കെ.എസ്.എഫ്.ഇ ഭദ്രത ചിട്ടികള്‍ മെഗാ നറുക്കെടുപ്പ്: ഒരു കോടിയുടെ ഫ്‌ളാറ്റ് ജയകുമാറിന്
Kerala News
കെ.എസ്.എഫ്.ഇ ഭദ്രത ചിട്ടികള്‍ മെഗാ നറുക്കെടുപ്പ്: ഒരു കോടിയുടെ ഫ്‌ളാറ്റ് ജയകുമാറിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th August 2023, 6:49 pm

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022 മെഗാ നറുക്കെടുപ്പില്‍ വിജയിയായി കരവാളൂര്‍ ശങ്കരവിലാസം വീട്ടില്‍ ജയകുമാര്‍ ടി.എസ്. ഒരു കോടി രൂപയുടെ ഫ്‌ളാറ്റാണ് റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറായ ജയകുമാറിന് സമ്മാനമായി ലഭിക്കുന്നത്.

ബുധനാഴ്ച തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടന്ന നറുക്കെടുപ്പില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.

ജയകുമാര്‍ ടി.എസ്

എല്ലാ ജനവിഭാഗങ്ങള്‍ക്കും ഏറ്റവും മികച്ച സമ്പാദ്യം ഒരുക്കി ആദായം ഉറപ്പാക്കുന്ന വിശ്വാസ്യതയുടെ പര്യായമായ സ്ഥാപനം എന്ന നിലയില്‍ കെ.എസ്.എഫ്.ഇ അനന്യമാണെന്നും 11.24 കോടി രൂപയുടെ സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ വരിക്കാര്‍ക്ക് വിതരണം ചെയ്യുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ നന്ദിയും പറഞ്ഞു.

കെ.എസ്.എഫ്. ഇ സംസ്ഥാന ബോര്‍ഡ് അംഗം ഡോ. കെ. ശശികുമാര്‍, സംസ്ഥാന ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കപൂര്‍ എം. കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അരുണ്‍ബോസ്, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് വി.എല്‍. ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലായീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ്, കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.എ മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

ദലീപ് മലയാപ്പുഴ (സീനിയര്‍ ലേഖകന്‍, ദേശാഭിമാനി), കൗണ്‍സിലര്‍ ഹരികുമാര്‍, കാര്‍ട്ടൂണിസ്റ്റ് ജി ഹരി, അഡ്വ. എസ്. അജിത്കുമാര്‍ (ബാര്‍ കൗണ്‍സില്‍ അംഗം), പി. രവി (ഇടപാടുകാരന്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight: KSFE Bhadrata Smart Chits 2022 mega draw held