ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെ സംവിധായകനായി കടന്നുവന്ന വ്യക്തിയാണ് ലാൽജോസ്. ചുരുങ്ങിയ സമയം കൊണ്ട് ഹിറ്റ് സിനിമകൾ നൽകി മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറാൻ ലാൽജോസിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഭിനയത്തിലും സജീവമാണ് അദ്ദേഹം.
ഒടുവിൽ ഉണ്ണികൃഷ്‌ണൻ, കുതിരവട്ടം പപ്പു, സുകുമാരി, ഇന്നസെന്റ് തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളോടൊപ്പമെല്ലാം വർക്ക് ചെയ്യാൻ ലാൽജോസിന് കഴിഞ്ഞിട്ടുണ്ട്. നടി സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽജോസ്.
സിനിമ സെറ്റുകൾ സുകുമാരിക്ക് ഒരു വീടുപോലെയായിരുന്നുവെന്നും സെറ്റിലുള്ളവരെ സ്വന്തം മക്കളെ പോലെയാണ് അവർ കണ്ടിരുന്നതെന്നും ലാൽജോസ് പറയുന്നു. സുകുമാരി എല്ലാ ദിവസവും അമ്പലത്തിൽ പോയി വർക്ക് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നുവെന്നും സിനിമയോടെയുള്ള സ്നേഹം കാരണമാണ് അതെന്നും ലാൽജോസ് പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘സിനിമ സെറ്റുകൾ സുകുമാരി ചേച്ചിക്ക് ഒരു വീട് പോലെയായിരുന്നു. സെറ്റിലുള്ള എല്ലാ ആളുകളും അവരുടെ മക്കളാണെന്ന ഒരു ധാരണ അവർക്കുണ്ടായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി അവർ പ്രാർത്ഥിക്കുമായിരുന്നു.
ചിലപ്പോൾ നമ്മൾ കാണുമ്പോൾ കരുതും ആളുകളെ സുഖിപ്പിക്കാനാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്ന്. എന്നാൽ അങ്ങനെയല്ല.
ഞാൻ വർക്ക് ചെയ്തിട്ടുള്ള എല്ലാ സിനിമയിലും സുകുമാരി ചേച്ചി രാവിലെ അവിടെയുള്ള അമ്പലത്തിൽ പോവും. ഈ സിനിമയുടെ പേരിൽ വഴിപാട് നടത്തും. അതിന്റെ സംവിധായകന്റെ പേരിൽ പൂജയ്ക്ക് കൊടുക്കും. അന്നവർക്ക് ഷൂട്ടൊന്നും ഇല്ലെങ്കിലും അതിന്റെ പ്രസാദമായിട്ട് സെറ്റിലേക്ക് വരും. എല്ലാവർക്കും ആ പ്രസാദം കൊടുക്കും.
അതവർക്ക് സിനിമയോടുണ്ടായിരുന്ന ശരിക്കുള്ള സ്നേഹം കൊണ്ടാണ്. അല്ലാതെ ആരെയെങ്കിലും സന്തോഷിപ്പിക്കാനോ അല്ലെങ്കിൽ അടുത്ത ഒരു പടം കിട്ടാനോ ഒന്നുമല്ല, അവർക്ക് സിനിമയോട് അത്രയും സ്നേഹമാണ്,’ലാൽജോസ് പറയുന്നു.
Content Highlight: Laljose About Memories Of Sukumari