വിനീതും ശ്രീനിവാസനും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു, കുറുക്കന്‍ ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment news
വിനീതും ശ്രീനിവാസനും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു, കുറുക്കന്‍ ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st April 2023, 11:29 am

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന ‘കുറുക്കന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
അച്ഛനും മോനും ഒരുപാടുകാലത്തിന് ശേഷം ഒന്നിച്ചെത്തുന്നു എന്നതിനാല്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ചിത്രം കൂടിയാണ് കുറുക്കന്‍.

വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച് നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷം ശ്രീനിവാസന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ശ്രുതി ജയന്‍ എന്നിവരോടൊപ്പം ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബാ ഹസന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍ , ജോണ്‍, ബാലാജി ഗര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട്, നന്ദന്‍, ഉണ്ണി അഞ്ജലി, സത്യനാഥ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുരഭി ലഷ്മിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ: ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യും ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: അനീവ് സുകുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്: റിയാസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമീജ് കൊയിലാണ്ടി.

content highlight: kurukkan movie first look poster