ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസിനൊതുക്കാൻ ലഖ്നൗവിന് സാധിച്ചിരുന്നു.
ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ ലഖ്നൗ ചെറിയ സ്കോറിലേക്കൊതുക്കിയത്.
34 റൺസെടുത്ത രാഹുൽ ത്രിപാഠിയും 31 റൺസെടുത്ത അൻമോൽപ്രീത് സിങ്ങുമാണ് ഹൈദരാബാദ് ബാറ്റിങ് നിരയിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇവരെക്കൂടാതെ വാഷിങ്‌ടൺ സുന്ദറിനും അബ്ദുൽ സമദിനും മാത്രമാണ് ഹൈദരാബാദ് ബാറ്റിങ് നിരയിൽ രണ്ടക്കം തികക്കാൻ സാധിച്ചത്.
എന്നാൽ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ലഖ്നൗ ബൗളർ ക്രുണാൽ പാണ്ഡ്യയെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Golden duck for Aiden Markram on captaincy debut.
Krunal Pandya on fire! pic.twitter.com/mfv0bPn3Zk
— Mufaddal Vohra (@mufaddal_vohra) April 7, 2023
ഹൈദരാബാദിനെതിരെ നാല് ഓവർ പന്തെറിഞ്ഞ ക്രുണാൽ വെറും 4.50 റൺസ് ശരാശരിയിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ക്രുണാലിന് പുറമെ അമിത് മിശ്ര, രവി ബിശോനി, യാഷ് താക്കൂർ മുതലായ താരങ്ങളെല്ലാം ലഖ്നൗ ബൗളിങ് നിരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
IPL 2023: Krunal Pandya shines as LSG restrict SRH to 121/8 in Lucknow https://t.co/bzbLruKQw5
— TOI Cricket (@TOICricket) April 7, 2023
കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് ഒതുങ്ങിപ്പോയ ഹൈദരാബാദ് ഈ സീസണിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ പ്രയത്നിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനം ടീമിന് തലവേദന സൃഷ്‌ടിക്കുന്നുണ്ട്.
Content Highlights:Krunal Pandya perfoam well in ipl match against srh