ലഖ്‌നൗ: കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ആശിഷ് മിശ്രയെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ആവശ്യത്തിന് തെളിവുകള്‍ ഉണ്ടായിട്ടും ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പി ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
സംഭവ സമയത്ത് സ്ഥലത്തില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് ഇത് കളവാണെന്ന് വ്യക്തമായി. സംഭവസ്ഥലത്ത് ആശിഷ് ഉണ്ടായിരുന്നുവെന്ന് ടവര്‍ ലൊക്കേഷനില്‍ നിന്ന് വ്യക്തമായി. വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും പൊളിഞ്ഞു. തുടക്കം മുതല്‍ക്കുതന്നെ മകന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയ പറഞ്ഞത്. എന്നാല്‍ ആശിഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇത് കളവാണെന്ന് ബോധ്യമായി.
10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ ആശിഷ് മിശ്ര അറസ്റ്റിലായത്.
കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്തു.