മലപ്പുറം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മത്സരിക്കാന്‍ ക്ഷണിച്ച് തവനൂര്‍ എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീല്‍. തവനൂരില്‍ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളുണ്ടെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ ഒരു കൈനോക്കാന്‍ കേളപ്പജിയുടെ നാട്ടിലേക്ക് വരുന്നോ എന്നാണ് ചെന്നിത്തലയോട് ജലീല്‍ ചോദിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ഐശ്വര്യ കേരളയാത്രയുമായി മലപ്പുറത്തെത്തിയപ്പോള്‍ തവനൂര്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങി എന്ന സൂചന നല്‍കുന്നുവെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
‘ബന്ധു നിയമനം,മാര്‍ക്ക് ദാനം, സര്‍വ്വകലാശാലകളിലെ സ്വജനപക്ഷപാതം, സ്വര്‍ണ്ണക്കടത്ത് ഇങ്ങനെ കറ പുരണ്ട അഞ്ചു വര്‍ഷങ്ങളുടെ ട്രാക്ക് റെക്കോര്‍ഡാണ് തവനൂരിന്റെ ജനപ്രതിനിധി കെടി ജലീലിന്റേത്.
ആലത്തിയൂരിലെ സ്വീകരണം, തവനൂര്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് ഒരുങ്ങി എന്ന സൂചന നല്‍കുന്നു,’ എന്നായിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്.
അതേസമയം കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍ ആണ് ചെന്നിത്തലയെന്നും കെ.ടി ജലീല്‍ പറഞ്ഞു.
സ്വന്തം മകന് ഐ.എ.എസ് കിട്ടാന്‍ വഴിവിട്ട കളികള്‍ നടത്തിയിട്ടും കിട്ടാതായപ്പോള്‍ ഐ.ആര്‍.എസില്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളെജില്‍ പി.ജിക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങി കുടുങ്ങി കിടക്കുക, കോണ്‍ഗ്രസിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍ എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നാണ് ജലീല്‍ പറഞ്ഞത്.
നേരത്തെ പൊന്നാനിയില്‍ മത്സരിക്കാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ചെന്നിത്തലയെ വെല്ലുവിളിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം മകന് IAS കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ IRS ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ PG ക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല.
തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക