അതേ ഡ്രെസ്സിട്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞപ്പോഴും അവരെല്ലാം വന്നു; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
Entertainment news
അതേ ഡ്രെസ്സിട്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞപ്പോഴും അവരെല്ലാം വന്നു; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 6:15 pm

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ഗെറ്റപ്പുമായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടും അതിലെ ചാക്കോച്ചന്റെ ഡാന്‍സ് സ്റ്റെപ്പുകളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

ആഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഒരു ഗാനരംഗം ഷൂട്ട് ചെയ്യാനായി 250 ജൂനിയര്‍ ആര്‍ടിസ്റ്റുകളെ റെഡിയാക്കി ഫ്രെയിമില്‍ നോക്കിയപ്പോള്‍ 500, 750 പേര്‍ ഉണ്ടായിരുന്നെന്നും അവിടെ ഉണ്ടായിരുന്ന ബാക്കി എല്ലാവരും നാട്ടുകാര്‍ ആയിരുന്നെന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ഗാനരംഗത്തിന്റെ ഷൂട്ടിങ് കഴിയുന്ന വരെ ആദ്യം ഇട്ട ഡ്രെസ്സിട്ട് നാട്ടുകാര്‍ എല്ലാം വന്നിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ചിത്രത്തെ കുറിച്ച് ഞാന്‍ ഒരുപാട് എക്‌സൈറ്റഡാണ്. ഒരുപാട് കഷ്ടപ്പെട്ട് എടുത്ത ചിത്രമാണ്. ഉദാഹരണം പറഞ്ഞാല്‍ ഒരു ഗാനം ഷൂട്ട് ചെയ്യാനായി 250 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഒക്കെ സെറ്റ് ചെയ്ത് ഫ്രെയിമില്‍ നോക്കിയപ്പോള്‍ 750 ആളുകള്‍ ഉണ്ടായിരുന്നു. നാട്ടുകാരായിരുന്നു ബാക്കി എല്ലാം, അവരെല്ലാം തന്നത് വലിയ സഹകരണമായിരുന്നു. അന്ന് ഇട്ട ഡ്രസ് തന്നെ ഇട്ട് അടുത്ത ദിവസം വരാന്‍ പറഞ്ഞപ്പോഴും അവരെല്ലാം അങ്ങനെ തന്നെ വന്നു,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കര്‍ നായികയാകുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.


ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight :Kunchacko Boban shares the shooting experience of his new movie nna thaan case kodu