00:00 | 00:00
ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു
റെന്‍സ ഇഖ്ബാല്‍
2018 Mar 31, 11:00 am
2018 Mar 31, 11:00 am

കെ.എസ്.ആർ.ടി.സിയിലെ എം പാനൽ തൊഴിലാളികൾ നിരാശരാണ്. എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ച് വഴി കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയവരാണ് എം പാനലുകാർ. സ്ഥിരംനിയമനം ലഭിച്ചവർക്ക് കിട്ടുന്ന യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. ഇവരിൽ മിക്കവരും പത്തു വർഷത്തോളമായി കെ.എസ്.ആർ.ടി.സിയിൽ പ്രവർത്തിക്കുന്നു.

ഏറെ നാളായി അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കുനേരെ മുഖം തിരിച്ചിരിക്കുന്ന സർക്കാരിനോട് അവർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടേ ഇരിക്കുന്നു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനത്തിലും കുറവാണു ഇവർക്ക് നിലവിൽ ലഭിക്കുന്ന വേതനം. സ്വന്തം ജോലി ഉപേക്ഷിച്ച് സർക്കാരിൽ വിശ്വാസമർപ്പിച്ച് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യാൻ വന്ന ഇവർ ഇപ്പോൾ ജോലി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. പി.എസ്.സി പ്രായപരിധി കടന്നു, പഴയ ജോലിയിലേക്ക് ഇനി തിരിച്ചു പോകാൻ ഇവർക്ക് സാധിക്കില്ല. 9000ത്തോളം പേർ വരുന്ന ഇവരുടെ ഈ അനിശ്ചിതാവസ്ഥക്ക് സർക്കാർ എന്ന് പരിഹാരം കാണും?