Malayalam Cinema
മൂദേവീന്നൊക്കെ പറയാമോ മിസ്റ്റര്‍; വീഡിയോ ഷൂട്ട് കുളമാക്കിയ കുഞ്ചാക്കോ ബോബോനോട് ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 12, 07:08 am
Tuesday, 12th October 2021, 12:38 pm

അവതാരകന്‍ മിഥുന്‍ രമേശിന്റെ ഭാര്യയും വ്‌ളോഗറുമായ ലക്ഷ്മി മേനോന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയ്‌ക്കൊപ്പം ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കുഞ്ചാക്കോ ബോബന്‍ ഫ്രേമില്‍ കയറി ഇവരെ കളിയാക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

മിഥുനാണ് വീഡിയോ എടുക്കുന്നത്. വീഡിയോയിലാണേ എന്ന് മിഥുന്‍ പറഞ്ഞ് ഇവര്‍ പോസ് ചെയ്യുമ്പോഴേക്കും കുഞ്ചാക്കോ ബോബന്‍ ഓടി വന്ന് ഫ്രേമില്‍ കയറി ഹായ് ‘മൂദേവികള്‍’ എന്ന് പറയുകയായിരുന്നു.

മൂന്ന് ദേവികള്‍ ..ദേവികള്‍.. ദേവികള്‍ എന്ന് കുഞ്ചാക്കോ പറയുമ്പോഴേക്കും മൂധേവിയോ എന്ന് ചോദിച്ച് ലക്ഷ്മി ചാക്കോച്ചന്റെ കഴുത്ത് പിടിക്കുകയായിരുന്നു. ഇതോടെ മൂന്ന് ദേവികള്‍ എന്നാണ് താന്‍ പറഞ്ഞത് എന്ന് പറഞ്ഞ് ചാക്കോച്ചന്‍ രക്ഷപ്പെട്ടു.

‘ചെറിയൊരു മിസ്‌റ്റേക്ക്, ചെറുതായൊന്ന് ലോപിച്ചുപോയി’ എന്നായിരുന്നു ഇതൊക്കെ കണ്ടുകൊണ്ടു നിന്ന മിഥുന്റെ രസകരമായ കമന്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Kunjacko Boban Priya Lekshmi Menon Funny Video