41 എന്ന സിനിമക്കെതിരെ ആസൂത്രണ പ്രചാരണം നടത്തിയവരോട് താന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസിന്റെ തുറന്നു പറച്ചില്‍. 41 എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിനെതിരെ വലിയ രീതിയില്‍ ആസൂത്രണ പ്രചാരണം നടന്നിരുന്നുവെന്നും അത് സിനിമയെ ബാധിച്ചിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു.
ലാല്‍ ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു എന്ന് പറഞ്ഞ് സ്ത്രീകളടക്കം തനിക്കെതിരെ വന്നുവെന്നും നിങ്ങളാദ്യം സിനിമ കാണൂ എന്നാണ് അവരോട് പറഞ്ഞതെന്നും അഭിമുഖത്തില്‍ ലാല്‍ജോസ് പറയുന്നു.
‘സിനിമ കണ്ട ചിലര്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ അവരോട് ഞാന്‍ പറഞ്ഞത് നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ല എന്നാണ്’, ലാല്‍ജോസ് പറഞ്ഞു. 41 നല്ല ഒരു സിനിമയാണെന്നത് തന്റെ അവകാശവാദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജുമേനോന്‍ നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു 41. സ്ത്രീപ്രവേശന കോടതിവിധിക്ക് ശേഷം വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന രണ്ട് കമ്യൂണിസ്റ്റുകാരുടെ കഥയുമായി ലാല്‍ജോസ് എത്തിയത്. ശബരിമല വിഷയത്തോട് ചേര്‍ത്തുവെച്ചാണ് 41 സിനിമക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക