പാട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ ഭീഷണിയെത്തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി. തേജ് പ്രതാപിന്റെ ഭീഷണിയെത്തുടര്‍ന്നാണ് വേദി മാറ്റിയതെന്ന് സുശീല്‍കുമാര്‍ മോദി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ വിവാഹത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സുശീല്‍ കുമാറിന്റെ മുഖത്തടിക്കുമെന്ന് തേജ് പ്രതാപ് പറഞ്ഞിരുന്നു. അതേസമയം മോദിയുടെ വിവാഹവേദി മാറ്റാനുള്ള തീരുമാനം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ നടത്തിയ തന്ത്രമാണെന്ന് ആര്‍.ജെ.ഡി പ്രതികരിച്ചു.
Also Read: കോടതികളില്‍ വനിതാ-പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നെന്ന് രാഷ്ട്രപതി
പാറ്റ്‌നയ്ക്കടുത്ത് രാജേന്ദ്ര നഗറിലെ ശാഖ മൈതാനത്ത് നടത്താനിരുന്ന വിവാഹം വെറ്റിനറി കോളേജ് ഗ്രൗണ്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ച എല്ലാവരെയും ഇക്കാര്യം അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
മഹാസഖ്യം അധികാരത്തിലിരുന്നപ്പോള്‍ മന്ത്രിയായിരുന്ന ആളാണ് തേജ് പ്രതാപ്. ആര്‍.ജെ.ഡിയുമായി സഖ്യം പിരിഞ്ഞ ശേഷം ബി.ജെ.പിയുമായി ചേര്‍ന്നാണ് നിതീഷ്‌കുമാര്‍ ബിഹാറില്‍ മന്ത്രിസഭ നയിക്കുന്നത്.