them can remove the actual caste system from their mind?


Simna-Mithran


Simna Mithran


 Change our mind map

This campaign is the after effect of Prithviraj”s announcement regarding the name of his daughter along with the caste name. That time almost all the channels started deliberations over this issue because once he was against this caste system and now he was following this, the major criticism he was leading a double play. But the very next moment he gave a clarification about this through his Facebook page right? In that he clearly mentioned that what he means through that name.

Its not a name designs the human being its patently depends upon his character and attitude. Most of your friends removed their caste name from their name but transparently how many of them can remove the actual caste system from their mind?

In our past we have a lots of good human beings even though they are having their caste name with their name they did”nt disperse any malice in our society.

Like that some of the new generation kids having caste name never means their mind set also will be like that . We cannot change any religion, any caste, better we can change ourselves we can change our mind map.

അടുത്ത പേജില്‍ തുടരുന്നു


വാലും തലയും (ബുദ്ധിയും) തമ്മില്‍ കാതങ്ങളോളം അകലമുള്ള മറ്റു ചിലരാകട്ടെ തലക്കകത്തെ ദുര്‍ഗന്ധം നിമിത്തം വാലിലെ ഈ വിസര്‍ജ്ജ്യദുര്‍ഗന്ധം തിരിച്ചറിഞ്ഞില്ല. അവര്‍ വാലില്‍ കുത്തിയാടി തിരിഞ്ഞു നിന്ന് ലാസറിന് നേരെ മൂക്കില്‍ നിന്നും നാക്കില്‍ നിന്നും വിഷം ചീറ്റി. അവരെ തന്റെ സൗഹൃദഗണത്തില്‍ നിന്നും വാലില്‍ തൂക്കിയെറിഞ്ഞു എന്റെ സ്‌നേഹിതന്‍.


Jiyad-Km


കെ.എം ജിയാദ്


വാലില്‍ വിസര്‍ജ്ജ്യവും പേറി നടക്കുന്നവരോട്

മനുഷ്യനും മൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസമായി പെട്ടെന്ന് ചൂണ്ടിക്കാണിക്കാവുന്ന ഒരടയാളമാണ് വാല്‍. എന്തിനാണ് മൃഗങ്ങള്‍ക്ക് വാല്‍ എന്നത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പട്ടി വാലാട്ടി സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍, കാള വാലുപൊക്കുന്നത് കാര്യം സാധിക്കാനാണ്. എപ്പോഴും മൃഗങ്ങളുടെ വാല്‍ ബന്ധപ്പെട്ട് കിടക്കുന്നത് അതിന്റെ വിസര്‍ജന അവയവുമായാണ്.

ജന്മനാ ഇല്ലാത്ത വാല്‍, പേരിന്റെയൊപ്പം തൂക്കിയിടുന്ന ജാതിവാലായി കൊണ്ടുനടക്കുന്ന മനുഷ്യരിലും സ്ഥിതി വ്യത്യസ്തമല്ല. വിസര്‍ജ്ജ്യമാണ് ആ വാല്‍ എന്ന് അവന്‍ തിരിച്ചറിയുന്നില്ല. അതിന്റെ നാറ്റം വാലില്ലാതെ സ്വതന്ത്രരായി നടക്കുന്നവര്‍ മൂക്ക് പൊത്തി അറിയിച്ചിട്ടും അതൊരു സവര്‍ണ്ണനാറ്റമായി കൊണ്ടാടപ്പെടുന്നു.

ഇവിടെ ഈ മുഖപുസ്തകത്തില്‍ എന്റെ പ്രിയ സുഹൃത്ത് ലാസര്‍ഷൈന്‍ വാലില്‍ വിസര്‍ജ്ജ്യവും പേറി നടക്കുന്നവരോട് മൂക്ക് പൊത്തി വിളിച്ചു പറയുന്നു, നിങ്ങളെ നാറിയിട്ട് നടക്കാന്‍ വയ്യ, പറിച്ചെറിയൂ ഈ വാല്‍ എന്ന്. ചിലര്‍ തിരിഞ്ഞു നോക്കി തിരിച്ചറിയുന്നു ശരിയാണല്ലോ, എന്റെ വാലില്‍ നിന്നാണല്ലോ ഈ ദുര്‍ഗന്ധം വമിക്കുന്നതെന്ന്. അവര്‍ വാല്‍ പറിച്ചെറിഞ്ഞു..

വാലും തലയും (ബുദ്ധിയും) തമ്മില്‍ കാതങ്ങളോളം അകലമുള്ള മറ്റു ചിലരാകട്ടെ തലക്കകത്തെ ദുര്‍ഗന്ധം നിമിത്തം വാലിലെ ഈ വിസര്‍ജ്ജ്യദുര്‍ഗന്ധം തിരിച്ചറിഞ്ഞില്ല. അവര്‍ വാലില്‍ കുത്തിയാടി തിരിഞ്ഞു നിന്ന് ലാസറിന് നേരെ മൂക്കില്‍ നിന്നും നാക്കില്‍ നിന്നും വിഷം ചീറ്റി. അവരെ തന്റെ സൗഹൃദഗണത്തില്‍ നിന്നും വാലില്‍ തൂക്കിയെറിഞ്ഞു എന്റെ സ്‌നേഹിതന്‍.

ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ അറിയാനും സ്‌നേഹിക്കാനുമുള്ള ഒരു ശ്രമമായാണ് ഈ ശ്രമത്തെ ഞാന്‍ വിലയിരുത്തുന്നത്. ലാസറിന് ഒരായിരം സ്‌നേഹചുംബനങ്ങള്‍.

പറിച്ചെറിയപ്പെടട്ടെ ജാതി വാലുകള്‍.. വാലുകളില്ലാതെ വിശാലമായ വാതിലിലൂടെ ലോകത്തെ നോക്കിക്കാണാം നമുക്ക്..

അടുത്ത പേജില്‍ തുടരുന്നു


തീര്‍ച്ചയായും സുഹൃത്തേ പേരിനവിടെ പ്രസക്തിയുണ്ട്. ഒരു സവര്‍ണ്ണ ഹിന്ദുവിന്റെ എഴുത്തു പോലെ സ്വീകരിക്കപ്പെടില്ല ഒരു സാധാരണക്കാരന്റെ എഴുത്ത്. കുറഞ്ഞപക്ഷം പേരു നോക്കി വായിക്കുന്നവര്‍ക്കിടയിലെങ്കിലും. എഴുത്തിന്റെ ഉള്‍ക്കരുത്ത് വായിച്ചാലല്ലേ അറിയൂ.. പേരും നാളും ജാതിയും ഉപജാതിയുമൊക്കെ കൃത്യമായെഴുതാന്‍ ഇതു സര്‍ക്കാര്‍ രേഖയൊന്നുമല്ലല്ലോ..


laly-o-positive


ലാലി “ഒ” പോസിറ്റീവ്


പിന്നെയും പിടയ്ക്കുന്ന പല്ലിവാലുകള്‍

ഫേസ്ബുക്കില്‍ ചില സുഹൃത്തുക്കളുണ്ട്. പല പേരുകളില്‍ പല വാലുകളും മാറി മാറി ഉപയോഗിച്ച് അവസാനം പുരോഗമനചിന്താഗതിക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യമായ ഒന്നിനെ സ്വീകരിച്ചവര്‍. നമ്മള്‍ കരുതും ആഹാ..!! അവര്‍ ഒടുക്കം സത്യത്തെ തിരിച്ചറിഞ്ഞുവല്ലോ. സന്തോഷം. ഫേസ്ബുക്കില്‍ ചെലവഴിക്കുന്ന കുറഞ്ഞ സമയങ്ങള്‍ സാര്‍ത്ഥകമാകുന്നുവല്ലോയെന്ന്..

പക്ഷേ അവരുടെ മനസ്സിലെവിടെയൊക്കെയോ ആ വാലുകള്‍ ഇപ്പോഴുംപല്ലിയുടെ വാല്‍ പോലെ ജീവന്‍ നഷ്ടപ്പെടാതെ പിടഞ്ഞു കൊണ്ടേയിരിക്കുന്നത് കാണുമ്പോള്‍ നമ്മളൊന്ന് ഞെട്ടും. അവര്‍ തങ്ങളുടെ വാലിനെ ഉപയോഗിക്കുന്നത് മറ്റൊരു തരത്തിലാണ്. നന്നായി എഴുതാനറിയാവുന്നവരായ അവര്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് ഓണ്‍ ലൈന്‍ മാഗസിനുകളില്‍ നല്‍കുമ്പോള്‍ ദാ കിടക്കുന്നു ഒളിച്ചു പോയ വാല്‍ കൃത്യമായി അവിടെ. എന്തിനെന്ന് ചോദിച്ചാല്‍ പറയും ഞാനെഴുതുന്നതിലല്ലേ കാര്യം? അവിടെ എന്റെ പേരിനെന്ത് പ്രസക്തിയെന്ന്..

തീര്‍ച്ചയായും സുഹൃത്തേ പേരിനവിടെ പ്രസക്തിയുണ്ട്. ഒരു സവര്‍ണ്ണ ഹിന്ദുവിന്റെ എഴുത്തു പോലെ സ്വീകരിക്കപ്പെടില്ല ഒരു സാധാരണക്കാരന്റെ എഴുത്ത്. കുറഞ്ഞപക്ഷം പേരു നോക്കി വായിക്കുന്നവര്‍ക്കിടയിലെങ്കിലും. എഴുത്തിന്റെ ഉള്‍ക്കരുത്ത് വായിച്ചാലല്ലേ അറിയൂ.. പേരും നാളും ജാതിയും ഉപജാതിയുമൊക്കെ കൃത്യമായെഴുതാന്‍ ഇതു സര്‍ക്കാര്‍ രേഖയൊന്നുമല്ലല്ലോ..

നമ്മുടെ പ്രണയ മാര്‍ക്കറ്റുകളിലുമുണ്ടീ ജാതി പ്രഘോഷണം അറിയാതെയെങ്കിലും. ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ മറ്റ് മതങ്ങളില്‍ നിന്നോ ജാതിയില്‍ നിന്നോ ഒരാളെ പ്രണയിക്കുന്നതിലും സ്വീകാര്യതയുണ്ടീ സവര്‍ണ്ണരെ പ്രണയിച്ചാല്‍. അഭിമാനവും.

അപ്പോള്‍ ജാതി വാലെന്നതു അറിയാതെയെങ്കിലും മറ്റുള്ളവരിലേക്ക് തന്റെ മഹത്വം പ്രഘോഷണം ചെയ്യാനുള്ളൊരു തന്ത്രം തന്നെയാണ്. സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായിതു തുടച്ചു നീക്കാനായില്ലെങ്കിലും നമുക്ക് നമ്മെക്കൊണ്ടാവുന്നത് ജാതിമത അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടതുണ്ട്.. കാരണം ഫേസ്ബുക്കിലും ആളുകള്‍ ജാതിയുടെ പേരില്‍ പേജുകളും ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.

നമ്മള്‍ക്കും മനുഷ്യരാശിയെപ്പറ്റിയും നമ്മുടെ സമൂഹത്തെ പ്പറ്റിയും ഇന്ത്യയെ പ്പറ്റിയും കേരളത്തെപ്പറ്റിയും സ്വപ്നങ്ങളുണ്ടാകണ്ടേ. ആ സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തിലേക്ക് തടസ്സമാവുന്ന ഏതിനേയും പ്രതിരോധിക്കേണ്ടത് നമ്മുടെ ആവശ്യമാണു. വാലില്ലാത്തവര്‍ (പേരിലും മനസ്സിലും) ഉപയോഗിക്കുന്ന ഫേസ്ബുക്ക് … അതാകണ്ടേ(ട്ടെ) നമ്മള്‍ സ്വപ്നം കാണുന്ന ഇന്ത്യ.

ഒരു ചെറിയ തുടക്കം എന്നാല്‍ വലിയൊരു സാമൂഹ്യ വിപ്ലവത്തിലേക്കുള്ള ചുവടുമാറ്റം..

ലാസര്‍ ഷൈനിന്റെ ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും.
സ്‌നേഹവും…

അടുത്ത പേജില്‍ തുടരുന്നു


നാം നമുക്കകത്തുതന്നെ ഇനിയുമെത്രയോ ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു എന്നതാണൂ സത്യം. “കോണിയിറങ്ങുന്നു, പിറകെ കോണകവാലുമിറങ്ങുന്നു”എന്ന് ആറ്റൂര്‍ കവിതയില്‍ പറയുന്നുണ്ട്. പുലയന്‍ ശരീരത്തില്‍ നിന്ന് ചൂലെടുത്തു കളഞ്ഞതുകൊണ്ടായില്ല. നമ്പൂതിരി തൊട്ടുള്ളവര്‍ ഈ ഇഴയുന്ന കോണകവും ഉപേക്ഷിച്ചാലേ ഒരു പൊതുപ്രതലം സാധ്യമാവൂ..


Santhosh-Hrishikesh.


സന്തോഷ് ഹൃഷികേശ്


അല്ലയോ “ഒരുജാതി” ഐഡികളേ

ഫെസ്ബുക്ക് ഐ.ഡി എന്ന് പറയുന്നതു തന്നെ ഒരു കല്പിത സ്വത്വം ആണ്. അവനവന്റെ ഇച്ഛകള്‍ക്കും അബോധകാമനകള്‍ക്കും അനുസരിച്ച് ഉരുവം കൊള്ളുന്ന ഒരു നിര്‍മ്മിത കര്‍തൃത്വം. നിങ്ങള്‍ക്ക് ലോകത്തിനു മുന്നില്‍ നിങ്ങളെ പറ്റി പ്രദര്‍ശിപ്പിക്കാവുന്നതൊക്കെയും തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുന്ന, അവനവനാത്മസുഖം നല്‍കുന്ന ഒരു സൈബര്‍ ലീല.

നിങ്ങളുടെ ഭാഷ നിങ്ങളെ അറിയാതെ വെളിപ്പെടുത്തും എന്ന് പറയുന്നതുപോലെ ഈ നിര്‍മ്മിത കര്‍തൃത്വങ്ങളിലെ ഓരോ സൂചകങ്ങളും നിങ്ങള്‍ക്കകത്തെ നിലപാടുകളെ, തിരഞ്ഞെടുപ്പുകളെ ലോകത്തിനു മുന്നിലേക്ക് ഒളിച്ചു കടത്തുന്നുണ്ട്.

ഒരു ഫേസ്ബുക്ക് ഐഡിയില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിനുത്തരം ഇതാണ് ഫേസ്ബുക്കിലെ മലയാളി ദു:ശ്ശീലമായ ജാതിവാല്‍ നിഷ്‌കളങ്കമല്ലാത്ത ഒരു സ്വത്വപ്രകടനമാവുന്നതും അത് നാടുവാഴിത്ത മൂല്യങ്ങളില്‍ അധിഷ്ഠിതമായ ശ്രേണീകരിക്കപ്പെട്ട അധികാരഘടനകള്‍ ഇന്നും പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രതലത്തില്‍ ഒരു അധികാരപ്രയോഗമായി മാറുന്നതും അങ്ങനെയാണ്. അബോധത്തിന്റെ ഈ പ്രേരണകളെ ബോധപൂര്‍വ്വം പ്രതിരോധിക്കാന്‍ ആധുനിക ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഓരോ മലയാളിയും ബാദ്ധ്യസ്ഥനാണ് എന്ന് ഞാന്‍ കരുതുന്നു. ഫെസ്ബുക്ക് ഐഡികളിലെ ജാതി വാലായ്മ കേന്ദ്രീകരിച്ചൊരു ക്യാമ്പെയിനിന്റെ പ്രസക്തി അതാണ്.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തന്നെ നാം ഉയര്‍ത്തുന്ന കേരളത്തിലുണ്ടായിരുന്ന നവോത്ഥാനമൂല്യം, പ്രബുദ്ധതായുക്തി ഇവയെ സംബന്ധിച്ച ആണയിടലുകളും ഖേദപ്രകടനങ്ങളും ഉണ്ടല്ലോ. ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല. ഇവിടത്തെ ജാതിബോധത്തെ അടിമുടി തകര്‍ത്തുകളഞ്ഞ ഒരു സാമൂഹ്യ വിപ്ലവവും ഇവിടെ സംഭവിച്ചതായി സമ്മതിക്കാത്ത ഒരു വരട്ടുവാദിയാണ് ഞാന്‍.

നടന്നതൊക്കെയും പരിഷ്‌കരണവാദപരമായ സാമൂഹ്യമുന്നേറ്റങ്ങളായിരുന്നു. ജാതികളുടെ സമുദായ വത്കരണമായിരുന്നു. അത് ജാതി ബോധത്തെ, സാമൂഹ്യപദവികളെ ആധുനികജീവിതാവസ്ഥകള്‍ക്ക് അനുഗുണമായി തന്നെ സുഭദ്രമാക്കുന്ന ഒരു ഏര്‍പ്പാട് ആയിരുന്നു. തൊലിപ്പുറത്തെ ചെറിയ ചികിത്സകളെ ശസ്ത്രക്രിയ ആയി പര്‍വ്വതീകരിക്കരുത്.

നാം നമുക്കകത്തുതന്നെ ഇനിയുമെത്രയോ ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു എന്നതാണൂ സത്യം. “കോണിയിറങ്ങുന്നു, പിറകെ കോണകവാലുമിറങ്ങുന്നു”എന്ന് ആറ്റൂര്‍ കവിതയില്‍ പറയുന്നുണ്ട്. പുലയന്‍ ശരീരത്തില്‍ നിന്ന് ചൂലെടുത്തു കളഞ്ഞതുകൊണ്ടായില്ല. നമ്പൂതിരി തൊട്ടുള്ളവര്‍ ഈ ഇഴയുന്ന കോണകവും ഉപേക്ഷിച്ചാലേ ഒരു പൊതുപ്രതലം സാധ്യമാവൂ..

അതുകൊണ്ട് സുഹൃത്തുക്കളേ. നിങ്ങള്‍ നിങ്ങളുടെ മിഥ്യാഭിമാനത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന ഈ ജാതി വാലുണ്ടല്ലോ അതു നൂറ്റാണ്ടുകളുടെ അഴുക്കു പുരണ്ട ജാതീയതയുടെ കോണകമാണെന്ന് തിരിച്ചറിയുക. അതു കളഞ്ഞാലല്ലാതെ നിങ്ങളെ “ഹേ മനുഷ്യാ!” എന്ന ഏകചനത്തില്‍ അഭിസംബോധന ചെയ്യാന്‍ വയ്യ. നിങ്ങള്‍ക്കൊപ്പം സാമൂഹ്യപുരോഗതിയെ പറ്റി സംവാദത്തില്‍ ഏര്‍പ്പെടാന്‍ വയ്യ.

ഒളിച്ചോട്ടങ്ങളുടെയും ഒളിഞ്ഞുനോട്ടങ്ങളുടെയും ഈ സൈബര്‍ ലോകത്തു നിന്നെങ്കിലും നിങ്ങള്‍ക്ക് നിങ്ങളിലെ ജാതി ദുരകള്‍ ഊരിക്കളയാനാവുന്നില്ലെങ്കില്‍ ആധുനികത സൃഷ്ടിച്ചെടുത്തു എന്ന് നമ്മുടെ ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന ആ “മനുഷ്യ” സങ്കല്പത്തില്‍ നിന്ന് നിങ്ങള്‍ പുറത്തായി പോകും.
അല്ലയോ ഒരു ജാതി ഐഡികളേ…

അടുത്ത പേജില്‍ തുടരുന്നു


മാറ്റം കാംക്ഷിക്കുന്ന ഒരാള്‍. ചില കെട്ടിയെഴുന്നള്ളത്തുകളെ ആരംഭത്തിലെ തളളിത്താഴെയിടണം. അത്തരം ബോധങ്ങള്‍ക്ക് നേരെ നിരന്തരം കൊട്ടണം. ഇതിനെയെല്ലാം ഒറ്റവാക്കില്‍ സാംസ്‌കാരിക പോരാട്ടമെന്നും അതിന്റെ കൂടെയുണ്ടാകുന്ന മുന്നേറ്റങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പറയാം. ഇതുരണ്ടുമൊരുപോലെ കൈകാര്യം ചെയ്യുമ്പോഴേ വിമോചനം അതിന്റെ ശരിയായ തലത്തില്‍ സാധ്യമാകൂ…


Namoos-Peruvaloor


നാമൂസ് പെരുവള്ളൂര്‍


അയ്യേ എന്നാവര്‍ത്തിക്കുന്നു

മനുഷ്യനെ തട്ടുകളാക്കുകയോ നിരന്തരം സംശയിക്കാന്‍ കാരണമാവുകയോ ചെയ്യുന്നുണ്ടെങ്കില്‍ “പേര് മാറ്റലും വാല് മുറിക്കലും” മാറ്റത്തിന്റെ സാധ്യതകള്‍ ആരായുന്നതിന്റെ ആദ്യപടി തന്നെയാണ്.

ഈയൊരു മാറ്റത്തിനായ്, “മനുഷ്യനെന്ന്” ഘോഷിക്കുന്ന നാളുകളിലേക്ക് ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍ നടത്തിയേ തീരൂ…

പോയകാലത്തെ അധീശത്വ ശക്തികളുടെ അടയാളവാക്കുകളെയും അതിന്റെ ചിഹ്നങ്ങളെയും കൃത്യമായി പൊളിച്ചുംകൊണ്ടാവണം ഇതാരംഭിക്കേണ്ടത്. അപ്പോള്‍, വാല് സ്വമേധയാ മുറിക്കുകയോ പേര് മുഴുക്കെതന്നെ ഉപേക്ഷിക്കുകയോ ഇഷ്ടാനുസരണം പുതുക്കയോ വേണം. സ്വയം മേനി നടിക്കുകയും അതേ കാരണത്തിന്റെ മറുവശംകൊണ്ട് അപരനെ ഇകഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് നേരെ ചൂണ്ടി “അയ്യേ” എന്നാവര്‍ത്തിക്കുകതന്നെ വേണം.

മാറ്റം കാംക്ഷിക്കുന്ന ഒരാള്‍. ചില കെട്ടിയെഴുന്നള്ളത്തുകളെ ആരംഭത്തിലെ തളളിത്താഴെയിടണം. അത്തരം ബോധങ്ങള്‍ക്ക് നേരെ നിരന്തരം കൊട്ടണം. ഇതിനെയെല്ലാം ഒറ്റവാക്കില്‍ സാംസ്‌കാരിക പോരാട്ടമെന്നും അതിന്റെ കൂടെയുണ്ടാകുന്ന മുന്നേറ്റങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും പറയാം. ഇതുരണ്ടുമൊരുപോലെ കൈകാര്യം ചെയ്യുമ്പോഴേ വിമോചനം അതിന്റെ ശരിയായ തലത്തില്‍ സാധ്യമാകൂ…

അപ്പോഴും കേവലം വാല് മുറിയലിലൂടെയോ പേര് പുതുക്കലിലൂടെയോ മാത്രം അതു സാധ്യമല്ലെന്ന് ചുരുക്കം.!
എങ്കിലും ചങ്ങാതിയുടെ ഈ ശ്രമങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് എന്റെയും സ്‌നേഹാഭിവാദ്യങ്ങള്‍.!

അടുത്ത പേജില്‍ തുടരുന്നു


ഇങ്ങനെ പ്രതിലോമകരമായ ജാതിവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഒന്നാണു എന്നതിനാല്‍ പേരുകളിലെ ജാതിവാല്‍ ഒഴിവാക്കല്‍ പ്രകടനപരമെന്ന് ആക്ഷേപിക്കാമെങ്കിലും ഒരു പ്രതീകാത്മകസമരം തന്നെയാണ്.


swati-geaorge


സ്വാതി ജോര്‍ജ്


കാട്ടുപോത്തെന്ന സ്റ്റിക്കര്‍

ഞാനൊരു “കാട്ടുപോത്താണു” എന്ന് സ്റ്റിക്കര്‍ ഒട്ടിച്ച് നടക്കുമ്പോലെയാണു പേരിലെ ജാതിവാല്‍.

താനൊരു കാട്ടുപോത്താണെന്നും ഇതൊരു കാടാണെന്നും താന്‍ കുത്താന്‍ പോന്നവനാണെന്നും വീണ്ടും വീണ്ടും ഒരാളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണത്.

സ്റ്റിക്കര്‍ ഒട്ടിക്കാത്ത കാട്ടുപോത്തും കുത്തും എന്നതിനാല്‍ കാട്ടുപോത്തുകളാകാതെയിരിക്കുക എന്നതാണു അഭികാമ്യമെങ്കിലും, പേരിനൊപ്പം മേലാളത്തത്തിന്റെ അധികാരചിഹ്നം പേറുന്ന ജാതിവാലുകളുടെ രാഷ്ട്രീയത്തെ അതേപടി തന്നെ താണവരെന്ന് മറ്റാരോ മുദ്രയടിച്ച അടിമത്തത്തിന്റെ ജാതിവാലുകള്‍ ചേര്‍ത്ത് നേരിടണമെന്ന് ചിലര്‍ പറയുന്നുണ്ട്.

ആരോ തങ്ങളെ അടിച്ചമര്‍ത്തി അടിച്ചേല്പിച്ചിരുന്ന ഒരു കാലത്തെയും വ്യവസ്ഥയെയും ഓര്‍ത്തെടുത്ത് തിരിച്ച് കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കണമെന്ന് പറയുന്നതിനു സമമാണത്.

ഇങ്ങനെ പ്രതിലോമകരമായ ജാതിവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഒന്നാണു എന്നതിനാല്‍ പേരുകളിലെ ജാതിവാല്‍ ഒഴിവാക്കല്‍ പ്രകടനപരമെന്ന് ആക്ഷേപിക്കാമെങ്കിലും ഒരു പ്രതീകാത്മകസമരം തന്നെയാണ്.

പേരുകള്‍ കൊണ്ടല്ല പെരുമാറ്റം കൊണ്ടാണു മനുഷ്യര്‍ തൊടുന്നത് എന്നത് വാലുള്ളവരും വാലില്ലാത്തവരും പലപ്പോഴും പലരീതിയിലും ബോധ്യപ്പെടുത്തിയിട്ടുള്ളതിനാല്‍ പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ പേരുകള്‍ ബോധത്തില്‍ എന്നെ വ്യക്തിപരമായി സ്പര്‍ശിക്കാതായിട്ടുണ്ട്.

ഭാഷയ്ക്ക് ബോധത്തിനപ്പുറം ചരിത്രവുമായി കൊടുക്കല്‍ വാങ്ങലുണ്ട് എന്നതിനാല്‍ മറക്കപ്പെടേണ്ട ഒരു ഭൂതകാലത്തിന്റെ സൂക്ഷിപ്പുകളെ അബോധത്തില്‍ നിന്ന് കൂടി മായ്ക്കാന്‍ ജാതിവാലുകളില്ലാതിരിക്കുക എന്നതാണുചിതം.

ങെ
സസ്‌നേ
സ്വാ

അടുത്ത പേജില്‍ തുടരുന്നു

Riyas


റിയാസ്


അണ്‍ഫ്രണ്ട് ചെയ്ത് ഒറ്റപ്പെടുത്തണം

പേരിന്റെ കൂടെ ജാതി, തറവാട്, പുരുഷത്വം എന്നിവ കൊണ്ടു നടക്കുന്ന കലാപരിപാടികള്‍ കുറേ എറെ അരങ്ങേറുന്ന മലയാളിയുടെ പൊതു ഇടം കൂടിയാണു മുഖ പുസ്തകം . ഇത്തരക്കാരെ അണ്‍ഫ്രണ്ട് ചെയ്ത് ഒറ്റപ്പെടുത്തണം എന്ന അഭിപ്രായത്തോട് യോജിപ്പില്ലെങ്കിലും ആശയ പ്രചരണം എന്ന നിലക്ക് ഫേസ്ബുക്ക് സുഹൃത്ത് ലാസര്‍ ഷൈന്‍ നടത്തി വരുന്ന ജാതിവാല്‍മുറിക്കല്‍ ക്യാമ്പയിനോട് മുഴുവനായും ഐക്യപ്പെടുന്നു…!!!

അടുത്ത പേജില്‍ തുടരുന്നു


ആദിശങ്കരന്റെ അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് ഒരു പറയ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നല്‍കിയാണ് കൃതി അവസാനിക്കുന്നത്. ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. “”ഗാത്രത്തിനോ തീണ്ടലാത്മാവിനോ?”” എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ ജാതിഗര്‍വം അസ്തമിക്കുന്നു.


Rajesh-Raveendran


രാജേഷ് രവീന്ദ്രന്‍


ഗാത്രത്തിനോ തീണ്ടലാത്മാവിനോ?

ജാത്യചാരത്തിന്റെ അവസാനത്തെ പ്രേതം വാലില്‍ തൂക്കി പൊതു സമൂഹത്തില്‍ മേയാന്‍ ഇറങ്ങിയിരിക്കുന്ന ഒരു കൂട്ടം ജനത.
വാലില്‍ വിളയുന്ന നേട്ടങ്ങള്‍ .
പുറകോട്ടു നടത്തുന്ന കോട്ടങ്ങള്‍.
എന്ന് തിരിച്ചു അറിയാത്ത കൊരങ്ങന്‍ ജനത.
അവര്‍ക്ക് നേരയുള്ള കൂരമ്പുകള്‍ ആകട്ടെ വാല് മുറിക്കല്‍ ചടങ്ങ് !!!

അടികുറിപ്പ് : 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള “ജാതിക്കുമ്മി” എന്ന കവിതയിലെ 8 വരിയും കുറച്ചു ചരിത്രവും പുതിയ മുഖ പുസ്തക തലമുറയ്ക്ക് വേണ്ടി പരിചയ പെടുത്തുന്നു ….

1905ലാണ് “ജാതിക്കുമ്മി” രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ പരിഭാഷയാണിത്. ജാതി വ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടിയായി ഇതു വിലയിരുത്തപ്പെടുന്നു. ആശാന്റെ ദുരവസ്ഥ പുറത്തു വരുന്നതിനു ഒരു ദശാബ്ദം മുന്‍പ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.

“കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസമാമുനിയേ
നാളിക നേത്രയേ ശന്തനു രാജാവും
വേളി കഴിച്ചില്ലേ യോഗപ്പെണ്ണേ! അത്ര
കോളാക്കിയോ തീണ്ടല്‍ ജ്ഞാനപ്പെണ്ണേ”

അച്ചടിമഷി പുരളുന്നതിനു മുമ്പുതന്നെ കൊടുങ്ങല്ലൂരിലും സമീപപ്രദേശങ്ങളിലും കൊച്ചിരാജ്യത്തിന്റെ തെക്കേയറ്റംവരെയും തൊട്ടുകിടക്കുന്ന തിരുവിതാംകൂര്‍ പ്രദേശങ്ങളിലും പാടിയും പകര്‍ത്തിയും ഒട്ടേറെപ്പേര്‍ അത് ഹൃദിസ്ഥമാക്കിയിരുന്നു. ഓണക്കാലത്ത് സ്ത്രീജനങ്ങള്‍ പാടിക്കളിക്കയും ചെയ്തിരുന്നു. കീഴാളജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച പ്രസ്തുത കൃതിയില്‍നിന്നും ഉള്‍ക്കൊണ്ട ഉണര്‍വ് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും അയിത്താചരങ്ങളെ ധീരതയോടെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്തു.

“ജാതിക്കുമ്മി” ഉണര്‍ത്തിയ യുക്തിബോധം കരുത്താര്‍ജിച്ചതിന്റെ ഫലമായിട്ടാണ് “കൊച്ചി പുലയമഹാജനസഭ”യുടെ ആദ്യസമ്മേളനം എറണാകുളം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂളില്‍ നടക്കാനിടയായത്. “”നിരക്ഷരകുക്ഷികളായ കേരളത്തിലെ പുലയരും അവരെപ്പോലുള്ള മറ്റു നിര്‍ഭാഗ്യവാന്മാരും “ജാതിക്കുമ്മി”യിലെ പല ഭാഗങ്ങളും അക്കാലത്തിനിടക്ക് ഹൃദിസ്ഥമാക്കിയിരുന്നു. എന്നുമാത്രമല്ല, സനാതനികള്‍ ഹരിനാമകീര്‍ത്തനങ്ങളും സന്ധ്യാനാമാദികളും ചൊല്ലുംപോലെ എന്നും രാത്രികാലങ്ങളില്‍ തങ്ങളുടെ കുടിലുകള്‍ക്കകത്തിരുന്ന് അവരത് പാടിരസിക്കുകയും പതിവായിരുന്നു. “ജാതിക്കുമ്മി” അത്രയേറെ ജനസ്വാധീനം ആര്‍ജിച്ചശേഷമാണ് “ദുരവസ്ഥ” പ്രത്യക്ഷപ്പെട്ടതുതന്നെ.””

ആദിശങ്കരന്റെ അനുഭവത്തെ പരാമര്‍ശിച്ചാണ് ജാതിക്കുമ്മി ആരംഭിക്കുന്നത്. ശിവനെ തൊഴാന്‍പോകുന്ന ശങ്കരാചാര്യര്‍ക്ക് ഒരു പറയ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ മാര്‍ഗതടസം ഉണ്ടാക്കുന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലൂടെയാണ് ജാതിക്കുമ്മിയുടെ പ്രമേയം അനാവരണം ചെയ്യുന്നത്. തീണ്ടലും തൊടീലും പറിച്ചെറിഞ്ഞെങ്കില്‍ മാത്രമെ സമൂഹത്തിന് പുരോഗതിയുണ്ടാകൂ എന്ന ഉപദേശം നല്‍കിയാണ് കൃതി അവസാനിക്കുന്നത്. ആത്മാവാണോ ശരീരമാണോ വഴിമാറിപ്പോകേണ്ടതെന്ന് ജ്ഞാനിയായ പറയന്‍ ചോദിക്കുന്നു. “”ഗാത്രത്തിനോ തീണ്ടലാത്മാവിനോ?”” എന്ന പറയന്റെ ചോദ്യത്തിനുമുന്നില്‍ ആചാര്യസ്വാമിയുടെ ജാതിഗര്‍വം അസ്തമിക്കുന്നു.

“ഇക്കാണും ലോകങ്ങളീശ്വരന്റെ
മക്കളാണെല്ലാമൊരുജാതി
നീക്കിനിറുത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണേ! തീണ്ടല്‍
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണേ!

“ജാതി ധിക്കാരമല്ലയോ എന്ന കവിയുടെ ചോദ്യം സവര്‍ണമേധാവിത്വത്തെ ചോദ്യം ചെയ്തു.

അടുത്ത പേജില്‍ തുടരുന്നു

brp-Bhaskar


ബി.ആര്‍.പി ഭാസ്‌കര്‍


മനസിലെ വാല്‍

ഞാന്‍ ജാതിവാല്‍ പ്രശ്‌നത്തില്‍ ഫേസ്ബുക്കിലും ആനുകാലികങ്ങളിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പേരിലില്ലെങ്കിലും മനസില്‍ ജാതി കൊണ്ടുനടക്കുന്നവരെയും പേരിലുണ്ടായിട്ടും മനസിലില്ലാത്തവരെയും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് പേരിലെ വാലല്ല, മനസിലെ വാലാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് എന്റെ നിലപാട്. എന്നാല്‍ പേരിലെ വാലില്‍ ജാത്യാഭിമാനപ്രകടനം അടങ്ങിയിരിക്കുന്നതിനാല്‍ അതിനെതിരായ ഘമമെൃ ടവശില ന്റെ ക്യാമ്പയിനു എന്റെ പിന്തുണയുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


പലരോടും ഫേസ്ബുക്കിലെ ജാതി പേരിനെ കുറിച്ച് ചോദിച്ചാല്‍ താന്‍ അത് ജാതിപ്പേരായി കാണുന്നില്ലെന്നും പേരിന്റെ ഒരു ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്നാണ് ന്യായീകരിക്കാറുള്ളത്. ജാതിവിഭാഗീയത യുവ മനസ്സുകളില്‍ നിന്ന് തുടച്ചു നീക്കാന്‍ ഈ ക്യാംപയിനു കഴിയട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു…


Ramees-K-Abdulaziz.


റമീസ് കെ അബ്ദുല്‍ അസീസ്


പേര് ചോദിച്ചാല്‍ ജാതിപ്പേര് ചേര്‍ത്ത്

ഇന്നും ജാതിയതയ്ക്ക് പണയം വെച്ച തലച്ചോറുകളാണ് ചുറ്റിലും.

നാലു പേര്‍ കൂടുന്നിടത്ത് തന്റെ ജാതി വെളിപ്പെടുത്തുന്നതിലൂടെ അവര്‍ അനുഭവിക്കുന്നത് ഒരു അധികാരത്തിന്റെ ലഹരിയാണ്. ഭാരതിയന്‍ എന്ന് അഹങ്കരിക്കുമ്പോഴും മതത്തിന്റെയും ജാതിയുടെയും മതിലുകള്‍ ഇന്നും മനുഷ്യ മനസില്‍ നിലനില്‍ക്കുന്നു.

എന്റെ അധ്യാപക ജീവിതത്തില്‍ പോലും പുതുതലമുറയില്‍ കാണുന്ന ഇത്തരം വിഭാഗീയതകള്‍ തികച്ചും വേദനാജനകമാണ്. പലരോടും മുഴുവന്‍ പേര് ചോദിച്ചാല്‍ ജാതിപ്പേര് ചേര്‍ത്ത് പറയുന്നതാണ് പലപ്പോഴും കേള്‍ക്കാറുള്ളത്. ഇത് ഒരു വിഷം തന്നെയാണ് മനുഷ്യനെ മനുഷ്യനില്‍ നിന്ന് മനുഷ്യനെ അകറ്റുന്ന വിഷം.

പലരോടും ഫേസ്ബുക്കിലെ ജാതി പേരിനെ കുറിച്ച് ചോദിച്ചാല്‍ താന്‍ അത് ജാതിപ്പേരായി കാണുന്നില്ലെന്നും പേരിന്റെ ഒരു ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്നാണ് ന്യായീകരിക്കാറുള്ളത്. ജാതിവിഭാഗീയത യുവ മനസ്സുകളില്‍ നിന്ന് തുടച്ചു നീക്കാന്‍ ഈ ക്യാംപയിനു കഴിയട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു…

അടുത്ത പേജില്‍ തുടരുന്നു


പേരില്‍ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാര്‍ രാമവര്‍മ്മയും വി.ടി. ഭട്ടതിരിപ്പാടും ഒഴിവാക്കപെടുകയും പേരില്‍ ജാതിയില്ലാത്ത വെള്ളാപ്പള്ളി നടേശനും പിള്ള എന്ന ജാതിവാല്‍ മാറ്റിയ മന്നത്ത് പത്മനാഭനും, സ്വീകാര്യരാകുന്നതും എന്റെ യുക്തിയ്ക്ക് മനസിലാകുന്നില്ല…!! ??


Rajesh-Kulathrakadu


രാജേഷ് കുളത്രക്കാട്


നിസ്സാരമായ നന്മ

നമ്മുടേ സംഘര്‍ഷഭരിതമായ രാഷ്ട്രീയസമരങ്ങളുടെ വിജയം ഓരോ മലയാളിയുടേയും മനസില്‍ പൂവിതളുകള്‍ വര്‍ഷിക്കുന്നുണ്ട്….!

പക്ഷേ “ജാതി” നിരവധിയായ രാഷ്ട്രീയമുന്നേറ്റങ്ങളേയും നവോത്ഥാന മുന്നേറ്റങ്ങളേയും വെല്ലുവിളിച്ചും പരിഹസിച്ചും കേരളത്തില്‍ നിറഞ്ഞ് ആടുകയാണ്…!

ആ നിലയ്ക്ക് നോക്കിയാല്‍ ലാസറിന്റേ സമര രീതിയോട് ഞാന്‍ യോജിക്കുന്നു….എന്നാല്‍ ഒരാളുടേ ചേതനയെ, നിലപാടുകളേ സ്വാധീനിക്കുന്നത് അവന്റേ പേരിലേ ജാതിയല്ല, അവന്‍ സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ആണ്..! എന്ന് എന്റേ കൂട്ടുകാരന്‍ മനസിലാക്കിയില്ല എന്നതും ദുഖകരമാണ്…..?

പേരില്‍ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാര്‍ രാമവര്‍മ്മയും വി.ടി. ഭട്ടതിരിപ്പാടും ഒഴിവാക്കപെടുകയും പേരില്‍ ജാതിയില്ലാത്ത വെള്ളാപ്പള്ളി നടേശനും പിള്ള എന്ന ജാതിവാല്‍ മാറ്റിയ മന്നത്ത് പത്മനാഭനും, സ്വീകാര്യരാകുന്നതും എന്റെ യുക്തിയ്ക്ക് മനസിലാകുന്നില്ല…!! ??

എന്നിരുന്നാല്‍ തന്നേയും ലാസറിന്റെ ഈ സമരത്തിന് ഞാന്‍ അഭിവാദ്യം നല്‍കുന്നു…..

കാരണം, അഭിവാദ്യം ചെയ്യപ്പെടേണ്ട ചരിത്രപരമായ ഒരു ശരി അതില്‍ ഉണ്ട്. സാമൂഹിക പരിവര്‍ത്തനത്തേ സംബന്ധിച്ചിടത്തോളം എത്ര നിസ്സാരമായ നന്മയും സ്വാഗതം ചെയ്യപ്പെടണം.

അടുത്ത പേജില്‍ തുടരുന്നു


ശങ്കറും മന്നവും കൂടി മണപ്പുറത്ത് സമ്മേളിച്ച് “ഞങ്ങള്‍ ഞങ്ങളുടെ ജാതിപ്പേരുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” എന്നു പറഞ്ഞത് കേരളചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളതാണ്. അതായത്, അത്രമാത്രം ജാഗ്രതയോടെയിരുന്ന ഒരു സമൂഹമാണ് കേരളത്തിലുണ്ടായിരുന്നത്.


Maya-Krishnan


മായാകൃഷ്ണന്‍


ശങ്കറും മന്നവും സമ്മേളിച്ച് മുറിച്ചതാണ് ഈ ജാതിവാല്‍

ഒരു വ്യക്തിയുടെ ഐഡന്റിറ്റി അയാളുടെ ജാതി എന്നതു മാത്രമായി ഒതുങ്ങുന്നത് ശരിയല്ല. സ്വന്തം സ്വത്വത്തെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ സ്വത്വ പ്രതിസന്ധിയിലകപ്പെട്ടവന്റെ അസഹിഷ്ണുത നിറഞ്ഞ തീരുമാനത്തിന്റെ മുളച്ചു പൊങ്ങല്‍ തന്നെയാണ് ഇപ്പോഴുമുള്ള ഈ വാല്‍.

എഴുപതുകളുടെ ക്ഷുഭിതയൗവ്വനങ്ങളെടുത്ത ഗുണപരവും പുരോഗമനപരവുമായ നിലപാടുകളെ ശവക്കുഴി തോണ്ടി അടയ്ക്കാന്‍ മാത്രം വളര്‍ന്നു ആ അസഹിഷ്ണുത.

ശങ്കറും മന്നവും കൂടി മണപ്പുറത്ത് സമ്മേളിച്ച് “ഞങ്ങള്‍ ഞങ്ങളുടെ ജാതിപ്പേരുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” എന്നു പറഞ്ഞത് കേരളചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളതാണ്. അതായത്, അത്രമാത്രം ജാഗ്രതയോടെയിരുന്ന ഒരു സമൂഹമാണ് കേരളത്തിലുണ്ടായിരുന്നത്.

രാഷ്ട്രീയമായ വിലപേശല്‍ കേന്ദ്രങ്ങളായി മതവും സമുദായവും മാറുകയും വംശീയവും ജാതീയവും മതപരവുമായ വിലപേശലുകളുമായി രാഷ്ട്രീയ പ്രവര്‍ത്തനവും മാറുകയും ചെയ്ത ഈ കാലഘട്ടത്തില്‍ ഈ ചെറിയ വലിയ ശ്രമവും അതിനോടുള്ള പ്രതികരണങ്ങളും ആശയ്ക്ക് വകനല്‍കുന്നതാണ്.

മുളച്ചു പുറത്തേയ്ക്ക് വന്ന വാല്‍ വെറും പ്രതിഭാസം മാത്രമാണെന്നും മാറ്റമുണ്ടാവാന്‍, വാലുള്ളവരുടേയും അതില്ലാത്തവരുടേയും ഉള്ളില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അതിന്റെ സത്തയ്ക്ക് നേരെ തന്നെയാവണം വാളെടുക്കേണ്ടത് എന്നതാണ് എന്റെ പക്ഷം.

നമുക്ക് ജാഗ്രതയോടെയിരിക്കാം.

അടുത്ത പേജില്‍ തുടരുന്നു


അടിമയാവുന്നത് പോലെ ഉടമയാവുക എന്നതും അപമാനകരമായ ഒന്നാണെന്ന സങ്കല്പം നമ്മില്‍ നിന്ന് മാഞ്ഞേ പോയി. ഇതര സമുദായങ്ങളെ പേരില്‍ വാലില്ലാതെ തിരിച്ചറിയാം എന്നിരിക്കെ അവര്‍ വിമര്‍ശന വിധേയരാവാരില്ല. ഹിന്ദുമതത്തിലും ഇതിനു കഴിയും. പക്ഷെ താന്‍ സവര്‍ണ്ണന്‍ ആണെന്ന് കൂടി തെളിയുമ്പോള്‍ മാത്രമേ ആ മതത്തില്‍ നേട്ടങ്ങള്‍ കിട്ടൂ എന്നാ ബോധം ഓരോ ജാതിപ്പേരിനു ചുറ്റും വടം കേട്ടുന്നുണ്ട് . സവര്‍ണ്ണന്‍ ആണ് ജാതിപ്പേര്‍ വെക്കാന്‍ ഉത്സാഹം കാട്ടുന്നത്. ഇതിനു വിധേയമായ കഴിഞ്ഞൊരു തലമുറ അറിഞ്ഞും അറിയാതെയും ഒഴുക്കില്‍ നീന്തി.


Ravi-Varma


രവിവര്‍മ്മ


തൂങ്ങി നില്‍പ്പുണ്ട്, എന്റെ പേരിനൊപ്പവും അസ്വസ്ഥകരമായ അവസ്ഥ

ജാതിപ്പേര് പേരിനൊപ്പം പ്രദര്‍ശിപ്പിക്കുന്നത് ഒരു അഭിമാന ചിഹ്നമായത് എന്നാണ്?

പോസ്റ്റ് എഴുപതുകളുടെ പരിണാമം ഈ ദിശയിലേക്കു നീങ്ങിയതെങ്ങിനെ?

നാം കൊട്ടിഘോഷിക്കുന്ന നവോത്ഥാനം വെറും പുറംമിനുക്കല്‍ മാത്രമായിരുന്നോ?

പേരെന്തായാലും ഒരാള്‍ ഉള്‍ക്കൊള്ളുന്ന ആശയമാണ് പ്രധാനം എന്ന ചിന്തയില്‍ നിന്ന് പേര് നോക്കി ജാതി നിര്‍ണ്ണയിച്ചു വിവേചനം ഉറപ്പാക്കുന്ന ഒരു സമൂഹം എങ്ങിനെ ഉരുത്തിരിഞ്ഞു?

ശ്രീനാരായണഗുരുവും അയ്യങ്കാളിയും അടക്കമുള്ള സാമൂഹ്യ നേതാക്കളും തീഷ്ണമായിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വൈകാരികമായ സാമീപ്യവും മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബിനെ പോലുള്ളവരുടെ സാമൂഹ്യ ബോധവുമാണ് പേരിനെ അപ്രസക്തമാക്കി കൊണ്ട് മുന്നോട്ടു വെച്ച സെക്കുലര്‍ സംസ്‌കാരിക ബോധം. അതിന്റെ ക്രമേണയുള്ള അപചയമാണ് ഇന്ന് പേരിലും രൂപത്തിലും വാക്കിലും നോക്കിലും ജീവിതത്തിന്റെ ഓരോ തുടിപ്പിലും ഒരാളുടെ ജാതി നോക്കുന്നിടത്തു എത്തി നില്‍ക്കുന്നത്.

രാഷ്ട്രീയവും ഭരണവും എല്ലാം നിയന്ത്രിക്കുന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ ആവുമ്പോള്‍, ഭക്തി, വിശ്വാസം എന്നിവ ഉപജീവനത്തിന്റെയോ, ആര്‍ഭാടതിന്റെയോ പൊങ്ങച്ചത്തിന്റെയോ ഭാഗമാവുക എന്ന എളുപ്പമുള്ള ഒരു വഴിയാണ് മലയാളിയും തെരഞ്ഞെടുത്തത്.

പഴയ ജാതിവിരുദ്ധ പോരാട്ടങ്ങളെ കളിയാക്കിക്കെ
ാണ്ട് ഇന്നും ചില ക്ഷേത്രങ്ങളില്‍ ബോര്‍ഡുകള്‍ തൂങ്ങുന്നത് കാണാം “”അഹിന്ദുക്കള്‍ പ്രവേശനമില്ല””. ദളിതര്‍ക്ക് പ്രവേശനമില്ലാത്ത കുടുംബ ക്ഷേത്രങ്ങള്‍, അല്ലെങ്കില്‍ അവരില്‍ ആ ബോധം അടിച്ചേല്‍പ്പിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. അടിക്കടി അരാഷ്ട്രീയ വല്‍ക്കരിക്കപ്പെടുകയും വീണ്ടും ബ്രാഹ്മണിക്കല്‍ സമൂഹത്തിലേക്കു തിരിച്ചു പോകാന്‍ വെമ്പുകയും ചെയ്യുന്ന ഇന്ത്യയുടെ വലിയ പതിപ്പാണ് പേരില്‍ മാത്രം സാക്ഷരമായ കേരളത്തിന്റെ സംഭാവന.

അടിമയാവുന്നത് പോലെ ഉടമയാവുക എന്നതും അപമാനകരമായ ഒന്നാണെന്ന സങ്കല്പം നമ്മില്‍ നിന്ന് മാഞ്ഞേ പോയി. ഇതര സമുദായങ്ങളെ പേരില്‍ വാലില്ലാതെ തിരിച്ചറിയാം എന്നിരിക്കെ അവര്‍ വിമര്‍ശന വിധേയരാവാരില്ല. ഹിന്ദുമതത്തിലും ഇതിനു കഴിയും. പക്ഷെ താന്‍ സവര്‍ണ്ണന്‍ ആണെന്ന് കൂടി തെളിയുമ്പോള്‍ മാത്രമേ ആ മതത്തില്‍ നേട്ടങ്ങള്‍ കിട്ടൂ എന്നാ ബോധം ഓരോ ജാതിപ്പേരിനു ചുറ്റും വടം കേട്ടുന്നുണ്ട് . സവര്‍ണ്ണന്‍ ആണ് ജാതിപ്പേര്‍ വെക്കാന്‍ ഉത്സാഹം കാട്ടുന്നത്. ഇതിനു വിധേയമായ കഴിഞ്ഞൊരു തലമുറ അറിഞ്ഞും അറിയാതെയും ഒഴുക്കില്‍ നീന്തി.

ഇതൊരു തീവ്രപ്രശ്‌നം ആവുന്നത് കാല്‍ നൂറ്റാണ്ട് മുമ്പെങ്കിലും ആണ്. പ്രതിരോധിക്കാന്‍ ആവാത്ത വിധം പുതുതലമുറ നോക്കി നിന്നു. പേരിലെ വാല് ഒരിക്കലും ശ്രദ്ധിക്കാത്ത എഴുപതുകളിലെ തീവ്രയൗവ്വനങ്ങള്‍ വൃദ്ധയൗവ്വനങ്ങള്‍ ആയപ്പോള്‍ നാം കാണുന്നത് ജാതികള്‍ തമ്മില്‍ മേല്‍ക്കൈയ്ക്കു വേണ്ടി പൊതിരെ തല്ലുന്നതാണ്. നായര്‍ക്കു സമാനമോ അതിനു മുകളിലുള്ളവര്‍ എന്ന് കരുതുന്ന സമുദായക്കാരോ ആണ് ഇന്ന് വാല്‍ അലങ്കാരമായി കാണുന്നത് എന്ന് കാണാം.

എം.എന്‍ വിജയന്‍ മാഷ് പറഞ്ഞത് പോലെ നട്ടുച്ചക്ക് വെയില്‍ ചാഞ്ഞ ഇന്നത്തെ ക്ഷുഭിത വാര്‍ദ്ധക്യത്തിന് ഇതിലൊന്നും ഇനി ചെയ്യാനില്ല എന്ന് തോന്നുന്നു. അപമാനകരമായി തോന്നിയിട്ടും ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന് ജാതിപ്പേര്‍ ഉപേക്ഷിക്കാന്‍ പറ്റാഞ്ഞത് അതൊരു കമ്മ്യൂണിക്കേഷന്‍ പ്രശനം സൃഷ്ടിക്കും എന്നതിനാല്‍ ആണെന്ന് അദ്ദേഹം ഖേദപൂര്‍വ്വം തന്നോട് പറഞ്ഞതായി ഓ.വി വിജയന്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെനതിരെ പൊരുതിയ ഇ.എം.എസ്സിന് ഇങ്ങിനെ പറയേണ്ടി വന്നത് തന്നെ കേരളത്തിന്റെ ദിശ അന്നേ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അത് ഒരു കേവല ന്യായീകരണം മാത്രം.

എന്റെ പേരിനൊപ്പവും ഈ അസ്വസ്ഥകരമായ അവസ്ഥ തൂങ്ങി നില്‍പ്പുണ്ട്. എനിക്കുമുണ്ട് ന്യായം. എന്റെ പരിചിത വൃത്തത്തില്‍ സംഘചര്യകളില്‍ ഒരു പാടു രവിമാരുണ്ട്. തിരിച്ചറിയാന്‍ അവര്‍ക്ക് പല വാലുകള്‍ കൊടുക്കുകയോ വാല്‍ മാത്രം ഉപയോഗിക്കുകയോ ചെയ്തു പോന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയോ അപകര്‍ഷതാബോധത്തില്‍ വീഴുകയോ ചെയ്യാതെ പോന്നത് അതൊരു വലിയ കാര്യമല്ലല്ലോ എന്ന ശുഭ പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടാണ്.

ആ തലമുറ തെറ്റായിരുന്നു എന്നും അവര്‍ യാഥാര്‍ത്ഥ്യം കാണാതെ സ്വപ്നങ്ങളില്‍ അഭിരമിച്ചു എന്നും എനിക്കിന്ന് വ്യക്തമായി പറയാം. അതാണ് കേരളത്തിലേക്ക് ജാതി ശക്തമായ മടക്കി വരവ് നടത്താന്‍ കാരണം. ഇന്ന് നമ്മുടെ ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളില്‍ പോലും ക്ഷേത്ര വല്‍ക്കരണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പേരിലെ ജാതിപോലെ ആപല്‍ക്കരമായ ഒരു സാംസ്‌കാരികഅടയാളം വേറെ ഉണ്ടാകാന്‍ ഇടയില്ല.

വിളി കേള്‍ക്കുന്നവനെ പോലെ തന്നെ വിളിക്കുന്നവനും അഭിമാനം തോന്നിക്കും വിധം നമ്മുടെ സമൂഹം ഇപ്പോള്‍ “”റാന്‍ “” എന്ന് നില്ക്കുകയാണ്. ചാഞ്ഞ വെയിലില്‍ നില്‍ക്കുന്നവരൊക്കെ ഇ.എം.എസ്സിന്റെ ഒഴിവ് കഴിവ് പറഞ്ഞു തടിതപ്പുകയെ ചെയ്യാനുള്ളൂ. ജീവിതം തീവ്ര സന്നദ്ധതകള്‍ക്കായി മാറ്റി വെക്കാന്‍ തയ്യാറുള്ള യുവാക്കള്‍ക്ക് പേരിലെ വാല്‍ അടിവേരോടെ മുറിച്ചു കളയാനുള്ള ആര്‍ജ്ജകവം ഉണ്ടാകണം. മറ്റുള്ളവരില്‍ ഉണ്ടാക്കണം. അത് പേരിനു എതിരായ ഒരു വെറും സമരമല്ല. ഒരു ബ്രാഹ്മണിക്കല്‍ സമൂഹത്തിന്റെ ഉച്ചനീച്ചത്വങ്ങളിലെക്കുള്ള തിരിച്ചു പോക്കിന് അണകെട്ടാന്‍ മാത്രം പ്രാധാന്യമുള്ളതാണ്.

അടുത്ത പേജില്‍ തുടരുന്നു


ജാതിവാല്‍ സവര്‍ണ്ണര്‍ ധീരമായി ഉപയോഗിച്ചു വരുമ്പോള്‍ പുലയരെന്നോ പറയരെന്നോ പേരിനൊപ്പം കാണുന്നില്ല എന്നതു തന്നെ ഒന്ന് prelegeഉം മറ്റൈാന്ന് subjugationന്റെയും ഭാഗമെന്ന സാമൂഹിക യാഥാര്‍ത്ഥ്യം തന്നെയാണ്.


Divya-Blakkpepper


ദിവ്യ


 മഷര്‍ഷ പോലും നായരാവുന്ന കാലത്ത്

ഫേസ്ബുക്കിലെ ജാതിയും ജീവിതത്തിലെ ജാതിയും രണ്ടും രണ്ടുതന്നെയാണ്. ഫേസ്ബുക്കില്‍ അല്‍പ്പം പുരോഗമനമാകാം ജീവിതത്തില്‍ മൂരാച്ചിയാണെങ്കിലും. സ്ത്രീവിഷയത്തിലാണ് ഈ കാപട്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. എന്നാല്‍ ജാതിയും സ്ത്രീയും പലപ്പോഴും ബന്ധിപ്പിച്ച് പറയേണ്ടി വരുന്നത് രണ്ടും അധികാരവുമായി ഒരേപോലെ ബന്ധപ്പെട്ടതുകൊണ്ടാണല്ലോ.

അധികാരം;
അധികാര സുഖം.

ലിംഗപരമായും ജാതീയമായും മേല്‍ക്കോയ്മ കിട്ടുന്ന വ്യവസ്ഥയില്‍ പൊതുബോധം എപ്പോഴും വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളില്‍, യാദൃശ്ചികമായി വന്നു കടന്നു പോവുകയാണ്.

ഫേസ്ബുക്കിലെ എന്നല്ല ജീവിതത്തിലെവിടെയും ജാതിവാലുകള്‍, നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ കൃത്യമായും സ്വാധീനം ചെലുത്തുന്നുണ്ട്.

ജാതീയത ഒരു മനോഭാവമാണ്. അധികാര സുഖത്തില്‍ നിന്നും അധീശ ബോധത്തില്‍ നിന്നും പിന്‍തിരിയാനിഷ്ടമില്ലാത്ത മനോഭാവം. മനുഷ്യരെ ശ്രേണികളായി തിരിച്ചുപിടിക്കുന്ന, ഉള്ളിലടങ്ങിയിരിക്കുന്ന ഈ ജാതീയത എങ്ങനെയാണ് ചോദ്യം ചെയ്യാനാവുക എന്നത് വലിയ സംഘര്‍ഷമാണുണ്ടാക്കിയിട്ടുള്ളത്.
mashahrsh-ibraheem
വിദ്യാര്‍ത്ഥി മാസികയുടെ ജാതിപ്പതിപ്പ് ഇറക്കുന്ന സമയം ജാതിപറഞ്ഞുകൊണ്ട് നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് പറഞ്ഞ സ്വത്വവാദികളേയും കണ്ടു. അന്നാണ് ആലോചിച്ചത്, ജാതിപറഞ്ഞുകൊണ്ടും ജാതീയതയ്‌ക്കെതിരെ നില്‍ക്കുകയോ? ജാതിതന്നെ ഇല്ലാതാവുകയല്ലേ വേണ്ടത്? അപ്പോളീ പറഞ്ഞ വാദം എങ്ങനെയാണ് ശരിയാവുക അന്ന് ആകെ കണ്‍ഫ്യൂഷനായി…

എന്നാല്‍ അഭിമാനത്തോടെ ജാതിവാല്‍ ഉപയോഗിക്കുന്നവരെ കാണുമ്പോളാണ് കാര്യം മനസിലായത്. രണ്ടും രണ്ടുതന്നെയായാണ് നിലവിലുള്ള സമൂഹത്തില്‍ പ്രതിഫലിക്കുന്നത്. ഒന്ന് ഒരാള്‍ അഭിമാനത്തോടെ ഉപയോഗിക്കുന്നു. അതിന്റെ പ്രിവിലേജ് സ്വന്തമാക്കുന്നു. മറ്റേത്, ഇതാണ് എന്റെ ജാതി, ഞാനൊരു ദളിതനാണ് എന്റെ ജാതിയിതാണ് എന്നൊരു പ്രതിഷേധത്തിലേയ്ക്ക് വരുമ്പോഴും അധികാരം അധികാരമായി നിലനില്‍ക്കുന്നു.

സുഖം സുഖമായി നിലനില്‍ക്കുന്നു.
മ്ലേച്ഛത അങ്ങനെതന്നെയും.
മനോഭാവം പണ്ടേപ്പോലെയും തുടരുന്നു.

ഒരുകാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അഭിമാനത്തോടെ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ഇന്നത് (കേരളത്തെ വെച്ചാണ് പറയുന്നത്) ബോധപൂര്‍വ്വമായും അബോധപൂര്‍വ്വമായും പ്രത്യക്ഷമായും പരോക്ഷമായും ജാതിയില്‍ അഭിരമിക്കുന്ന, ജാതിവാല്‍ ഉപയോഗിക്കാന്‍ മടികാട്ടാത്തവരുടെ എണ്ണത്തില്‍ കുറവു വരുന്നുണ്ടോ?

ജാതിയിവിടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് നിര്‍ഭയം പറയുന്നവരുണ്ട്. വേണമെങ്കില്‍ ഫേസ്ബുക്കിലെ പേരൊഴിവാക്കി കളയാം, മനോഭാവം അവിടെ കിടക്കട്ടേ എന്നു ഭാവം!
എഫ്ബിയില്‍ പുരോഗമനവും ജീവിതത്തില്‍ മറ്റൊന്നുമെന്ന അവസ്ഥയിലൂടെ കടന്നുപോവുകയാണ് നാം പല വിഷയത്തിലും. അതിനാല്‍ തന്നെ “ഫേസ്ബുക്കിലെ ജാതിവാല്‍ ഒഴിവാക്കൂ” ആഹ്വാനം അടിസ്ഥാനപരമായി യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്.

പിന്നൊന്ന്, ലാസര്‍ ഇതൊരു ഗെയിമാണെന്ന് പറയുമ്പോള്‍ പറയുമ്പോള്‍, ആ ഗെയിം പോലും അസഹിഷ്ണുത ഉണ്ടാക്കിയത് ജാതിയില്‍ താഴ്ന്നവര്‍ക്കല്ല, അത് വെളിപ്പെടുത്തിയത് സവര്‍ണ്ണബോധം പേറുന്നവരുടെ അസഹിഷ്ണുത തന്നെയായിരുന്നു.

ആ അസഹിഷ്ണുതയാണ് ജാതിയെ നിലനിര്‍ത്തുന്നത്!

ജാതീയത നല്‍കുന്ന സവിശേഷ സ്ഥാനം, അധികാരം, പരിഗണന ഇവ ഉപേക്ഷിക്കുന്നതിലെ വൈമുഖ്യം ആ അസഹിഷ്ണുതയിലുണ്ട്.

ജാതിവാല്‍ സവര്‍ണ്ണര്‍ ധീരമായി ഉപയോഗിച്ചു വരുമ്പോള്‍ പുലയരെന്നോ പറയരെന്നോ പേരിനൊപ്പം കാണുന്നില്ല എന്നതു തന്നെ ഒന്ന് prelegeഉം മറ്റൈാന്ന് subjugationന്റെയും ഭാഗമെന്ന സാമൂഹിക യാഥാര്‍ത്ഥ്യം തന്നെയാണ്.

ഈ രണ്ടു തരത്തിലുള്ള പ്രതിഫലനം ജാതിവ്യവസ്ഥയുടെ ഭാഗമാണ്. അതിനാല്‍ തന്നെ നമ്മള്‍ ഉപേക്ഷിക്കാന്‍ പറയുന്ന ജാതിവാലുകള്‍ കൃത്യമായും ജാതിയുടെ പ്രകടമായ ശീലം തന്നെയാണ്. അതു ജാതിവ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കലാണ്. ജാതിവ്യവസ്ഥയുടെ തുടര്‍ച്ച തന്നെയാണ്.

എന്നാലും “ഫേസ്ബുക്ക് വാല്‍ക്കളി” ആരെയും കാര്യമായി തൊടാതെ, ഉപരിതലത്തില്‍ സ്പര്‍ശിച്ച് കടന്നു പായി. ജാതിക്കോയ്മയെ തൊടാനാവുമോ ഇക്കളികൊണ്ട്? എങ്കിലും എന്റെ സഖാവെടുത്ത നിലപാടിന് നൂറ് ചുംബനങ്ങള്‍.

വാല്‍ക്കഷണം: മഷര്‍ഷ പോലും നായരാവുന്ന കാലത്ത്, പുലയനോ പറയനോ ആവാത്ത കാലത്ത്…

അടുത്ത പേജില്‍ തുടരുന്നു

unni


ഉണ്ണി ജാതിയില്ല


ഉണ്ണി “ജാതിയില്ല” എന്തുകൊണ്ടെന്നാല്‍

സമൂഹത്തിന്റെ മറ്റൊരു പതിപ്പാണ് ഫേസ്ബുക്ക്, വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഈ കാലത്തും ജാതിവാലും പൊക്കി നടക്കുന്ന കാണുമ്പോള്‍ ഒരുപാട് പുച്ഛം തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പേര് തിരഞ്ഞെടുക്കാന്‍ കാരണം.

എന്നിട്ടും ഇന്‍ബോക്‌സില്‍ വന്ന് ജാതി ചോദിക്കുന്നവരുണ്ട്.

ജാതി എന്നാല്‍ ഒരു വിവേചനം ആണ് അത് പാടില്ല എന്നാണ് ഞാന് പഠിച്ചത്.

അതിന്റെ പേരില് എന്തോ നേടാന്‍ വേണ്ടി മാത്രമാണ് ഇന്നത്തെ തലമുറ ജാതി പേര് കൂടെ ചേര്‍ക്കുന്നത്.

കള്ള് കുടി ഒരു തെറ്റ് ആയി കരുതുന്നവര്‍ അതുമായി ബന്ധമുള്ള ഒന്നും ചെയ്യില്ല. ഇത് രണ്ടും കൂട്ടി ചേര്‍ത്തു വായിക്കണം.

“പാതിരാത്രി തറവാട്ടിലേക്ക് സംബന്ധത്തിനുവരുന്ന നമ്പൂതിരിക്കു കാവല്‍ നില്‍ക്കേണ്ടി വന്നതില്‍ നിന്നും മോചിതനായവന്റെ ആഹ്ലാദപ്രകടനം” അത്രയേയുള്ളൂ ജാതി വാലില്‍ അഭിമാനിക്കുന്നവന്റെയുള്ളില്‍.

അടുത്ത പേജില്‍ തുടരുന്നു


മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് ജാതിവാല്‍ ഏറെയുള്ളതെന്നൊരു ആത്മവിമര്‍ശനം കൂടി നടത്തിയാല്‍ തല്ലാന്‍ വരരുത്. പല പത്രങ്ങളിലും ജോലിക്കു ചേരുമ്പോള്‍ വാലുകളില്ലാതെ സ്വന്തം പേരില്‍ മാത്രം തുടങ്ങുന്ന പലരും പിന്നീട് വാര്യരും മാരാരും നായരും മേനോനും പണിക്കരും പിള്ളയും കൂട്ടിച്ചേര്‍ത്ത് ശ്രദ്ധപിടിച്ചുപറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തിന് അതില്‍ പലരെയും നിഴലാക്കി സിനിമകളില്‍ കഥാപാത്രങ്ങളാക്കിയപ്പോള്‍ പോലും ഇത്തരം വാലുകള്‍ ചാര്‍ത്തപ്പെട്ടിരുന്നു.


Chandra-Sekhar


എ. ചന്ദ്രശേഖര്‍


മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ജാതിവാല്‍ കൂടുതല്‍

പലപ്പോഴും സര്‍ക്കാര്‍ വക ഫോമുകള്‍ പൂരിപ്പിക്കുമ്പോഴാണു പ്രശ്‌നം. പേര്, രണ്ടാംപേര് എന്നിങ്ങനെ ജാതിപ്പേര് നിര്‍ബന്ധമാണെന്ന മട്ടിലുള്ള അപേക്ഷാ ഫോറങ്ങളിലും എന്തിന് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന അപേക്ഷകളില്‍പ്പോലും കുടുങ്ങിപ്പോകുന്നയാളാണു ഞാന്‍. പിന്നെ ചന്ദ്രശേഖര്‍ എന്നും രണ്ടാം പേര് എ. എന്ന ഇനിഷ്യലും കൊടുത്തു രക്ഷപ്പെടാറുണ്ട്. അപ്പോഴുമുണ്ടൊരു കുഴപ്പം. അമേരിക്കന്‍ ശൈലിയില്‍ സെക്കന്‍ഡ് നെയിം ഫസ്റ്റായി വരുമ്പോള്‍ ഞാന്‍ അവര്‍ക്ക് മിസ്റ്റര്‍ എ. മാത്രമായിത്തീരും.

അച്ഛന്‍ എന്റെ പേരില്‍ യാതൊരു ജാതിയും തിരിച്ചറിയാതിരിക്കാന്‍ വളരെ കൃത്യമായി ചന്ദ്രശേഖര്‍ എന്നുതന്നെ ഇട്ടതാണ്. അല്ലാതെ അത് സ്‌റ്റൈലില്‍ “ര്‍” ആക്കിയതല്ല. പക്ഷേ പലരും ഒരു സമുദായത്തിലെങ്കിലും ഉള്‍പ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം എന്നെ ചന്ദ്രശേഖരന്‍ ആക്കും. ചിലരെങ്കിലും വിവാഹത്തിനും മറ്റും ക്ഷണിക്കാന്‍ വരുമ്പോള്‍ കത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ ആക്കും.

ഒരാളുടെ പേര് അയാള്‍ എഴുതുന്നതുപോലെ, ഉച്ചരിക്കുന്നതുപോലെ തന്നെ ഏതുഭാഷയിലും ഉച്ചരിക്കുകയും എഴുതുകയും വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ങഛഉക എന്നെഴുതിയാലും നാം അദ്ദേഹത്തെ മോഡിയോടെ മോദി എന്നു തന്നെ വിളിക്കുന്നത്. പക്ഷേ എന്തോ, ജാതിവാലിന്റെ കാര്യത്തില്‍ മാത്രം ഈ നിഷ്‌കര്‍ഷയൊന്നും പരിഗണിക്കപ്പെടാറില്ല. സ്വന്തം പേര് തെറ്റിയും കൂട്ടിച്ചേര്‍ത്തും പറയുന്നതും എഴുതുന്നതും കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം സത്യത്തില്‍ വെറുപ്പും നിരാശയുമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് ജാതിവാല്‍ ഏറെയുള്ളതെന്നൊരു ആത്മവിമര്‍ശനം കൂടി നടത്തിയാല്‍ തല്ലാന്‍ വരരുത്. പല പത്രങ്ങളിലും ജോലിക്കു ചേരുമ്പോള്‍ വാലുകളില്ലാതെ സ്വന്തം പേരില്‍ മാത്രം തുടങ്ങുന്ന പലരും പിന്നീട് വാര്യരും മാരാരും നായരും മേനോനും പണിക്കരും പിള്ളയും കൂട്ടിച്ചേര്‍ത്ത് ശ്രദ്ധപിടിച്ചുപറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തിന് അതില്‍ പലരെയും നിഴലാക്കി സിനിമകളില്‍ കഥാപാത്രങ്ങളാക്കിയപ്പോള്‍ പോലും ഇത്തരം വാലുകള്‍ ചാര്‍ത്തപ്പെട്ടിരുന്നു.

കമല്‍ഹാസന്‍ കാണിച്ച ധൈര്യം, സ്വന്തം മക്കളെ ജാതിക്കോളം പൂരിപ്പിക്കാന്‍ വിസമ്മതിച്ചതുകൊണ്ടുമാത്രം വീട്ടിലിരുത്തി പ്രൈവറ്റായി പഠിപ്പിച്ചു പരീക്ഷയെഴുതിക്കാനുള്ള ധൈര്യം അതാണ് അദ്ദേഹത്തെ ആണാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. അത്രയുമല്ലെങ്കിലും സ്വന്തം പേരില്‍ ഇല്ലാത്ത ജാതിവാല്‍ ഉപയോഗിക്കരുതെന്നു നിഷ്‌കര്‍ഷിക്കാനെങ്കിലും ഈ ഫെയ്‌സ് ബുക്ക് സംരംഭം എനിക്ക് ഊര്‍ജ്ജമാകുന്നു.

അടുത്ത പേജില്‍ തുടരുന്നു

Santhosh-Tn


സന്തോഷ് ടി.എന്‍


നിന്നെ കൊണ്ട് പറയിപ്പിച്ച എന്നെ ഞാന്‍ വെറുക്കുന്നു!!!

പുതിയ കാലത്തിന്റെ ഒരു വിശേഷണം കേള്‍ക്കണോ? സവര്‍ണരുടെ കൂട്ടത്തില്‍ ഏറ്റവും പുരോഗമനവാദികളായി നടിക്കുന്നവര്‍ പോലും ഒരു പുതിയ പരിചയക്കാരനെ കിട്ടിയാല്‍ ആദ്യത്തെ അഞ്ചു വാചകങ്ങള്‍ക്കുള്ളില്‍ തന്റെ ജാതി വ്യംഗ്യമായി വെളിപ്പെടുത്തും!

നിനക്കറിയാമോ വ്യക്തിപരമായി ഒരു മേന്മയും ഒരാള്‍ക്ക് അവകാശപ്പെടാന്‍ ഇല്ലാതെ വരുമ്പോള്‍ അയാള്‍ തന്റെ ജാതിമിടുക്കുമായി രംഗത്ത് ചാടുന്നു. ഒന്നുമില്ലെങ്കിലെന്താ, ഞാനൊരു സവര്‍ണനല്ലേ എന്ന് ആ പാവത്തിനു വിളിച്ചു പറയേണ്ടി വരുന്നു.

നമ്മുടെ നാട് അത്തരം ശപ്പന്മാരെ കൊണ്ട് നിറയുവാന്‍ പോവുകയാണ്.

മട്ടും മാതിരിയും കണ്ടിട്ട് ഞാന്‍ ഒരു നായരാണെന്ന് തോന്നുന്നു എന്ന് നീ എഴുതിയല്ലോ, നിന്നോടുള്ള മുഴുവന്‍ ഇഷ്ടത്തോടെ പറയട്ടെ ” അങ്ങനെ നിന്നെ കൊണ്ട് പറയിപ്പിച്ച എന്നെ ഞാന്‍ വെറുക്കുന്നു”

സുഭാഷ്ചന്ദ്രന്റെ “മനുഷ്യന് ഒരാമുഖ”ത്തില്‍ ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്താണ്.

ഫെയിസ് ബുക്കില്‍ ആണെങ്കില്‍ വാല്‍ ഒരു രോഗം അല്ല രോഗലക്ഷണം ആണ്.

മറ്റെല്ലാം പരാജയപ്പെടുമ്പോള്‍ സ്വന്തം മേന്മയെ അടയാളപ്പെടുത്താന്‍ വാല് പൊക്കിക്കാണിക്കേണ്ടി വരുന്നവരെ ശാസിക്കരുത് അവരോട് സഹതപിക്കുക.

അടുത്ത പേജില്‍ തുടരുന്നു


എന്നാല്‍ “നീ ജനിക്കും മുന്‍പ് തന്നെ നിന്നെ ഞാന്‍ പേര് ചൊല്ലി വിളിച്ചു”എന്ന് ഏശയ്യ പ്രവാചകന്റെ പുസ്തകം പറയുന്നതോടെ ആ അനിഷ്ടവും ഇല്ലാതാകുന്നു.നമ്മള്‍ അല്ല നമുക്ക് പേര് ഇട്ടത്. കുറച്ചു ദൈവീകം ആയി പറഞ്ഞാല്‍ ദൈവവും, മാനുഷികം ആയി പറഞ്ഞാല്‍ നമ്മുടെ അപ്പനും അമ്മയും.


Constantine-Yohannan


കോണ്‍സ്റ്റന്റൈന്‍ യോഹന്നാന്‍


അണ്‍ഫ്രണ്ട് ചെയ്യലിലുണ്ട് ഒരു ബാലാരിഷ്ടത

താങ്കളുടെ സദുദ്ദേശത്തെ മാനിക്കുന്നു. പക്ഷെ നിലപാട് ബാലിശം എന്നെ പറയാന്‍ പറ്റൂ.

ജാതി പേര്, പേരിന്റെ ഭാഗം ആയി കാണുന്നതില്‍ തെറ്റില്ല എന്നാണു എന്റെ പക്ഷം

ഒരാളുടെ ഐഡന്റിറ്റിയുടെ ഭാഗം ആയി, ഇത്ര നാള്‍ കൊണ്ട് നടന്ന പേരിന്റെ ഒരു തുണ്ട്, അങ്ങനെ തന്നെ തുടരുന്നതില്‍ തെറ്റ് കാണാന്‍ കഴിയുന്നില്ല.

ജാതി പേര് കൂടെ വയ്ക്കുന്ന ഒരു വ്യക്തിയുടെ മറ്റു എല്ലാ ഗുണങ്ങളും നന്മയും അവഗണിച്ചു കൊണ്ട് അയാളെ ൗിളൃശലിറ ചെയ്യുന്ന നടപടിയില്‍ ഒരു ബാലാരിഷ്ടത ഉണ്ട്. ജാതി പേര് ഉപേക്ഷിച്ചുകൊണ്ട് എന്ത് വൃത്തികേടും കാട്ടാം എന്നൊരു തെറ്റായ സന്ദേശവും അതില്‍ ഉണ്ട്.

ആശയ പോരാട്ടത്തിനു അഭിവാദനങ്ങള്‍.

വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ സ്വന്തം പേര് എനിക്ക് ഇഷ്ടമല്ല. ആ പേര് തന്നത് കൊണ്ട് തന്നെ എന്റെ അപ്പനോട് എനിക്ക് അനിഷ്ടവും ഉണ്ടായിരുന്നു.

എന്നാല്‍ “നീ ജനിക്കും മുന്‍പ് തന്നെ നിന്നെ ഞാന്‍ പേര് ചൊല്ലി വിളിച്ചു”എന്ന് ഏശയ്യ പ്രവാചകന്റെ പുസ്തകം പറയുന്നതോടെ ആ അനിഷ്ടവും ഇല്ലാതാകുന്നു.നമ്മള്‍ അല്ല നമുക്ക് പേര് ഇട്ടത്. കുറച്ചു ദൈവീകം ആയി പറഞ്ഞാല്‍ ദൈവവും, മാനുഷികം ആയി പറഞ്ഞാല്‍ നമ്മുടെ അപ്പനും അമ്മയും.

സ്വന്തം പേര് ശരി ആയാലും തെറ്റ് ആയാലും അതിനു കാരണക്കാര്‍ ആ പേരിന്റെ ഉടമസ്ഥര്‍ അല്ല.അവരവര് ചെയ്യാത്ത തെറ്റിന്റെ പേരില്‍ അവരെ വെറുക്കാന്‍ എന്ത് കാരണം?

ദളിതര്‍ അവരുടേത് അല്ലാത്ത കാരണത്താല്‍ ദളിതര്‍ ആയി പോയത് കൊണ്ട് വെറുക്കപ്പെടുന്ന പോലെയേ താങ്കളുടെ ഈ സമരത്തെ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരിക്കല്‍ കൂടി അഭിവാദനങ്ങള്‍.

അടുത്ത പേജില്‍ തുടരുന്നു

ShaRon-Rani


ഷാരോണ്‍ റാണി


രാജാവിന്റെ മുന്നിലെ നാടോടിനൃത്തം

സ്വന്തം പേരിനോടൊപ്പം ജാതി, കുടുംബം, സ്ഥലം ഇതൊക്കെ ചേര്‍ക്കുന്നവരെ കണ്ടിട്ടുണ്ട്. സ്ഥലപ്പെരിനോടു അത്ര പുച്ഛം തോന്നിയിട്ടില്ല. പക്ഷെ ജാതിയും, കുടുംബവും ചേര്‍ന്ന പേരുകള്‍ കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും തോന്നിയിട്ടുണ്ട് “പുച്ഛം” ആ വാക്ക് തന്നെ ഉപയോഗിച്ചേ തീരൂ.

ജാതിപ്പേരും പരിചയായിപ്പിടിച്ചു മുന്നിലിരിക്കുന്ന ഈ വങ്കന്‍/വങ്കി അത് താങ്ങി നടക്കാത്തവരെക്കാള്‍ എത്രയോ ചെറിയ ഒരു ജീവിയാണ് എന്ന അഹങ്കാരവും തോന്നിയിട്ടുണ്ട്. ജാതി/കുടുംബ വാലുള്ളവരെ സുഹൃദ്ബന്ധങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയില്ല. അതവരുടെ അത്മവിശ്വാസമില്ലയ്മയും, അറിവില്ലായ്മയും, തിണ്ണ മിടുക്കും മാത്രമാണ്. അതിന്റെ പേരില്‍ മനുഷ്യരെ നഷ്ട്ടപ്പെടുത്താന്‍ തയ്യാറല്ല.


സിനിമയില്‍ എന്തെങ്കിലുമൊക്കെയാകാന്‍ ഒരു സുഹൃത്ത് തന്റെ പേരിന്റെ വാലില്‍ ജാതി പോന്നു പോലെ കൊണ്ട് നടന്നിരുന്നു. പല തവണ പുള്ളിയോടു പരോക്ഷമായി സൂചിപ്പിച്ചെങ്കിലും ആള് സംഗതി മാറ്റിയില്ല. സഹതാപമാണ് തോന്നിയത്. കലാവാസന കുറവാണ്. ആകെയുള്ളത് അക്കാലത്ത് സിനിമയില്‍ നിലനിന്നിരുന്ന ജാതി ആധിപത്യം മാത്രം.


തുപ്പിത്തെറിച്ച പാരമ്പര്യത്തിലുള്ള അമ്മൂമ്മ രാജാവിന്റെ മുന്നില്‍ നാടോടിനൃത്തം ചെയ്ത്തതിനും, നാട്ടുപ്രമാണിമാര്‍ക്ക് വേണ്ടി തമ്മില്‍ തല്ലി ചത്തതിനും, ഒറ്റു കൊടുക്കലിനും, ചതികള്‍ക്കും ഒക്കെ വാഴ്ത്തി കിട്ടിയ കീറിപ്പറിഞ്ഞ പഴയ പട്ടങ്ങള്‍ വാലില്‍ കെട്ടി നാട്ടുകാരുടെ മുന്നില്‍ എഴുന്നെള്ളുന്നത് നാണക്കെടാണെന്ന് ബോധമുള്ളവര്‍ മനസിലാക്കണം.

സിനിമയില്‍ എന്തെങ്കിലുമൊക്കെയാകാന്‍ ഒരു സുഹൃത്ത് തന്റെ പേരിന്റെ വാലില്‍ ജാതി പോന്നു പോലെ കൊണ്ട് നടന്നിരുന്നു. പല തവണ പുള്ളിയോടു പരോക്ഷമായി സൂചിപ്പിച്ചെങ്കിലും ആള് സംഗതി മാറ്റിയില്ല. സഹതാപമാണ് തോന്നിയത്. കലാവാസന കുറവാണ്. ആകെയുള്ളത് അക്കാലത്ത് സിനിമയില്‍ നിലനിന്നിരുന്ന ജാതി ആധിപത്യം മാത്രം.

ജാതിപ്പേരിനെപ്പറ്റി മാത്രം എന്ത് കൊണ്ട് സംസാരിക്കുന്നു. അപ്പൊ കുടുംബപേരുകള്‍…? പാലച്ചോട്ടില്‍, ആറ്റിന്‍കരയില്‍, കപ്പലോട്ടത്തില്‍, തെക്കേടത്ത്, വടക്കേടത്ത്, ഒടുക്കേടത്ത്, അണ്ണാക്കില്‍, വിരല്‍ത്തുമ്പില്‍, മണിമാളികയില്‍, കൊടുക്കാത്തിടം, കഴുവേറിപ്ലാവിലെമുപ്പത്തൊന്നാംകൊമ്പത്ത്….

സ്ഥാനപേരായ, പിള്ള, കുറുപ്പ്, പണിക്കര്‍, തരകന്‍, തങ്ങള്‍…

സ്ഥല പേരുകളായ പാറപ്പുറം, കുറ്റിപ്പുറം, ചുള്ളിക്കാട്, തകഴി, കവിയൂര്‍ ശാന്തമ്മ, കുട്ടന്‍ അന്തിക്കാട്, വയലാര്‍ സുബി , തെന്നല ഗോപാലകൃഷ്ണന്‍…

ലാസറിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കല്‍ ഒറ്റയാള്‍ മിഷനെ വിസിലടിച്ചു പ്രോത്സാഹിപ്പിച്ചുകൊള്ളുന്നു… ഉഷ്… ഉഷ്…

അടുത്ത പേജില്‍ തുടരുന്നു


Shafeek-Thironthoram.


ഷഫീക്ക് തിരോന്തോരം


ജാതിവാല്

ജാതിവാല്‍ വെറും വാലല്ല…
തലക്കുപകരം അധികാരമുള്ള വാലാണ്..
വാല് തലയ്ക്ക് അധികാരം നല്‍കുമെന്ന് സാരം..

അതുകൊണ്ട് ഓരോ ജാതി വാലും
ഓരോ ജാതിപ്രയോഗമാണ്..
ഒരുജാതി പ്രയോഗം..
ഒരുജാതി
അധികാരപ്രയോഗം

വെറുതെ വാല് മുറിയില്ല.. മുറിക്കില്ല..
ഇബ്രാഹീമിനെ നായരാക്കുന്നതും
ഇതേ വാലുതന്നെ…
ഇബ്രാഹീമിനുപോലും
നായരാവാനാണ് പൂതി വരുന്നതെങ്കില്‍
വാലിന്റെ മഹാത്മ്യം അത്രക്കുണ്ട്
എന്ന് കണ്ടൂടെ..

അത് മനസിലാവാന്‍
“മൂലധനം” വായചിച്ചിട്ട് കാര്യമില്ല.
ജാതി മുലധനം തന്നെ വായിക്കണം..
അപ്പോഴേ പട്ടിണികിടക്കണ
പൂണൂലിട്ടവന്‍ “മരിച്ചാല്‍”
ആകാശവെടി കിട്ടുന്നതും
കീഴാള കളക്ടര്‍ “ചത്താല്‍”
തെമ്മാടിക്കുഴിപോലും
കിട്ടാത്തതും മനസിലാവൂ..

ഇത് മനസിലാക്കാന്‍
ഉത്തരാധുനികാനന്തര
ബുദ്ധിജീവിയുടെ ഗമണ്ടന്‍
തലമണ്ടയൊന്നും വേണ്ട സര്‍

വെര്‍തെ ഒന്ന് നടന്നാല്‍ മതി…
വെര്‍തെ ഒന്ന് നിന്നാല്‍ തന്നെ മതി…

(അവസാന രണ്ട് വരികള്‍ക്ക് കടപ്പാട് ഷഹബാസ് അമന്‍)
ഈ കുറിപ്പ് പ്രിയ ലാസറിനു വേണ്ടി…

അടുത്ത പേജില്‍ തുടരുന്നു

Amith-Kumar


അമിത് കുമാര്‍


നിമ്മ സര്‍ നെയിം ഏനു?

ഷൈന്‍, ധീരമായ തീരുമാനത്തിന് അഭിവാദ്യങ്ങള്‍.

ആദ്യം ഒരല്പം ഫ്‌ളാഷ് ബാക്ക്:

1950 കളിലാണ്. എന്റെ അച്ഛന്റെ സുഹൃത്ത് ശ്രീ. നന്ദകുമാര്‍ “പുരോഗമനം തലയ്ക്കു കയറി” സ്വന്തം പേരിലെ ജാതിവാല്‍ മുറിച്ചാണ് ബോംബെയ്ക്ക് വണ്ടി കയറിയത്. അത് അപകടമാണ് എന്ന് എന്റെ അച്ഛനും മറ്റും നന്ദകുമാറിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടെന്തു പറ്റിയെന്നോ, പേരിന്റെ കൂടെ ജാതിവാല്‍ ഇല്ലാത്തതിനാല്‍ ആള്‍ പട്ടികജാതിക്കാരനായിരിക്കുമെന്ന മുന്‍ ധാരണയിലാണ് ഓഫീസിലെ സഹപ്രവര്‍ത്തകര്‍, പ്യൂണും തൂപ്പുകാരുമുള്‍പ്പെടെ പെരുമാറിയത്. അവഹേളനം സഹിക്കാന്‍ വയ്യാതെ ഒരുമാസത്തിനകം അദ്ദേഹം പേരിലെ ജാതിവാല്‍ തിരികെ കൊണ്ടുവന്നു. ഇന്ന് കൊച്ചിയിലെ എളമക്കരയില്‍ അല്പം അവശനിലയില്‍ കഴിയുന്ന ഈ നിമിഷം വരെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി ആ വാല്‍ തുടരുന്നുണ്ട്.

ഇനി എന്റെ കഥ:

എന്നെക്കാള്‍ 12 വയസു മുതിര്‍ന്ന എന്റെ ജ്യേഷ്ഠനാണ് എന്നെ സ്‌കൂളില്‍ ചേര്‍ത്തത്. സുഹൃത്തിനു സംഭവിച്ച അക്കിടി തന്റെ മക്കള്‍ക്കും ആവര്‍ത്തിക്കരുതെന്ന ഉദ്ദേശത്തില്‍ അന്ന് (1965-75) പേരിന്റെ കൂടെ ജാതിവാല്‍ ചേര്‍ക്കാതിരുന്ന കാലമായിട്ടും എന്റെ അച്ഛന്‍ എന്റെ ജ്യേഷ്ഠന്റെയും സഹോദരിയുടെയും പേരിന്റെ കൂടെ ജാതിവാല്‍ ചേര്‍ത്തിരുന്നു.

ഇത് “പുരോഗമനം തലയ്ക്കു പിടിച്ച ” എന്റെ ജേഷ്ഠന് അന്ന് ഒട്ടും ദഹിച്ചിരുന്നില്ല. ഈ “ദുര്‍വിധി” തന്റെ അനുജന് ഒഴിവാക്കിക്കൊടുക്കണം എന്ന ഉദ്ദേശത്തില്‍ എന്റെ ജ്യേഷ്ഠന്‍ അച്ഛനെ മറികടന്ന് എന്നെ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു, ജാതിവാലില്ലാതെ.

സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ജ്യേഷ്ഠനോട് അന്ന് അച്ഛന്‍ ജാതിവാലിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞ കഥയാണ് ഫ്‌ളാഷ്ബാക്കായി ഞാനാദ്യം പറഞ്ഞത്.

ഇനി ഇന്നത്തെ അവസ്ഥ:

ഞാനിപ്പോള്‍ കര്‍ണ്ണാടകയിലാണ് ജോലി ചെയ്യുന്നത്. കുന്ദാപുരയില്‍ ഫെഡറല്‍ബാങ്ക് മാനേജരാണ്. മൈലുകുറ്റിയ്ക്കു വരെ ജാതിവാലുള്ള സ്ഥലം. പേരുപറഞ്ഞ് ഞാന്‍ പരിചയപ്പെടുത്തുമ്പോള്‍ ആള്‍ക്കാര്‍ ബിസിനസ് കാര്‍ഡ് ചോദിയ്ക്കും. പിന്നെ കാര്‍ഡ് നോക്കി ഒരു ചോദ്യമാണ് : “നിമ്മ സര്‍നെയിം ഏനു?”

സര്‍നെയിം (ജാതിവാലിന്റെ ഇംഗ്ലീഷ്) ഇല്ലെന്നു പറയുമ്പോള്‍ ചിലരുടെയൊക്കെ നോട്ടം കാണണം. ഇവന്‍ എസ്‌സി തന്നെ ! ഈ കുന്തമില്ലാത്തതുകൊണ്ട് വാടകയ്ക്കു വീടുകിട്ടാന്‍ നന്നായി കഷ്ടപ്പെട്ടു. പിന്നെ, പതിയെ, നമ്മുടെ ജാതിയാണ് ബിസിനസിന് അടിസ്ഥാനം എന്ന തിരിച്ചറിവും കൂടി വന്നപ്പോള്‍ ഞാന്‍ പറയും; “സര്‍, എന്റെ ജാതി ഇന്നതാണ്. പക്ഷെ കേരളത്തില്‍ ഞങ്ങളല്‍പ്പം പുരോഗമനത്തിന്റെ ഭാഗമായി ജാതിപ്പേര്‍ ഉപയോഗിക്കുന്നത് വളരെ കുറവാണ്.”

എന്റെ സഹായത്തിന് ഉഡുപ്പി കളക്ടറായിരുന്ന എന്റെ നാട്ടുകാരന്‍ ശ്രീ. രെജുവിനെ ഞാന്‍ ഉപയോഗിക്കും. “നമ്മുടെ കളക്ടറുടെ പേരു നോക്കൂ, എം ടി രെജു. സര്‍നെയിം ഇല്ല. ജാതിയേതെന്ന് ഊഹിക്കാനേ പറ്റില്ല. പക്ഷെ ആളു തറവാടിയാ.”

ആള്‍ക്കാര്‍ തലകുലുക്കി അതു സമ്മതിക്കും. അങ്ങനെ രെജുവിന്റെ ചെലവില്‍ ഞാനും തറവാടിയാകും (എന്തെരെടേ ഇത് !)
ഒരു കാര്യം കൂടി, എന്റെ രണ്ടു മക്കള്‍ക്കും ജാതിവാല്‍ ഇല്ല, കേട്ടോ. അതില്ലാതെ അങ്ങു വളരട്ടെ.

പിന്നെ, എന്റെ അടുത്ത ഉദ്ദേശം:

(ഈ അടുത്തൊന്നുമല്ല, പക്ഷെ താമസിയാതെ), എന്റെ ജാതിവെളിപ്പെടുത്താതെ കിട്ടുന്ന ബിസിനസു മാത്രം മതി എന്നൊരു തീരുമാനം കൈക്കൊള്ളണമെന്നെനിക്കുണ്ട്. അതിനുള്ള “ധൈര്യം” സംഭരിക്കുന്ന ഇടവേളയിലാണു ഞാന്‍. പിന്തുണയ്ക്കുമല്ലോ.

അടുത്ത പേജില്‍ തുടരുന്നു


ജാതിവാല് വെച്ചോളൂ, പക്ഷേ പിന്തിരിപ്പന്‍ ആശയങ്ങളും കമന്റുകളുമായി വന്നാല്‍ ചിലപ്പോള്‍ ആ വാലില്‍പിടിച്ച് തൂക്കിയെറിയാന്‍ ഞാന്‍ മടികാണിക്കില്ല. അതായത് വാലിനെ പുരോഗമനംകൊണ്ട് മൂടിയെങ്കിലും നടക്കണം. എന്നാല്‍ പ്രശ്‌നമില്ല


TK-Sujith


ടി.കെ സുജിത്


പുരോഗമനംകൊണ്ട് മൂടിയെങ്കിലും

ജാതിവാലുള്ള അനവധി കൂട്ടുകാര്‍ ഫേസ്ബുക്കിലുണ്ട്. അവരെയെല്ലാം അണ്‍ഫ്രണ്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. അത്രയ്കാത്മബന്ധമുള്ളവരാണ്.

ഫേസ്ബുക്ക് ഐ.ഡി സൃഷ്ടിക്കുന്ന സമയത്തെ സെക്കന്റ് നെയിം അഥവാ സര്‍നെയിം എന്ന നിര്‍ബന്ധിത ചോദ്യമായിരിക്കണം ഇവരില്‍ പലരെയും ഇത്തരത്തില്‍ വാലുപിടിപ്പിക്കുന്നതിലേക്കെത്തിച്ചതെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം… (ഞാനെന്തൊരു ശുദ്ധനാണല്ലേ !)

കൗതുകകരമായ കാര്യം ദേശി പരദേശി ബ്രാഹ്മണര്‍ക്ക് ഫേസ്ബുക്കിലെ ഈ വാലുവെയ്കല്‍ അസുഖം കാര്യമായി ബാധിച്ചുകണ്ടിട്ടില്ല എന്നതാണ്. വാലില്ലെങ്കിലും ഞങ്ങള്‍ പണ്ടേ കേമന്മാരാണെന്ന ബോധ്യമായിരിക്കും അവരുടെ ആത്മവിശ്വാസത്തിന് പിന്നില്‍.

വാല്‍ഭ്രാന്ത് ഏറ്റവുമധികം കണ്ടുവരുന്നത് നായര്‍ സമുദായത്തിലെ വിവിധ അവാന്തര വിഭാഗങ്ങളിലാണ്. വാലുവെയ്കാതെ മേല്‍പ്പറഞ്ഞ ആത്മവിശ്വാസം കിട്ടില്ലെന്ന ധാരണയായിരിക്കാം ഒരു കാരണം.

ജാതിവാലിനെക്കുറിച്ച് പറയുമ്പോള്‍ വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ കേട്ടിട്ടുള്ള ഒരു വാചകവും ഓര്‍മ്മവരുന്നു. “ഗുരു ജാതി ചോദിക്കരുത്, പറയരുതെന്ന് ഉത്‌ബോധിപ്പിച്ചു. ഈഴവര്‍ മാത്രം അത് അക്ഷരംപ്രതി അനുസരിച്ചു. മറ്റുള്ളവര്‍ അത് കേട്ടതായിപ്പോലും നടിച്ചില്ല. സമൂഹത്തില്‍ അവരെല്ലാം വലിയ ആളുകളുമായി.

പി.സി. ജോര്‍ജ്ജിന്റെയൊക്കെ പിന്‍ബലത്തില്‍ നാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സത്വവാദ പ്രവര്‍ത്തനത്തോടുള്ള പ്രതിപ്രവര്‍ത്തനമാണോ ഫേസ്ബുക്ക് മലയാളിയുടെ ഈ വാലിന് പിന്നിലെന്ന സംശയം ഇല്ലാതില്ല. അല്ല സ്വത്വം നായര്‍, നമ്പൂതിരി എന്നിങ്ങനെയുമുണ്ടല്ലോ… ഇനി വാലില്ലെങ്കില്‍ തങ്ങളെയെങ്ങാനും എസ്.എസി-എസ്.ടി ആയി കണക്കാക്കിയാലോ എന്ന പേടിയുമാകാം ഈ വാലുമുളയ്ക്കലിന് പിന്നില്‍!

വാല്‍ക്കഷണം: ജാതിവാല് വെച്ചോളൂ, പക്ഷേ പിന്തിരിപ്പന്‍ ആശയങ്ങളും കമന്റുകളുമായി വന്നാല്‍ ചിലപ്പോള്‍ ആ വാലില്‍പിടിച്ച് തൂക്കിയെറിയാന്‍ ഞാന്‍ മടികാണിക്കില്ല. അതായത് വാലിനെ പുരോഗമനംകൊണ്ട് മൂടിയെങ്കിലും നടക്കണം. എന്നാല്‍ പ്രശ്‌നമില്ല.

അടുത്ത പേജില്‍ തുടരുന്നു

Asha-Rani


ആശാറാണി


കൂട്ടുകൂടാനും പ്രേമിക്കാനും ആവശ്യമില്ലാത്ത വാല്‍

“നമ്മുടെ പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാകട്ടെ… “ജാതിവാല്‍ ഒഴിവാക്കു” ലാസറിന്റെ ഈ ക്യാംപയിന്‍ തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ അഭിപ്രായം എഴുതിയത്. ജാതിയും മതവും ഇത്ര ഭ്രാന്തമായി തിരിച്ചു വരുന്ന കാലത്ത് അത് ഒഴിവാക്കുക എന്നത് ശക്തമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. പേരിനൊപ്പം അതിനെ വലിച്ചിഴച്ചു പൊതു മണ്ഡലങ്ങളില്‍ കയറുന്നത് എത്ര വൃത്തികെട്ട മാനസീക അവസ്ഥ കൂടിയാണ്.

നോക്കു.. രണ്ടു പേര്‍ക്ക് കൂട്ടുകൂടാനോ, പ്രേമിക്കാനോ ഒന്നും ആവശ്യമില്ലാത്ത ഈ വാലിനെ എന്തിനാണ് ഫേസ് ബുക്ക് പോലെ ഉള്ള ഇടങ്ങളില്‍ പേറുന്നത്. ലാസറിനോട് ഐക്യദാര്‍ഢ്യം ഈ കാര്യത്തിന് വേണ്ടി നഷ്ടെപ്പടാനും, നഷ്ടപെടുത്താനും തയ്യാറായതിന്.

അടുത്ത പേജില്‍ തുടരുന്നു

K.s.-Manoj-Exmp


മുന്‍ എംപി കെ.എസ് മനോജ്


മുഖപുസ്തകമെന്ന ഈ സ്വതന്ത്ര ഇടത്തിലെങ്കിലും

നായുടെ വാല് പന്തീരാണ്ടു കുഴലിലിട്ടാലും വളഞ്ഞു തന്നെയല്ലേ ഇരിക്കൂ…അതുപോലെയാണ് ജാതിവാലുകളും..!! അതുവച്ചുനടക്കുന്നവര്‍ എത്ര മുന്നോക്കം ചിന്തിക്കുന്നൂ എന്നുപറഞ്ഞാലും അതില്‍ ഒരു വളവു (croockedness) ദര്‍ശിക്കാന്‍ കഴിയും…!

ജാതിക്കും മതത്തിനും ദേശത്തിനും കാലത്തിനും അതീതമായ അഥവാ അത്തരം സീമാകള്‍ക്ക് അതീതമായ ഒരു ഇടത്തില്‍ (space) നിന്നെങ്കിലും ജാതിയെന്ന സങ്കുചിത ചിന്തയെ നീക്കി നിര്‍ത്താന്‍ ശ്രമിക്കുക എന്നത് ഉല്പതിഷ്ണുവായ ഒരു വ്യക്തി ചെയ്യേണ്ട ഏറ്റവും ചെറിയ കാര്യമാണെന്നു ഞാന്‍ കരുതുന്നു. അതിനു പോലും പറ്റാത്തവര്‍ എത്ര പുരോഗമനം പ്രസംഗിച്ചാലും അതില്‍ ആത്മാര്‍തതയുണ്ടെന്നു പറയാന്‍ ആവില്ല…!

അതുകൊണ്ട് മുഖപുസ്തകമെന്ന ഈ സ്വതന്ത്ര ഇടത്തിലെങ്കിലും തങ്ങളുടെ ജാതിവാലു മുറിച്ചു കളഞ്ഞു ജാതിക്കും മതത്തിനും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും അതീതമായി മനുഷ്യനോടും മാനവികതയോടും സന്ധിചേരണമെന്ന് മുഴുവന്‍ മുഖപുസ്തക പ്രായോജകരോടും അഭ്യര്‍ത്ഥിക്കുന്നു…!

ഈ നവോത്ഥാന പ്രക്രിയയോട് ക്രിയാത്മാകമായി പ്രതികരിച്ചവരെ അഭിനന്ദിക്കുന്നു..! പിന്തിരിഞ്ഞു നിന്നവര്‍ കാലഘട്ടത്തിന്റെ ഒരു ഇരുണ്ട യുഗത്തിലേക്കാണ് പിന്തിരിഞ്ഞതെന്നു ഓര്‍മ്മപ്പെടുത്തുന്നു…!! നിശ്ചയദാര്‍ഢ്യത്തോടെ ജാതിവാല്‍ ഉച്ഛാടന പ്രക്രിയക്ക് നേതൃത്വം നല്‍കിയ ലാസര്‍ ഷൈന് ഉമ്മ! ഉമ്മ…!! ആയിരമായിരം ചക്കര ഉമ്മ…!!!

അടുത്ത പേജില്‍ തുടരുന്നു


നമ്മുടെ രാജ്യത്തിലെ ജാതിക്കോളം ഒഴിവാക്കിക്കിട്ടുന്നതുവരെ ഈ സമരം നീളണമെന്നാണ് എന്റെ ആഗ്രഹം. അതൊടൊപ്പം ജാതിയുടെ പരാമര്‍ശം തീരെ ആവശ്യമില്ലാത്ത ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നും ജാതിവാലുണ്ടെങ്കില്‍ ഓരോരുത്തരും അത് നീക്കം ചെയ്യുന്നതിനുള്ള വിവേകം ആര്‍ജ്ജിക്കണമെന്നും ആഗ്രഹിക്കുന്നു.


Susmesh-Chandroth


സുസ്‌മേഷ് ചന്ദ്രോത്ത്


ജാതികോളം ഒഴിവാക്കിക്കിട്ടുന്നതുവരെ ഈ സമരം

ഫേസ്ബുക്കിലെ അംഗങ്ങളുടെ പേരില്‍നിന്ന് ജാതിവാല്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ലാസര്‍ ഷൈന്‍ ആഹ്വാനമുയര്‍ത്തിയപ്പോള്‍ അതിനോട് അനുകൂലിക്കുകയും ആ പോസ്റ്റ് ആദ്യമേ തന്നെ ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ഈയുള്ളവന്‍.

ഇപ്പോഴും എന്റെ നിലപാട് അതുതന്നെയാണ്. നമ്മുടെ രാജ്യത്തിലെ ജാതിക്കോളം ഒഴിവാക്കിക്കിട്ടുന്നതുവരെ ഈ സമരം നീളണമെന്നാണ് എന്റെ ആഗ്രഹം. അതൊടൊപ്പം ജാതിയുടെ പരാമര്‍ശം തീരെ ആവശ്യമില്ലാത്ത ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നും ജാതിവാലുണ്ടെങ്കില്‍ ഓരോരുത്തരും അത് നീക്കം ചെയ്യുന്നതിനുള്ള വിവേകം ആര്‍ജ്ജിക്കണമെന്നും ആഗ്രഹിക്കുന്നു.

ഇവിടെ ഫേസ്ബുക്കില്‍ നാം പൊതുകൂട്ടായ്മയാണ് ആഗ്രഹിക്കുന്നതും പങ്കുവയ്ക്കുന്നതും. ഇവിടെ ഒരു കാരണവശാലും ജാതി/മത/വര്‍ഗ്ഗ/വര്‍ണ ഭേദം കടന്നുവരാന്‍ പാടില്ല.

അടുത്ത പേജില്‍ തുടരുന്നു

Pg-Prageesh


പി.ജി പ്രഗീഷ്


തലയില്‍ വീണ ആപ്പിളും മുറിച്ചെടുത്ത വാലും

സ്‌കൂളിലെ ശാസ്ത്രപാഠങ്ങളില്‍ പരീക്ഷകളുടെ പല പടികള്‍ കടന്നിട്ടും മങ്ങാതെ നില്‍ക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഐസക് ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളും, ഡാര്‍വിന്‍ മുറിച്ചെടുത്ത കുരങ്ങനപ്പൂപ്പന്റെ വാലും. പരിണാമ സിദ്ധാന്തത്തെ നവ മലയാളി തോല്‍പ്പിച്ചത് ഫെയ്‌സ് ബുക്കിലൂടെയാണ്. അന്നോളം ഇല്ലായിരുന്ന വാലുകള്‍ ഫെയ്‌സ് ബുക്ക് പ്രൊഫൈലുകളിലൂടെ മുളപ്പിക്കുന്ന ഈ വിദ്യ ബഹുകേമം.

സാമൂഹ്യ നവോത്ഥാനചിന്തകളുടെ ഹാങ്ങ് ഓവറും എഴുപത് എണ്‍പതുകളുടെ ആധുനീക ഭാവുകത്വങ്ങളുമായി യൗവനം തീര്‍ത്ത നമ്മുടെ മാതാപിതാക്കള്‍ വെറും വിവരദോഷികളാണെന്നു തിരിച്ചറിഞ്ഞ പൊങ്ങമ്മൂട് രാജപ്പന്‍മാരെ എസ്.എസ്.എല്‍.സി ബുക്കിലെ അജാതീയ നാമം നാണിപ്പിച്ചുകളഞ്ഞു.. സജാതീയ ധ്രുവങ്ങളെ വേര്‍പെടുത്താനുളള ലാസറിന്റെ മസിലുപിടുത്തം കൊളളാം. ലൈക്കോടെ ലൈക്ക്..

അടുത്ത പേജില്‍ തുടരുന്നു


ഇതെല്ലം പറഞ്ഞാലും ജാതി വാല്‍ ഉപേക്ഷിച്ചു കാണുവാന്‍ ആഗ്രഹവുമുണ്ട്. വേറെ ഒന്നും കൊണ്ടല്ല.. സവര്‍ണര്‍ ശൂദ്രര്‍ തുടങ്ങി മുകളില്‍ ഉള്ളവര്‍ മാത്രമാണ് അതുപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്. അറിഞ്ഞോ അറിയാതെയോ അതെന്തോക്കെയോ പേറുന്നുണ്ടെന്നും തോന്നിയിട്ടുണ്ട്.


Murali-vettath


മുരളി വെട്ടത്ത്


വേരില്‍ നീരാകും ചിലത്

സത്യത്തില്‍ ജാതി പേര്‍ വെക്കുന്നത് കൊണ്ടോ അതില്ലാത്തത് കൊണ്ടോ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില. ഒരു പക്ഷെ അതെ കുറിച്ച് അത്രയും ആഴത്തില്‍ ചിന്തിക്കാത്തത് കൊണ്ടാകാം.

വിവേചന ബുദ്ധി വന്നതിനു ശേഷം എനിക്ക് ജാതിയിലോ മതങ്ങളിലോ വലിയ താല്പര്യമില്ല. എന്നിരുന്നാലും മറ്റു വിഭാഗങ്ങളുടെ നേരെ കുതിര കയറുന്നതിന് മതങ്ങളെയും ജാതിയെയും ഒരു പ്രതേക വിഭാഗം ഉപയോഗിക്കുന്നതിനെ നിശിതമായി എതിര്‍ക്കാറുണ്ട്. സ്വന്തം കുടുംബത്തില്‍ ജാതിയോ മതമോ ഇല്ല.

ഇതെല്ലം പറഞ്ഞാലും ജാതി വാല്‍ ഉപേക്ഷിച്ചു കാണുവാന്‍ ആഗ്രഹവുമുണ്ട്. വേറെ ഒന്നും കൊണ്ടല്ല.. സവര്‍ണര്‍ ശൂദ്രര്‍ തുടങ്ങി മുകളില്‍ ഉള്ളവര്‍ മാത്രമാണ് അതുപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്. അറിഞ്ഞോ അറിയാതെയോ അതെന്തോക്കെയോ പേറുന്നുണ്ടെന്നും തോന്നിയിട്ടുണ്ട്.

പലരും പറയാറുണ്ട്, ചെറുപ്പത്തിലെ അത് വീട്ടുക്കാര്‍ തന്നതാണെന്ന്. സമ്മതിച്ചു അതിനാല്‍ തന്നെ വിവേചന ബുദ്ധി കൊണ്ട് അതൊഴിവാക്കാനും കഴിയേണ്ടതല്ലേ? പ്രതേകിച്ചും അതോണ്ട് വലിയ ഉപകാരമില്ല എന്നവര്‍ പറയുന്ന നിലയ്ക്കും മനുഷ്യ സ്‌നേഹികള്‍ ആയതിനാലും. അങ്ങിനെ ചെയ്തു കണ്ടാല്‍ അത് അത്രയൊന്നും പ്രകടമല്ലിങ്കില്‍ തന്നെയും, നവോത്ഥാനത്തിന്റെ വേരോടുന്നിടങ്ങളില്‍ അത് നീരാകുമെന്നാണ് എന്റെ തോന്നലും.

അടുത്ത പേജില്‍ തുടരുന്നു

Masharsha-Nair


മഷര്‍ഷ നായര്‍


വന്ധ്യംകരണ ശസ്ത്രക്രിയാ യജ്ഞം

ങ്ങള് ഞാന്‍ ഒരു വാല് വച്ചെന്നും പറഞ്ഞു എന്നെ അണ്‍ ഫ്രെണ്ട് ചെയ്ത് പോയെങ്കിലും എനിക്ക് ങ്ങളെ മറക്കാന്‍ പറ്റുമോ ?? വന്ധ്യംകരണ ശസ്ത്രക്രിയാ യജ്ഞം അതിന്റെ ഫൈനല്‍ ലാപ് ഓടി തുടങ്ങീന്നു കേട്ടു??

അല്ല കൂട്ടുകാരാ ഒരു ചോദ്യം ചോദിക്കുവാന്നെ
കെ. കരുണാകരന്?! എന്ന മാരാര് ജാതി വാല് മുറിച്ചാണ് കേരള രാഷ്ട്രീയത്തില്‍ നിന്നത്. പക്ഷെ എന്തൊക്കെ പറഞ്ഞാലും അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയോളം എന്തായാലും കരുണാകരന്‍ വരില്ല .. അപ്പൊ ജാതി വാല് മുറിക്കാത്ത അച്യുതമേനോന്‍ ആണോ നല്ലത് കരുണാകരനോ?

അടുത്ത പേജില്‍ തുടരുന്നു


ഫേസ് ബുക്കില്‍ തന്നെ ഇടയ്ക്ക് കണ്ട ഒരു പോസ്റ്റ് ഓര്‍മ വരുന്നു. “സ്‌കൂള്‍ കാലഘട്ടത്തില്‍ സുധീഷും വിപിനും രഞ്ജിത്തും ആയി അറിയപ്പെട്ടിരുന്ന സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ സുധീഷ് മേനോന്‍, വിപിന്‍ നായര്‍, രഞ്ജിത്ത് വാര്യര്‍ ഒക്കെ ആയി പരിണമിച്ചു.”


Ajith-Medechirayil


അജിത് മേടേച്ചിറയില്‍


സ്‌കൂള്‍ കാലഘട്ടത്തില്‍ സുധീഷും വിപിനും!

ഒരു കുട്ടി ജനിക്കുമ്പോള്‍ അവന് അല്ലങ്കില്‍ അവള്‍ക്കു ആകെ ഉണ്ടാകുന്ന ഒരു വാല്‍ എന്ന് പറയുന്നത് മാതാവും ആയുള്ള ബന്ധം നിലനിര്‍ത്തുന്ന പൊക്കിള്‍ക്കൊടി മാത്രമാണ്.

എന്നാല്‍ അവനു തിരിച്ചറിവ് ആകുന്നതിനു മുന്നേ ഈ സമൂഹം “മേന്മ” ആയി അടിച്ചെല്‍പ്പിക്കുന്ന ഒന്നാണ് ഈ ജാതിവാല്‍.

ഒരു കാലത്ത് പേരിനോട് ചേര്‍ത്ത് ജാതിവാല്‍ വയ്കുന്നത് അപരിഷ്‌കൃതമായി കണ്ടിരുന്ന ഒരു ജനത ഇവിടെ ഉണ്ടായിരുന്നു. പുരോഗമന ചിന്തയുടെ ഉന്നതി ആകാം അന്നത്തെ തലമുറയെ അങ്ങനെ ചിന്തിപ്പിച്ചിരുന്നത്.

എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തം ആണ്. സമൂഹ മനസ്സില്‍ ജാതിയുടെ അതിപ്രസരം നേരിടുന്ന കാലം ആണ്. സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ജാതി സംഘടനകളുടെ ഇടപെടലുകള്‍ മനുഷ്യന്റെ ചിന്തകളെ ജാതിയുടെ മതില്‍ക്കെട്ടുകളില്‍ തളച്ചിടുന്നു. അതുകൊണ്ട് തന്നെ ജാതിവാല്‍ അല്ലെങ്കില്‍ പരസ്യമായി ജാതി പറയുന്നത് പലരും ഇന്ന് മഹോത്തരം ആയി കാണുന്നു എന്നതാണ് വസ്തുത.

ഫേസ് ബുക്കില്‍ തന്നെ ഇടയ്ക്ക് കണ്ട ഒരു പോസ്റ്റ് ഓര്‍മ വരുന്നു. “സ്‌കൂള്‍ കാലഘട്ടത്തില്‍ സുധീഷും വിപിനും രഞ്ജിത്തും ആയി അറിയപ്പെട്ടിരുന്ന സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയപ്പോള്‍ സുധീഷ് മേനോന്‍, വിപിന്‍ നായര്‍, രഞ്ജിത്ത് വാര്യര്‍ ഒക്കെ ആയി പരിണമിച്ചു.”

എന്തിനു വേണ്ടിയാണു ഈ പരിണാമം എന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേ ഉള്ളൂ , ആരോ ഒക്കെ ചേര്‍ന്നു നിര്‍മിച്ച ഒരു പൊതു ബോധം, ജാതി വാലിനു ആരൊക്കെയോ ചേര്‍ന്നു സൃഷ്ടിച്ചു കൊടുത്ത സ്വകാര്യ അഹങ്കാരം !

പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കി പത്രം ആയി തെളിഞ്ഞു നിന്നു നമ്മുടെ സമൂഹത്തിനെ നോക്കി കൊഞ്ഞണം കുത്തുന്ന ജീര്‍ണതയുടെ പര്യായം ആണ് യദാര്‍ത്ഥത്തില്‍ ജാതിവാല്‍.

ജീര്‍ണത ചികിത്സിച്ചു ഭേദമാക്കണം അല്ലെങ്കില്‍ ജീര്‍ണിച്ച ഭാഗം മുറിച്ചു കളയണം..അതിനു ആദ്യം ചെയ്യേണ്ടത് ജാതി വാല്‍ മുറിച്ചു കളയുക തന്നെ ആണ്.. അത് ഫേസ് ബുക്കില്‍ നിന്ന് മാത്രമല്ല സമൂഹത്തില്‍ നിന്നും വേണം. ആ ഒരു സമൂഹ്യ മാറ്റത്തിനു ഉള്ള ഒരു നല്ല തുടക്കം ആകട്ടെ ഇത് എന്ന് ആശിക്കുന്നു !

അടുത്ത പേജില്‍ തുടരുന്നു

Beena-Sarada


ബീന ശാരദ


അഭിമാനവും ഇല്ല അപമാനവും ഇല്ല

ജാതി വ്യവസ്ഥയോടും ജാതി പേര് കൊണ്ട് നടക്കുന്നവരോടും എനിക്ക് സ്‌നേഹമില്ല, എന്നാല്‍ വെറുപ്പും ഇല്ല. അവരുടെ അച്ഛനോ അമ്മയോ കൊടുത്ത പേര് കൊണ്ട് നടക്കുന്നു അവര്‍. ജാതി പേരുള്ളവരും ഇല്ലാത്തവരും അവരുടെ പ്രവൃത്തിയും സ്‌നേഹവും കൊണ്ട് മാത്രമാണ് സൌഹൃദം നേടേണ്ടത്. ഞാന്‍ അന്നും ഇന്നും എതിര്‍ക്കുന്നത് ഒരു ഉപാധി വച്ച് സൗഹൃദത്തെ വെട്ടി നിരത്തുന്നത് മാത്രമാണ്. ഞാന്‍ നായരാണ്. അത് പറയാന്‍ എനിക്ക് അഭിമാനവും ഇല്ല അപമാനവും ഇല്ല. എന്നെ ഞാന്‍ ആക്കിയത് നായര്‍ സമുദായം അല്ല. പുസ്തകങ്ങളും യാത്രകളുമാണ് എന്നെ ഞാനാക്കിയത്.

അതുകൊണ്ട് സുഹൃത്തേ, ആരെയും ഒരു പേര് കൊണ്ട് വിലയിരുത്താന്‍ എനിക്ക് സാധിക്കില്ല. പേര് കൊണ്ടല്ല ഒന്ന് കൊണ്ടും ആരെയും വിലയിരുത്തേണ്ട കാര്യമില്ല എന്ന തത്വം.

അടുത്ത പേജില്‍ തുടരുന്നു

Praveen-Elayi


പ്രവീണ്‍ എളായി


വാലു കൊണ്ട് ഒരു പട്ടിയും ഇരപിടിക്കാറില്ല

ഫെസ്ബുക്കിലെ ജാതിവാല്‍ ഒഴിവാക്കൂ കാമ്പൈന്‍ ഒരു നവസാമൂഹ്യ പരിഷ്‌കരണ യജ്ഞം ആണ്. വാലുകൊണ്ട് ഒരു പട്ടിയും ഇരപിടിക്കാറില്ല എന്നിരിക്കെ പണ്ടേ വാല്‍ മുറിച്ച മാനവന്‍ ഈജാതി ജാതിരതിയില്‍ അഭിരമിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നാറുണ്ട്.

മതങ്ങളെ ഒഴിവാക്കി, മാനവികതയിലെക്കുള്ള ഒരു പ്രയാണത്തിന്റെ അറ്റുപോയ കണ്ണിയെ വിളക്കാന്‍ ഷൈന്‍ ചേട്ടന് കഴിയട്ടെ. ജാതിയില്ലാത്ത മതമില്ലാത്ത പാറുവിന്റെയും ആമിയുടെയും പിന്തുണയുണ്ട്.

അടുത്ത പേജില്‍ തുടരുന്നു


കെ.പി ജയകുമാര്‍


സ്വാഭാവികമായും അദൃശ്യമായും അതിവിടെയുണ്ട്

Kp-Jayakumarവ്യക്തി/ സാമൂഹ ജീവിതങ്ങളില്‍ അധികാരത്തിന്റെയും ഉച്ചനീചത്വത്തിന്റെയും മുദ്രകള്‍ പതിപ്പിക്കുന്ന ഒരു ഘടനയെന്ന നിലയില്‍ ജാതി ആഴമേറിയ യാഥാര്‍ത്ഥ്യമാണ്. പേര്, പെരുമാറ്റം, നിറം, ഭക്ഷണം, ഉച്ചാരണം, മാന്യത, സാമാന്യബോധം, ബുദ്ധി, സംസ്‌കാരം എന്നിങ്ങനെ അത് സൂക്ഷ്മതലങ്ങളിലും, നല്ല ഭരണാധികാരി, നല്ല ഡോക്ടര്‍, ഉദ്യോഗസ്ഥന്‍, എന്‍ജിനിയര്‍, സിവില്‍ സര്‍വ്വീസുകാരന്‍ എന്നിങ്ങനെ പൊതുമണ്ഡലത്തിലും; നല്ലപുരുഷന്‍, കാമുകന്‍, ഭര്‍ത്താവ്, ഗൃഹനാഥന്‍ എന്നിങ്ങനെ കുടുംബ ഘടനയ്ക്കുള്ളിലും നമ്മുടെ തെരഞ്ഞെടുപ്പുകളെ ചിട്ടപ്പെടുത്തുന്നതില്‍ ജാതി നിര്‍ണ്ണായകമാണ്.

സവര്‍ണ്ണ സമുദായങ്ങളില്‍ “സംസ്‌കാര”വും “പാരമ്പര്യ”വുമായും അതെങ്ങനെ തെളിഞ്ഞും മറഞ്ഞുമിരിക്കുന്നു. കീഴാള മനുഷ്യര്‍ എന്തുകൊണ്ടാണ് അവരുടെജാതി രേഖപ്പെടുത്താത്? എന്നതാണ് ഇതിന്റെ മറുവശം. സവര്‍ണ ജാതിപാരമ്പര്യത്തോടൊപ്പം വന്നുചേരുന്ന ആധികാരികതയിലാണ് അവര്‍ ഊന്നുന്നത്. പലപ്പോഴുമത് ജാതിവ്യവസ്ഥയുടെ സര്‍വ്വസമ്മത മാതൃകകളാണ്.

ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും പുനരുല്‍പാദിപ്പിക്കപ്പെടുന്ന ഈ പ്രാധിനിത്യവ്യവസ്ഥ ജാതിനിലയെ വളരെ ഉച്ചത്തില്‍ തന്നെ സ്ഥാപിക്കുന്നുണ്ട്. വര്‍മ്മ മേനോന്‍, നമ്പീശന്‍, നമ്പൂതിരി, നമ്പ്യാര്‍ തുടങ്ങിയ ജാതിപ്പേരുകള്‍ യഥേഷ്ടം ഉപയോഗിക്കുന്നത് ഇതുമായി ചേര്‍ത്ത് കാണാവുന്നതാണ്.

ഉച്ചനീചത്വവും അധികാരവും സാംസ്‌കാരിക വിപണിയും മാധ്യമ, നവമാധ്യമ ഇടങ്ങളും പരസ്പരം കൈകോര്‍ക്കുന്നതിലൂടെ ജാതിയെ വീണ്ടും ഉച്ചസ്ഥായിയില്‍ പ്രതിഷ്ഠിക്കാനാവുന്നു. കേരളീയ ജീവിതത്തിന്റെ വര്‍ത്തമാന അനുഭവങ്ങളില്‍ ലീനമായിരിക്കുന്ന അവസ്ഥ തന്നെയാണ് ജാതി. നാമതിനെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും അല്ലെങ്കിലും, നമുക്കത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതവിടെ നിലനില്‍ക്കുന്നു.

അത്രയധികം സ്വാഭാവികമായും അദൃശ്യമായും അതിവിടെയുണ്ട്. സംവരണ ചര്‍ച്ചകളില്‍ “അര്‍ഹത”യുടെയും കഴിവിന്റെയും താരതമ്യ”വിചാരണ”യ്ക്കുള്ളില്‍ അത് ദൃശ്യവും അദൃശ്യവുമായി സ്ഥാനപ്പെടുന്നു. വരേണ്യസമുദായങ്ങളില്‍ സംസ്‌കാരമായും പാരമ്പര്യമായും സദാചാര വഴക്കങ്ങളായും അതെങ്ങിനെ മറഞ്ഞിരിക്കുന്നു. ഈ വ്യവസ്ഥയുടെ സങ്കീര്‍ണ്ണതയും ഉച്ചനീചത്വവും സാംസ്‌കാരിക അധീശത്വവും സാമ്പത്തികാടിത്തറയും അക്രമസ്വഭാവവും കൂടുതല്‍ സൂക്ഷ്മതയോടെ ഇഴപിരിച്ചെടുക്കേണ്ടതുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

നാല് ജാതിരഹിത നാമധാരികളുമായി ലാസര്‍ ഷൈന്‍ നടത്തിയ അഭിമുഖങ്ങള്‍…

nadee-gulmohar

ജാതിതെളിയാത്ത സര്‍ട്ടിഫിക്കറ്റ്: നദീ ഗുല്‍മോഹര്‍

അഭിമുഖം: 4

നദിയുടെ അടുത്തേയ്ക്ക് ഇന്നലെ ഞാന്‍ ചെല്ലുകയായിരന്നു. ഫ്രണ്ടസ് റിക്വസ്റ്റ് അയക്കുകയായിരുന്നു. നദീ ഗുല്‍മോഹര്‍
ഹാ എത്ര രസകരമായ പേര് എന്നതാണ് എന്നെ ആത്യാകര്‍ഷിച്ച ഘടകം. നദീ ഗുല്‍മോഹറുമായി നടത്തിയ അഭിമുഖം…

നദി ഗുല്‍മോഹര്‍, ഹായ് എന്തു റൊമാന്റിക്കായ പേര്. ആരാണ് താങ്കള്‍ ആണാണോ അതോ പെണ്ണാണോ. എന്താണീ പേരിന്റെ പൊരുള്‍?

ഗുല്‍മോഹര്‍ എന്നതും നദീ എന്നതും സ്ത്രീലിംഗ ശബ്ദങ്ങളാണ്. ഔദ്യോഗികമായി നദീര്‍ എന്നാണ് പേര്. ഫേസ്ബുക്കില്‍ രണ്ട് പേരുകള്‍ ചേര്‍ക്കണമല്ലോ അപ്പോഴാണ് പേര് പരിഷ്‌ക്കരിക്കാമല്ലോയെന്നോര്‍ത്തത്. കല്‍പ്പറ്റ ഗവ. കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്ന കാലത്ത് മാഗസിന് ആലോചിച്ച പേരാണ് ഗുല്‍മോഹര്‍. അന്ന് ഗുല്‍മോഹര്‍ സിനിമ ഇറങ്ങിയിട്ടില്ല. ആ പൂവിലെ ചുവപ്പ് തന്നെയാണ് ആകര്‍ഷിച്ചത്.

നദീര്‍ എന്ന അറബിവാക്കിന് മുന്നറിയിപ്പ് നല്‍കുന്നയാള്‍ എന്നാണ് അര്‍ത്ഥം പേരിലെ “ര്‍” എന്ന ചില്ലങ്ങെടുത്ത് കളഞ്ഞത് ബോധപൂര്‍വ്വമാണ്.
നദീര്‍ എന്ന പേര് എനിക്ക് സംതൃപ്തി നല്‍കിയിരുന്നില്ല എന്നതാണ് സത്യം.

പോണ്ടിച്ചേരിയില്‍ പിജിക്ക് പഠിക്കുമ്പോള്‍ കൂട്ടുകാര്‍ നദിയെന്ന് വിളിക്കുമായിരുന്നു. പോണ്ടിച്ചേരിയല്ലേ… വെള്ളമല്ലേ… നദി വെള്ളത്തിലെ ജീവിയല്ലേ
പിന്നീട് വിദേശത്തായിരുന്നപ്പോള്‍ സര്‍നെയിം ചോദിക്കും. അതെല്ലാം ചേര്‍ന്നതാണ് നദീ ഗുല്‍മോഹര്‍.

ഫേക്ക് നെയിമായി മറ്റുള്ളവര്‍ക്ക് തോന്നില്ലേ ഈ പേര്. ഒരു ഫേക്കനാകാനാണോ ഈ പേര് തിരഞ്ഞെടുത്തത്?

ഇല്ല. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റ് വരും എത്രമനോഹരമായ പേരാണ്. ഈ പേര് കണ്ടാല്‍ റിക്വസ്റ്റ് അയയ്ക്കാതിരിക്കുന്നതെങ്ങനെയെന്നാണ് പലരും മെസേജുന്നത്. പിന്നെ എന്റെ ഫേസ്ബുക്കിലുള്ള മിക്കവരെയും കേരളത്തിലുടനീളമുള്ള പല യാത്രകളിലും നേരിട്ട് കണ്ടിട്ടുണ്ട്. പിന്നെ എന്റെ പ്രൊഫൈല്‍ ചിത്രമുണ്ടല്ലോ.

ഈ പേരിന്റെ തിരഞ്ഞെടുപ്പിലൂടെ ജാതീയമായ പേരുകളില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൂടി നേടി നദീ ഗൂല്‍മോഹര്‍. അത് വളരെ ബോധപൂര്‍വ്വമായിരുന്നോ?

തീര്‍ച്ചയായും ബോധപൂര്‍വ്വമായിരുന്നു. ചാറ്റില്‍ വന്നു കഴിഞ്ഞ് താങ്കള്‍ മുസ്‌ലീമാണോ എന്ന് ചോദിക്കുന്നവരുണ്ട്. എന്റേത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയാണ്. പ്രായപൂര്‍ത്തിയാകുന്നതു വരെ മതപരമായി ജീവിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ശേഷം അവരെന്റെ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ല.

നദിയുടെ ജീവിതത്തില്‍ കുട്ടികള്‍ക്ക് പേരുകളിടേണ്ട സന്ദര്‍ഭം വരുമല്ലോ. അപ്പോള്‍, എന്തായിരിക്കും ആ പേരുകളുടെ മാനദണ്ഡം?

ജാതി, മതം, ലിംഗം എന്നത് അടയാളപ്പെടുത്താനുള്ള കുറുക്കുവഴിയാകില്ല പേരുകള്‍. പകരം അത്തരം അതിര്‍ത്തികളില്ലാതാകാനുള്ള പോംവഴിയാകണം പേരുകള്‍.

പേരുകളില്‍ ജാതിവാലുമായി നടക്കുന്ന യുവാക്കളായ സുഹൃത്തുക്കളോട് അകലം തോന്നാറുണ്ടോ?

അകലം തോന്നാറുണ്ടോ എന്നതിനെക്കാള്‍ ശരി, അടുപ്പം തോന്നാറില്ലെന്നതാണ്.

നദീ ഗുല്‍മോഹര്‍ എന്ന് മലയാളത്തില്‍ എഴുതുമ്പോള്‍ ഫേസ്ബുക്കില്‍ തിരഞ്ഞ് കണ്ടുപിടിക്കാന്‍ വലിയ പാടാണ്?

ഇംഗ്ലീഷിലായിരുന്നു ആദ്യം പേര്. അപ്പോള്‍ എപ്പോഴും ചാറ്റിലായിരിക്കേണ്ടി വരും. മലയാളത്തിലാകുമ്പോള്‍ ചാറ്റ്‌ബോക്‌സില്‍ പെട്ടെന്ന് വരില്ല. മലയാളത്തിലാക്കിയത് ചെറിയ ഒരു ഒളിച്ചോട്ടം തന്നെയാണ്.

വ്യക്തിപരമായി ഒന്നു പരിചയപ്പെടുത്താമോ?

കണ്ണൂര്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപകനാണ്. ഫേസ്ബുക്കില്‍ എന്റെ പേര് ഇതാണെന്നറിയാവുന്ന സ്റ്റുഡന്റ്‌സില്‍ ചിലര്‍ വിളിക്കുന്നത് കൂടുതല്‍ രസകരമായ പേരാണ് ഗുല്‍മുമാഷ്….

അടുത്ത പേജില്‍ തുടരുന്നു

laly-o-positive-interview

 ജാതി തെളിയാത്ത സര്‍ട്ടിഫിക്കറ്റ് : ലാലി ഒ പോസ്റ്റീവ്

അഭിമുഖം 3

ജെ.എന്‍.യുവില്‍ വുമണ്‍സ് സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന ലക്ഷ്മി മരിക്കാറിന്റെ അമ്മയും ഇന്റീരിയര്‍ ഡിസൈനറുമായ ഘമഹ്യ “o” Positive ഓര്‍ക്കുട്ട് കാലം മുതല്‍ എന്റെ ഫ്രണ്ടാണ്. ലാലി “ഒ” പോസിറ്റീവുമായി നടത്തിയ അഭിമുഖം:

ലാലി “ഒ” പോസിറ്റീവ്, വിവാഹിതകള്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്ന വാലിടത്ത് കിടക്കുന്ന “ഒ” പോസിറ്റീവ് ആരാണ്. എന്താണതിന്റെ അര്‍ത്ഥം?

കമ്പ്യൂട്ടര്‍ സാക്ഷരത ഒട്ടുമില്ലാതിരുന്നനാളുകളില്‍ വളരെ യാദൃശ്ചികമായാണ് ഓര്‍ക്കൂട്ട് എന്റെ ജീവിതത്തിലേക്ക് വന്നത്. നിയാസിന്റെ സ്റ്റാഫുകളിലൊരാള്‍ തമാശക്ക് ഉണ്ടാക്കിത്തന്നൊരു അക്കൗണ്ടും ഇമെയിലും. അതിലെ പേരും ഇമെയില്‍ ഐ.ഡിയും പാസ്‌വേഡുമെല്ലാം എന്നെക്കുറിച്ചുള്ള അവന്റെ അനുമാനങ്ങളും തീരുമാനങ്ങളുമായിരുന്നു.

പേരിന്റെ സ്‌പെല്ലിംഗ് പോലും അവന്‍ തീരുമാനിച്ചു. ലാലി നിയാസ് അതായിരുന്നു എന്റെ ഓര്‍ക്കൂട്ടിലെ പേര്. ഇമെയില്‍ ഐ.ഡി lallynias@gmail.com എന്നും. പക്ഷേ, അന്നേ ജാതിയോ മതമോ എന്റെ ചിന്തകളിലില്ലെന്ന് അവനറിയാവുന്നതു കൊണ്ട് തന്നെയാകും മതത്തിന്റെ കോളം പൂരിപ്പിക്കാതെ വിട്ടു. അത്രയും ആശ്വാസം.
പക്ഷേ എന്റെ ബാങ്ക് അക്കൗണ്ടിലോ, ഡ്രൈവിങ്ങ് ലൈസന്‍സിലോ, ഒരു തരത്തിലുള്ള ഒഫീഷ്യല്‍ ഡോക്യുമെന്റ്‌സോ ലാലി നിയാസ് എന്ന പേരിലില്ലാതിരുന്നിട്ടും.(അത് ജീവിതത്തിന്റെ ആദ്യം മുതലേ എന്റെ തീരുമാനമായിരുന്നു)

ഫേസ് ബുക്കില്‍ ഈ പേരു എനിക്കൊരു ബുദ്ധിമുട്ടായി തോന്നിത്തുടങ്ങിയപ്പോളാണു ഫേസ്ബുക്കിലെ പലരും സ്വന്തം രക്തഗ്രൂപ്പുകള്‍ ചേര്‍ത്ത് തന്റെ പേരു പുതുക്കുന്നതു കണ്ടപ്പോള്‍ എനിക്കും ഈ ആശയം തോന്നിയത് ഒരു മനുഷ്യനു അവരുടെ ശരീരവും അതിന്റെ പ്രവര്‍ത്തനവുമെല്ലാം ഒരു പോലെയാകുമ്പോഴും, രക്തത്തിന്റെ നിറം ചുവപ്പാകുമ്പോഴും അതിന്റെ ഗ്രൂപ്പു മാറുന്ന പ്രകൃതിനിയമമാണ് യഥാര്‍ഥത്തില്‍ മനുഷ്യന്റെ മതമെന്ന തോന്നല്‍. അതാണീ ഓ പോസിറ്റീവിന്റെ പിന്നില്‍

ഈ ഫേസ്ബുക്ക് പേര് ഇനി മാറ്റുമോ. അതോ ഇതായിരിക്കുമോ എക്കാലവും ഫേസ്ബുക്ക് പേര്?

തീര്‍ച്ചയായും ഇതു തന്നെയാകും ഇനിയെന്റെ ഫേസ് ബുക്കിലെ പേര്. ഇതെന്റെ ഐഡന്റിറ്റി തന്നെയാണ്.

അമ്മയാണെന്നറിയാം. മക്കള്‍ക്ക് പേരിട്ടപ്പോള്‍ പ്രത്യേകമായി വല്ലതും ശ്രദ്ധിച്ചിരുന്നോ?

എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്. ലക്ഷ്മിയും അനാര്‍ക്കലിയും. പേരിടുമ്പോള്‍ എന്തെങ്കിലും പ്രത്യേകതകളുണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. തീര്‍ച്ചയായും എന്റെ ആശയവും ഇഷ്ടവുമൊക്കെയാണെന്റെ കുട്ടികളുടെ പേരുകള്‍. അതിലുപരി അതിലൊരു രാഷ്ട്രീയവുമുണ്ട്.

ലാലിയുടെ പേര് കേള്‍ക്കുമ്പോള്‍ ജാതി ചോദിക്കുന്നവരുണ്ടോ. എന്താണ് അവരോടുള്ള പ്രതികരണം?

ഞാനിടപെടുന്ന എല്ലാ ജീവിത പരിസരങ്ങളിലും എന്റെ ജാതിയും മതവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പലരോടും ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. സഹതപിച്ചിട്ടുണ്ട്. മിണ്ടാതിരുന്നിട്ടുണ്ട്. എങ്കിലും എന്നെ ഏറ്റവും വിഷമിപ്പിച്ച ഒരാള്‍ എറണാകുളത്തെ ഒരു ബസ്സ്‌റ്റോപ്പില്‍ വെച്ച് പരിചയപ്പെട്ട ഒരു അന്ധനായിരുന്നു. സ്വന്തം ബസ്സു കാത്തു ഏറെ നേരം നില്‍ക്കേണ്ടി വന്നൊരു അന്ധനെ അയാളുടെ ബസ്സ് വരും വരെ കൂട്ടു നിന്ന് അയാളോടൊപ്പം ബസ്സില്‍ കയറി ഒന്നിച്ചിരുന്ന് കലൂരിറങ്ങി. അപ്പോള്‍ അയാളും ചോദിച്ചത് ചേച്ചിയുടെ മതമെന്തെന്നായിരുന്നു

ഫേസ്ബുക്കില്‍ ലാലി വര്‍ഷങ്ങളായി സജീവമാണ്. ഫേസ്ബുക്കിലെ ജാതീയതയെക്കുറിച്ച് പറയൂ?

ഒറ്റനോട്ടത്തില്‍ നമ്മുടെ സമൂഹത്തിന്റെ ഒരു പരിഛേദം തന്നെയാണു ഫേസ്ബുക്ക്. പെട്ടെന്ന് കണ്ടാല്‍ ഇവിടെ മതങ്ങളോ, മത ചിന്തകളോ അത്രയൊന്നും തെളിഞ്ഞു കാണാറില്ല. എന്നാല്‍ ഒരു പ്രത്യേക ഇഷ്യൂ ഉണ്ടാകുമ്പോള്‍ പലപ്പോഴും ഞാന്‍ ജനിച്ച് വളര്‍ന്നു വന്ന എന്റെ മതം ഫേസ്ബുക്കിലൂടെ തിരിച്ചറിഞ്ഞവര്‍ എന്നെ ബോധപൂര്‍വ്വം അവരുമായി കൂട്ടി ചേര്‍ക്കാറുണ്ട്. ചില സംബോധനകള്‍, മത ചിന്തകള്‍, ഒക്കെ.

അതില്‍ ഏറ്റവും ഓര്‍ത്തു വക്കുന്നത് വിജയന്‍ മാഷ് ഗുജറാത്ത് ഇഷ്യൂവുമായി ബന്ധപ്പെട്ട നടത്തിയ ഒരു പ്രസ്താവനയെ ചോദ്യം ചെയ്ത് ഒരാള്‍ എഴുതിയത് എന്നെ ടാഗ് ചെയ്തതാണ്. (അതൊരു പ്രത്യേക മതത്തെ സംബന്ധിക്കുന്ന ഒന്നായിരുന്നു)

സത്യത്തില്‍ ലാലി”ഒ” പോസിറ്റീവിന്റെ ജാതിയെന്താണ്?

വലിയ ഈശ്വരവിശ്വാസിയായ ഒരമ്മ തികഞ്ഞ മതനിഷ്‌കര്‍ഷയോടെ വളര്‍ത്തിയ മകളാണു ഞാന്‍. എല്ലാ മത ചിന്തകളും എന്നിലുണ്ടായിരുന്നു. കാലാന്തരത്തില്‍ പടം പൊഴിയും പോലെ എന്നില്‍ നിന്നും അവയോരോന്നായി പൊഴിഞ്ഞു പോയത് തന്നെയാണ്. മാര്‍ക്‌സിന്റെ ചരിത്രപരമായ ഭൗതികവാദത്തെ, അതിന്റെ സാരാംശത്തെ അര്‍ഥമറിഞ്ഞ് ഗ്രഹിച്ചൊരാളാണു ഞാന്‍. ഞാന്‍ ഏതെങ്കിലും ജാതിയിലോ മതത്തിലോ ഈശ്വരനിലോ വിശ്വസിക്കുന്നില്ല.

അടുത്ത പേജില്‍ തുടരുന്നു

di-nil

 

ജാതിതെളിയാത്ത സര്‍ട്ടിഫിക്കറ്റ്: ദി നില്‍

അഭിമുഖം 2

നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രൊഫൈല്‍ ചിത്രവുമായി മുന്നിലെത്തിയ ഫേസ്ബുക്ക് സുഹൃത്താണ് ദി നില്‍. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കമ്പനിയില്‍ ടെക്‌നിക്കല്‍ റൈറ്ററാണ് ദി നില്‍. തൃശൂര്‍ സ്വദേശിയും കേരളവര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ദി നിലുമായി നടത്തിയ അഭിമുഖം.

ദി നില്‍ എന്ന പേരിന്റെ അര്‍ത്ഥം എന്താണ്?

ദിനില്‍ എന്ന പേരിനു അര്‍ത്ഥമൊന്നുമില്ല. കോളേജില്‍ പഠിക്കുന്ന കാലം വരെ അതിന്റെ അര്‍ഥം അന്വേഷിച്ചു നടന്നിട്ടുണ്ട്. സ്വന്തം പേരിന്റെ അര്‍ത്ഥം അറിയാനുള്ള ആഗ്രഹകൊണ്ടോന്നുമല്ല ആളുകള്‍ അര്‍ത്ഥം ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാതെ വരുമ്പോള്‍ അന്വേഷണ സ്വഭാവമുള്ള ഒരാള്‍ എന്ന നിലയില്‍ എന്റെ പേരിന്റെയും അര്‍ത്ഥം അന്വേഷിച്ചിട്ടുണ്ട്.

ചേട്ടന്റെ പേര് Dയിലാണ് തുടങ്ങുന്നത്. ഇളയവനും Dയില്‍ തുടങ്ങിയ പേരിടാനായി അച്ഛനും അമ്മയും അന്വേഷണം നടത്തിയപ്പോള്‍ അവരുടെ ഏതോ സുഹൃത്ത് കണ്ടെത്തിക്കൊടുത്ത പേരാണ് Dhinil. അതിന്റെ അര്‍ത്ഥം അവര്‍ക്കും അറിയില്ലായിരുന്നു.

അവസാനം ഞാന്‍ തന്നെയാണ് ആ പേരിനു ഒരു അര്‍ത്ഥം നല്‍കിയത്. അതെനിക്ക് ലഭിച്ചത് എന്റെ പേരു വേര്‍ തിരിച്ചെഴുതിയാല്‍ ലഭിക്കുന്ന ഇംഗ്ലീഷ് ശബ്ദത്തില്‍ നിന്നുമാണ്. It sound like “The Nil”.

അച്ഛന്റെയോ കുടുംബത്തിന്റെയോ വാല് എന്റെ പേരിന്റെ കൂടെ കൊണ്ട് നടക്കേണ്ടതില്ല എന്ന തീരുമാനമുണ്ടായിരുന്നത് കൊണ്ട് ആദ്യമേ സ്ഥലപേരായിരുന്നു (കൂര്‍ക്കഞ്ചേരി) വാല് പോലെ ഫേസ്ബുക്കില്‍ കൊണ്ടു നടന്നിരുന്നത്. പിന്നീട് അതും ഉപേക്ഷിച്ചു.

എന്റെ പേരിനെ നേരത്തെ പറഞ്ഞ ഇംഗ്ലീഷ് ശബ്ദത്തിനനുസരിച്ചു വിഭജിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ സ്വയം സം”പൂജ്യ”നായി പിറന്നു.

ദി നില്‍ എന്നത്, നില്‍പ്പ് സമരത്തോടുള്ള ഐക്യദാര്‍ഢ്യമായാണ് ഞാന്‍ കണ്ടത്?

മറ്റുള്ളവര്‍ എങ്ങിനെ കാണുന്നുവെന്നുള്ളതിനെ എതിര്‍ക്കുന്നില്ല. ദി നില്‍ എന്നൊരാള്‍ ഇല്ലെന്നു വിശ്വസിച്ചിരുന്നവര്‍ പോലും ഫേസ്ബുക്കില്‍ ഉണ്ട്. നില്‍പു സമരവുമായി സഹകരിക്കുന്നുണ്ടെങ്കിലും പേരിനു അതുമായി ബന്ധമില്ല.

വളരെ അടുപ്പമുളള്ള സുഹൃത്തുക്കളില്‍ തന്നെ ജാതിവാലുള്ളത് കാണുമ്പോള്‍ എന്തായിരുന്നു പ്രതികരണം?

വിഷമം തോന്നാറുണ്ട്. എന്റെ സമപ്രായക്കാരോടും എനിക്ക് ബന്ധമുള്ളവരോടും ഒഴിവാക്കാന്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഇല്ലാതിരുന്ന വാല്‍ എഴുതി ചേര്‍ത്തവരോട് അതിനെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങള്‍ കൂടിയുണ്ട്.

പലരും പറയുന്നു ജാതി പേരിലേ ഉള്ളൂ മനസിലില്ലെന്ന് അതിനെ എങ്ങനെ കാണുന്നു?

അതൊരു ശുദ്ധ അസംബന്ധമാണ്. അതിനോട് യോജിക്കാന്‍ സാധിച്ചിട്ടില്ല. മനസ്സില്‍ ഇല്ലാത്ത ഒരു ഭാരം പേരില്‍ കൊണ്ട് നടക്കുന്നതെന്തിനാണ്.
അതെ സമയം പേരില്‍ ജാതി വാല്‍ ഇലെങ്കിലും മനസ്സില്‍ ഉള്ളവരാണ് കൂടുതല്‍. ജാതി പേരിലായാലും മനസിലായാലും ല്ലാണ്ടാകേണ്ടതാണ്.

മക്കള്‍ക്ക് പേരിടുമ്പോള്‍, ഇന്നത്തെ മനുഷ്യന്‍ പ്രത്യേകമായി എന്തെങ്കിലും ശ്രദ്ധിക്കണമെന്ന് തോന്നുന്നുണ്ടോ?

തോന്നിയിട്ടുണ്ട്. പക്ഷെ എത്രപേര്‍ അതു ചെയ്യുന്നുണ്ട് എന്നുള്ളതാണ് മില്ല്യന്‍ ഡോളര്‍ ചോദ്യം.

സ്വാധീനിച്ച, ഗംഭീരമെന്ന് തോന്നിച്ച വേറെ പേരുകളെ, ആ പേരുകാരെ പരിചയപ്പെട്ടിട്ടുണ്ടോ?

ഒരു മനുഷ്യന്റെ പേരില്‍ വലിയ കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. പ്രൗഢ ഗംഭീരമെന്നു തോന്നുള്ള പേരുണ്ടെങ്കിലും ആളുകള്‍ക്ക് ഉപകാരമില്ലാത്ത ഒരു വ്യക്തിത്വമാണെങ്കില്‍ എല്ലാം തീര്‍ന്നില്ലേ. അതുകൊണ്ട് തന്നെ എന്നെ സ്വാധീനിച്ച പേരുകള്‍ ഇല്ല. എന്നാല്‍ സ്വാധീനിച്ച വ്യക്തികള്‍ ഉണ്ട്. ഉദാ: ടി. ശശിധരന്‍, ഗീതാനന്ദന്‍.

ഫേസ്ബുക്ക് പേരില്‍ ദി നില്‍നെ പോലെ പരീക്ഷണങ്ങള്‍ നടത്തിയവര്‍ ഒത്തിരി. അത്തരം പരിഷ്‌ക്കാരങ്ങളിലൂടെ പേരുകളിലെ പിന്തിരിപ്പന്‍ വാലുകള്‍ മുറിക്കപ്പെടുകയായിരുന്നു. ദി നില്‍ എന്റെ ഫേ്‌സ്ബുക്ക് ഫ്രണ്ടായതില്‍ ഞാനഭിമാനിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

Fyodor-Sam-Brook

ജാതി തെളിയാത്ത സര്‍ട്ടിഫിക്കറ്റ് :  ഫയദോര്‍ സാം ബൂക്ക്

അഭിമുഖം: 1

ത്രിശൂര്‍ സെന്റ് തോമസ് കോളേജിലെ രണ്ടാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായ ഫയദോര്‍ സാം ബ്രൂക്ക് (എ്യീറീൃ ടമാ ആൃീീസ) എന്റെ ഫേസ് ബുക്ക് ഫ്രണ്ടാണ്. എ ലാണ് പേര് തുടങ്ങുന്നത്. ഫയദോറുമായി നടത്തിയ അഭിമുഖം:

എന്താണ് ഫയദോര്‍ സാം ബ്രൂക്ക്‌സ് എന്ന പേരിന്റെ അര്‍ത്ഥം?

എന്റെ പേരില്‍ ദസ്‌തോസ്‌ക്കിയുണ്ട്… കൊച്ചരുവിയുണ്ട്… പിന്നെ അച്ഛനുമുണ്ട്… ഫയദോര്‍ ദസ്‌തോസ്‌ക്കിയാണ്. ബ്രൂക്ക്‌സ് എന്നാല്‍ കൊച്ചരുവി. സാം എന്റെ അച്ഛനാണ്.

പേര് കേട്ടാല്‍, ജാതി ഏതെന്ന് ആരെങ്കിലും തിരിച്ചറിയാറുണ്ടോ?

ക്രിസ്ത്യാനിയാണോയെന്ന് ചിലര്‍ ചോദിക്കും പക്ഷെ, ഞാന്‍ ക്രിസ്ത്യാനിയല്ലല്ലോ.

ഈ പേര് വേണ്ടായിരുന്നു എന്നു തോന്നിയുട്ടുണ്ടോ?

ഏയ്. രണ്ടാം വയസുമുതല്‍ ഞാന്‍ പേര് എഴുതി തുടങ്ങിയെന്നാണ് അമ്മ പറയുന്നത്. ആദ്യം ഫയദോര്‍ എന്നെഴുതാന്‍ പഠിച്ചു. പിന്നെ മൂന്നു വയസൊക്കെയായപ്പോള്‍ മുഴുവനെഴുതി. വിദേശിയാണെന്ന് കരുതിയ ചിലരുമുണ്ട്. മലയാളം പറയുമ്പോള്‍ അതെല്ലാം മാറും.

പേര് കൊണ്ട് ഗുണമുണ്ടായോ?

ഞാന്‍ കോളേജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി ജയിച്ചു. എന്റെ പേരിന് വോട്ട് ചെയ്തവരുണ്ട്. ആ പേര് ഇഷ്ടമായി അതുകൊണ്ട് വോട്ട് ചെയ്തു എന്നു പറഞ്ഞ കുറെപ്പേരുണ്ട്. എന്റെ പേരിനോടുള്ള ഇഷ്ടം കൊണ്ട് കുറെ കൂട്ടുകാരേയും കിട്ടി

ജാതിപ്പേര് ചേര്‍ക്കണമെന്ന് തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. പേരിനോടൊപ്പം ജാതിപ്പേരുള്ള കൂട്ടുകാര്‍ എനിക്കുണ്ട്. അവരോടൊക്കെ ചോദിച്ചിട്ടുണ്ട് ഇക്കാലത്തും ജാതിപ്പേരൊക്കെ ഇടുമോടേയ്. അതൊക്കെ പഴഞ്ചന്‍ പരിപാടിയല്ലേയെന്ന്.

ജാതി ചോദിച്ചാല്‍ എന്തു പറയും?

ചോദിക്കുന്നവരുണ്ട്. മനുഷ്യനാണെന്ന് പറയും. എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. നമ്മള്‍ രണ്ടു ജാതിയായതുകൊണ്ട് വീട്ടുകാര്‍ സമ്മതിക്കില്ല, കല്യാണം കഴിക്കാനാവില്ലെന്ന് പറഞ്ഞ് അവള്‍ പോയി. ശ്ശേ അവളെന്താ അങ്ങിനെയെന്ന് തോന്നി.

കോളേജില്‍ ജാതിപ്പേരുള്ളവരുണ്ടോ?

ഒരു കൂട്ടുകാരി ക്ലാസിലുണ്ട്. അവളുടെ പാത്രത്തില്‍ നിന്നാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. അവളുടെ അച്ഛന്‍ ഇട്ടപേരാണ്. എനിക്കും അച്ഛനിട്ട പേരാണ്.

വീട്ടില്‍ വേറെ ആരൊക്കെ?

അച്ഛന്‍, അമ്മ, അനുജന്‍. റമോണ്‍ സാം സെയ്ജ് എന്നാണ് അവന്റെ പേര്.

അടുത്ത പേജില്‍ തുടരുന്നു

IMPORTANT DAYS OF FB NAME”s TAIL-CUTTING ;)

SAHODARAN-AYYAPPANഎസ്എന്‍ കോളേജ് മാഗസിനുകളില്‍ ആദ്യപേജ് ശ്രീനാരായണ ഗുരുവിനുള്ളതാണ്. ഗുരുമന്ദിരങ്ങളില്‍ കാണാറുള്ള അതേ ഗുരുവിനെ അവിടെയങ്ങ് സ്ഥാപിച്ച് കടമതീര്‍ക്കുകയാണ് പതിവ്. എസ്എന്‍ കോളേജില്‍ “കാണി” എന്ന മാഗസിനില്‍ (1999) എഡിറ്റോറിയല്‍ ബോര്‍ഡ് ഒരു തീരുമാനമെടുത്തു.

ശ്രീനാരായണ ഗുരുവിന്റെ ഒര്‍ജിനല്‍ ഫോട്ടോ ഇടാം. പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു പറഞ്ഞ ആ ഒരു ജാതി എന്നത് ഈഴവ ജാതിയാണ് എന്ന് പ്രചരിപ്പിക്കപ്പെട്ട, “ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന്” എന്ന വാക്യം വേണ്ടെന്ന് വെച്ചു. പകരം “”ജാതികൊണ്ട് ഒരു ഗുണവുമില്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യം നശിപ്പിക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു”” എന്ന വാചകം കീച്ചി.

വെള്ളാപ്പള്ളിയാണ് മാനേജര്‍. പുള്ളിയുടെ നിഴലിലാണ് കോളേജ്. സംഭവം വിവാദമായി. ശ്രീനാരായണ ഗുരുവിന്റെ മോശം ചിത്രം കൊടുത്തു എന്നായിരുന്നു ആരോപണം. ചിത്രത്തെക്കാള്‍ ചൊടിപ്പിച്ചത് താഴെക്കൊടുത്ത വാചകം തന്നെയാണ് എന്നു ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ചൊടിപ്പിക്കാനായി എന്നതുതന്നെയിരുന്നു ആ വാചകത്തിന്റെ പ്രസക്തിയും.

ജാതി വേണ്ട എന്നു തീര്‍ത്ത് പറഞ്ഞ് പന്തിഭോജനം, മിശ്രവിവാഹം എന്നീ പ്രായോഗിക സമരങ്ങള്‍ നടത്തിയ റിയല്‍ ഹീറോ സഹോദരന്‍ അയ്യപ്പനെ സ്മരിച്ച് തുടങ്ങട്ടെ.

ഫേസ്ബുക്ക് പേരില്‍ നിന്ന് ജാതിപ്പേര് ഒഴിവാക്കിക്കൂടേ, എന്ന എന്റെ അഭ്യര്‍ത്ഥനയോട് ശ്രീ നായര്‍ എന്ന പേര് “ശ്രീരാജഗോപാല്‍” എന്നാക്കി പോസിറ്റീവായി പ്രതികരിച്ച ശ്രീരാജഗോപാലിനോടുള്ള ടൃലല ഞമഷമഴീുമഹ നന്ദി രേഖപ്പെടുത്തുന്നു.

THE DA “Z”


“”ജാതിവാല്‍””പ്പേരുള്ളവര്‍ എന്നെ അണ്‍ഫ്രണ്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥന മാനിച്ച് എന്നോട് സഹകരിച്ചവര്‍ക്ക് നന്ദി. നാളെ മുതല്‍ 26 ദിവസങ്ങള്‍ കൊണ്ട് ഞാന്‍ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റ് ശുചീകരിക്കും എന്ന് ഇതിനാല്‍ അറിയിക്കുന്നു. നാളെ z അക്ഷരത്തില്‍ തുടങ്ങും


പേരില്‍ ജാതിവാലുള്ള എല്ലാ മാന്യരും എന്റെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടതാണ്. ഈ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ട് ഒരു ഡാഷ് സി. നായരെ ഇതിനാല്‍ അണ്‍ഫ്രണ്ട് ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു!

(ജാതിപ്പേരിനെ അനുകൂലിച്ച് എഫ്ബിയില്‍ ലേഖനമെഴുതിയതിനാലാണ് ആ മഹതിയെ ഈ ഉദ്ഘാടന മാമാങ്കത്തിനായി തിരഞ്ഞെടുക്കേണ്ടി വന്നത്)

ഫ്രണ്ട്‌സ് ലിസ്റ്റില്‍ z ല്‍ തുടങ്ങുന്ന പേരുകളില്‍ ജാതിപ്പേര് വാലായുള്ള ആരുമില്ല. സന്തോഷം. നാളെ ഡേ Y

അടുത്ത പേജില്‍ തുടരുന്നു

Ravi-Varma3

ഡേ R : നാളെ രവി”വര്‍മ്മ”യുടെ ദിവസമാണ്

ഗുരുക്കന്മാരില്‍ മാത്രം കണ്ടുവരാറുള്ള അപൂര്‍വ്വതരം ഹാസ്യം കൈമുതലായുള്ള ആളാണ് വര്‍മ്മാജി.

നോണ്‍വര്‍ക്കിസം വര്‍മ്മാജിയുടെ രാഷ്ട്രീയവും ജീവിതവുമാണ്. ഓരോതവണ ത്രിപ്പൂണിത്തുറയില്‍ പോയി വര്‍മ്മാജിയെ കണ്ട് മടങ്ങുമ്പോഴും മനസും ശരീരവും പുതിയതായിരിക്കും. ഫേസ്ബുക്കിനെ കേവലസൗഹൃദത്തിനപ്പുറത്തേയ്ക്കുള്ള ഇടമാക്കി മലയാളത്തില്‍ മാറ്റിയത് വര്‍മ്മാജിയുടെയടക്കം നിരന്തരമായി തുടരുന്ന വിരസമല്ലാത്ത ഇടപെടലുകളാണ്.

വര്‍മ്മാജിയെ പറ്റി വിജയ് (Vijay Jos) പറയാറുള്ള പല കഥകളിലൊന്നിതാണ് അദ്ദേഹം അസാധാരണമായി മാത്രമേ പുറത്തേയ്ക്ക് ഇറങ്ങാറുള്ളു. റോഡുമുക്കു വരെ പോയി സിഗററ്റ് വാങ്ങാന്‍ പോകാന്‍ പുള്ളിക്ക് മടിയാണ്. അത് വലിയ ചെലവാണ് എന്നാണ് പുള്ളിക്കാരന്റെ പക്ഷം. വര്‍മ്മാജി പുറത്തേയ്ക്കിറങ്ങിയാല്‍ വര്‍ക്കികളായ ചിലര്‍ വര്‍മ്മാജിക്ക് വട്ടം വെയ്ക്കും. എന്നിട്ട് തലചൊറിഞ്ഞ് അടിമ ഭാവത്തില്‍ നിന്ന് വിളിക്കും തമ്പ്രാ..

ഈ തമ്പ്രാ വിളിയിലല്ല പ്രശ്‌നം. കൈ നീട്ടലിലാണ്. കള്ളുകുടിക്കാനാണ് കാശ് ചോദിക്കുന്നത്. വര്‍മ്മാജിയുടെ കുടുംബത്തിലെ പഴയ പണിക്കാരായിരിക്കും അതിലേറെയും. അവരെക്കൊണ്ട് വര്‍മ്മാജി അടിമപ്പണിയൊന്നും ചെയ്യിപ്പിച്ചിട്ടില്ല.. അത് ചെയ്യിപ്പിച്ചത് മുതുമുത്തശ്ശന്മാരൊക്കെയാകും.

എന്നാലും, ഞാനൊരു കമ്യൂണിസ്റ്റാടോ… ഞാന്‍ നിങ്ങളെക്കാള്‍ ദരിദ്രനാടോ എന്നൊന്നും പറയാന്‍ വര്‍മ്മാജിക്ക് നാവുപൊങ്ങില്ല. അവരുടെ ആവശ്യം ന്യായമാണല്ലോ കള്ളുകുടിക്കാന്‍ കാശെന്നത്. പോക്കറ്റിലാണെങ്കില്‍ കാശുമുണ്ട്. കൊടുത്തേയ്ക്കാം എന്ന് തീരുമാനിക്കുകയല്ലാതെ ഒരു നോണ്‍വര്‍ക്കി എന്തുചെയ്യാന്‍. ഈ കാശ് ചോദ്യം ഭയന്ന് വര്‍മ്മാജി ആ മുറിവിട്ടിറങ്ങില്ലെന്നതാണ് കഥ.

പണ്ടുപണ്ടാരോ സുഖിച്ച് ഉമ്മറത്ത് മലര്‍ന്നതിന്റെ ശമ്പളമാണ് വര്‍മ്മാജിക്ക് എട്ടിന്റെ പണിയായി വട്ടം വീഴന്നത് (ഇക്കഥ വര്‍മ്മാജി നേരിട്ട് പറയുന്നതാകും ബഹുരസം)

പേരിന്റെ കൂടെ വര്‍മ്മയെന്ന ജാതിപ്പേരുള്ള ഗുരു രവി, എന്തു “സൈക്കോളജിക്കല്‍ മൂവി”ലൂടെയായിരിക്കും എന്റെ ഈ പേരുവെട്ടി കളിയില്‍ എന്നെ തോല്‍പ്പിക്കുക, എന്നറിയാനുള്ളതാണ് എനിക്ക് നാളെ കളിക്കാനുള്ളതാണ്, ജയിക്കാനുള്ളതല്ല ചില കളികള്‍

അടുത്ത പേജില്‍ തുടരുന്നു

Rahul-Vijay

മരണത്തിന് ലഭിച്ച പാച്ചന്റെ (Rahul Vijay) ഫ്രണ്ടസ് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടതിനാല്‍ ഇന്ന് ജാതിവാല്‍ ഒഴിവാക്കല്‍ കളി ഉണ്ടായിരിക്കുന്നതല്ല.

നവമാധ്യമങ്ങളിലെ മലയാള ലിപി ആ പ്രതിഭയോടു കടപ്പെട്ടിരിക്കുന്നു.

നമ്മളെയെല്ലാം അണ്‍ഫ്രണ്ട് ചെയ്ത പാച്ചനോട് പിണക്കത്തോടെ,


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് വെബ് വിഭാഗത്തിലെ സോഷ്യല്‍ മീഡിയാ കോ ഓര്‍ഡിനേറ്റര്‍ വയനാട് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ രാഹുല്‍ വിജയ് അന്തരിച്ചു. 29 വയസ്സായിരുന്നു. പിതാവ്: വിജയന്‍. മാതാവ്: വനജ. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം അമ്പലം ശ്മശാനം.

കേരള പ്രസ് അക്കാദമിയില്‍നിന്ന് 2008 ല്‍ ജേണലിസം ഡിപ്ലോമ നേടിയ ശേഷം വീക്ഷണം, കേരള കൌമുദി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള കൌമുദി വയനാട് ബ്യൂറോ ചീഫ് ആയിരുന്നു. മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

പത്രപ്രവര്‍ത്തന രംഗത്തു നിന്ന് ഭാഷാ സാങ്കേതിക രംഗത്തേക്ക് എത്തിയ രാഹുല്‍ ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കാന്‍ ലോകമെങ്ങും നടന്ന ശ്രമങ്ങളിലെ മുഖ്യ പങ്കാളിയായിരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിലും മലയാള ഭാഷാ സാങ്കേതിക രംഗത്തെ പ്രധാന കൂട്ടായ്മകളിലും സജീവമായിരുന്നു.

മലയാളത്തില്‍ ആദ്യമായി പത്ര പ്രസാധനത്തില്‍ യൂനി കോഡ് ഉപയോഗിച്ചത് രാഹുലിന്റെ നേതൃത്വത്തിലായിരുന്നു. കേരള കൌമുദി ദിനപത്രം യൂനി കോഡ് ഉപയോഗിച്ച് പുറത്തു വന്നത് രാഹുലിന്റെ മുന്‍കൈയിലായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷനുകള്‍ രാഹുല്‍ വികസിപ്പിച്ചു. ഇന്നുപയോഗിക്കുന്ന പല മൊബൈല്‍ ആപ്ലിക്കേഷനുകളുടെയും മലയാളം മാനുവല്‍ തയ്യാറാക്കിയത് രാഹുല്‍ ആയിരുന്നു.

മലയാളം കമ്പ്യൂട്ടിംഗ് രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായിരുന്നു. ലിപി രൂപകല്‍പ്പന, ഭാഷാ സാങ്കേതികത എന്നീ മേഖലകളില്‍ സജീവമായിരുന്നു. ഓണ്‍ലൈനില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ക്ക് രൂപം നല്‍കി. രാഹുല്‍ ഡിസൈന്‍ ചെയ്ത ലിപിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ് ബുക്ക് പ്രൊമോകളില്‍ ഉപയോഗിക്കുന്നത്.

കേരളത്തിലെ ചുരുക്കം യൂ ട്യൂബ് സര്‍ടിഫൈഡ് പ്രൊഫഷണലുകളില്‍ ഒരാളാണ്. രണ്ടു മാസം മുമ്പാണ് രാഹുല്‍, ഈ നേട്ടം കൈവരിച്ചത്.

അടുത്ത പേജില്‍ തുടരുന്നു

CAST TAIL CUTTING FB COVERs

ഫേസ് ബുക്ക് പേരിലെ ജാതിവാല്‍ ഒഴിവാക്കു എന്ന ലാസര്‍ഷൈനിന്റെ സമരത്തിന് ചിത്രകാരന്‍മാരും ഡിസൈനേഴ്‌സും തയ്യാറാക്കിയ ഫേസ്ബുക്ക് കവര്‍ ചിത്രങ്ങള്‍