മമ്മൂക്കയുടെ കണ്ണുകള്‍ വളരെ പവര്‍ഫുള്‍; ആ ഡയലോഗ് പറയുമ്പോള്‍ എന്റെ ഹൃദയമിടിക്കും: ലക്ഷ്മി ഗോപാലസ്വാമി
Entertainment
മമ്മൂക്കയുടെ കണ്ണുകള്‍ വളരെ പവര്‍ഫുള്‍; ആ ഡയലോഗ് പറയുമ്പോള്‍ എന്റെ ഹൃദയമിടിക്കും: ലക്ഷ്മി ഗോപാലസ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st July 2024, 4:37 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി ഗോപാലസ്വാമി. നര്‍ത്തകി കൂടിയായ താരം നിരവധി മലയാളം, കന്നഡ, തമിഴ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പവും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി 2000ത്തില്‍ എത്തിയ ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ കണ്ണിനെ കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

‘മമ്മൂക്കയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളെ കുറിച്ച് പറയണം. ഞാന്‍ ഫസ്റ്റ് ഷോട്ടില്‍ കാണുമ്പോള്‍ ആ കണ്ണുകള്‍ വളരെ പവര്‍ഫുള്ളായിരുന്നു. എനിക്ക് അദ്ദേഹത്തോട് ഒരു ഡയലോഗ് പറയാന്‍ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം എന്നെ നോക്കുമ്പോള്‍ എന്റെ ഹൃദയം ധക് ധക് എന്നിടിക്കും. അത്രക്കും മാഗ്നറ്റിക്ക് പേഴ്‌സണാലിറ്റിയാണ് അദ്ദേഹത്തിന്റേത്. എനിക്ക് സാറിന്റെ കൂടെയുള്ള ആ ആദ്യ ഷോട്ട് ഒരിക്കലും മറക്കാന്‍ പറ്റില്ല. പിന്നെ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കുഴപ്പമുണ്ടായിരുന്നില്ല,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

ALSO READ: അവരും ഗര്‍ഭിണിയാണ്; എനിക്ക് ഏറ്റവും ഇന്‍സ്‌പെയറിങ്ങായി തോന്നിയ വ്യക്തി: അമല പോള്‍

താന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെയാണെന്ന് ആദ്യമായി കാണുന്നത് ഈ സിനിമയിലൂടെയാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു. അന്ന് മമ്മൂട്ടിയുടെ ചുറ്റും അഞ്ചാളുകള്‍ ഉണ്ടാകുമായിരുന്നെന്നും സ്റ്റാറെന്നാല്‍ ഇങ്ങനെയാണോ എന്ന് പോലും താന്‍ ചിന്തിച്ചിരുന്നെന്നും ലക്ഷ്മി ഗോപാലസ്വാമി കൂട്ടിച്ചേര്‍ത്തു.

‘ആദ്യമായി ഒരു സൂപ്പര്‍സ്റ്റാര്‍ എങ്ങനെയാണ് എന്ന് ഞാന്‍ കാണുന്നത് അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ്. കാരണം മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ ചുറ്റും അഞ്ച് ആളുകള്‍ ഉണ്ടാകുമായിരുന്നു. എനിക്ക് ആ സിനിമ തന്നെ അത്ഭുതമായിരുന്നു. കുക്കും അസിസ്റ്റന്റുമായൊക്കെ സാറിന് ചുറ്റും ആളുകളുണ്ടാകും. എന്റെ ദൈവമേ സ്റ്റാറെന്ന് വെച്ചാല്‍ ഇങ്ങനെയാണോ എന്ന് പോലും ചിന്തിച്ചു,’ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.


Content Highlight: Lakshmi Gopalaswami Talks About Mammootty’s Eyes